ബെംഗളൂരു: ന്യൂഡൽഹിയിൽ നിന്ന് ബെംഗളൂരുവിലെത്തിയ എയർഏഷ്യ ഇന്ത്യ വിമാനത്തിലെ 165 യാത്രക്കാർ രക്ഷപ്പെട്ടത് വലിയ ഭീതിയിൽ നിന്ന്. സുരക്ഷിതമായി ലാൻഡ് ചെയ്ത് പാർക്ക് ചെയ്തതിന് ശേഷം എയർഏഷ്യ വിമാനം ഏകദേശം 100 അടി പിന്നിലേക്ക് നീങ്ങിയപ്പോൾ ഭയചകിതരാത് 165 യാത്രക്കാർ ആയിരുന്നു. വിമാനം നമ്പർ I5 740, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ 3 ൽ നിന്ന് രാവിലെ 8 മണിക്ക് പുറപ്പെട്ട എയർഏഷ്യ വിമാനം, ഷെഡ്യൂൾ ചെയ്യുന്നതിന് നാല് മിനിറ്റ് മുമ്പ് 10.36 ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയിരുന്നു. എന്നാൽ ഗ്രൗണ്ടിലെ…
Read MoreTag: Bengaluru Airport
ബെംഗളൂരു വിമാനത്താവളത്തിൽ പുരാതന വിഗ്രഹം പിടിച്ചെടുത്തു
ബെംഗളൂരു: മലേഷ്യയിലേക്ക് കയറ്റുമതി ചെയ്യാൻ ശ്രമിച്ച പുരാതന വിഗ്രഹം അന്താരാഷ്ട്ര കൊറിയർ ടെർമിനലിൽ നിന്ന് കസ്റ്റംസ് ഇന്റലിജൻസ് യൂണിറ്റ് (സിഐയു), ബെംഗളൂരു എയർപോർട്ട്, എയർ കാർഗോ കമ്മീഷണറേറ്റ് ഉദ്യോഗസ്ഥർ തടഞ്ഞു. തമിഴ്നാട് ആസ്ഥാനമായുള്ള കയറ്റുമതിക്കാരനിൽ നിന്നാണ് പുരാതന വിഗ്രഹം കയറ്റുമതി ചെയ്തതെന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ചരക്കു കയറ്റുമതി രേഖകളിൽ ഒരു പുതിയ വെങ്കല പുരാതന ഫിനിഷ് വിഗ്രഹം എന്നാണു രേഖപ്പെടുത്തിയിരുന്നത്. എന്നാൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ പ്രസ്തുത വിഗ്രഹം 1972 ലെ ആൻറിക്വിറ്റീസ് ആന്റ് ആർട്ട് ട്രഷേഴ്സ് ആക്ടിന്റെ സെക്ഷൻ 24 പ്രകാരം…
Read Moreമയക്കുമരുന്ന് കടത്തൽ; മൂന്ന് പേർ ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിലായി.
ബെംഗളൂരു: സാംബിയയിൽ നിന്നും ബെൽജിയത്തിൽ നിന്നുമായെത്തിയ മയക്കുമരുന്ന് അടങ്ങിയ രണ്ട് രഹസ്യ കൊറിയർ ബെംഗളൂരു വിമാനത്താവളത്തിലെ ടെർമിനലിൽ വെച്ച് പിടിയിലായി. KIA, കസ്റ്റംസ് ഇന്റലിജൻസ് യൂണിറ്റ് (CIU), സ്പെഷ്യൽ ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് (SIIB), ബെംഗളൂരു എയർപോർട്ട്, എയർ കാർഗോ കമ്മീഷണറേറ്റ് എന്നിവയുടെ പ്രത്യേക രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കൊറിയർ പിടിച്ചെടുത്തത്. ഫെബ്രുവരി 14 നാണ് ഇതുമായി ബന്ധപ്പെട്ട ഓപ്പറേഷൻ ആരംഭിച്ചത്, തുടർന്ന് നടത്തിയ പരിശോധനയിയിലാണ് 7 കോടി രൂപ വിലമതിക്കുന്ന 1.002 കിലോ ഹെറോയിനും 2.82 കോടി രൂപ വിലമതിക്കുന്ന 4.581 കിലോഗ്രാം…
Read Moreവിമാനത്തിൽ നിന്നും ടാബ്ലെറ്റ് മോഷണം; ബെംഗളൂരു വിമാനത്താവള ജീവനക്കാരൻ അറസ്റ്റിൽ
ബെംഗളൂരു: വിമാനത്തിൽ യാത്രക്കാരൻ വെച്ചുമറന്ന ടാബ്ലെറ്റ് കംപ്യൂട്ടർ മോഷ്ടിച്ചതിന് വിമാനത്താവള ജീവനക്കാരൻ അറസ്റ്റിൽ. ഫെബ്രുവരി 10 ന് ജയ്പൂരിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ഗോ ഫസ്റ്റ് വിമാനത്തിൽ വന്ന ഒരു വിമാന യാത്രക്കാരന്റെതായിരുന്നു ടാബ്ലറ്റ്. ഗ്രൗണ്ട് ഹാൻഡ്ലിംഗ് വിഭാഗത്തിൽ സേവനമനുഷ്ഠിച്ചിരുന്ന മുരളി എന്ന ജീവനക്കാരനാണ് അറസ്റ്റിലായത്. സംഭവദിവസം ഫ്ലൈറ്റ് നമ്പർ. ജി8 807 വിമാനം രാവിലെ 6.40ന് ബെംഗളൂരുവിലെത്തിയത്. യാത്രയ്ക്ക് ശേഷം അൽപ്പം കഴിഞ്ഞാണ് വിമാനത്തിൽ തന്റെ ടാബ്ലെറ്റ് മറന്നുവെച്ചതായി യാത്രക്കാരന് ഓർക്കുന്നത്. ഉടൻതന്നെ അദ്ദേഹം വിമാനക്കമ്പനിയെ വിവരം അറിയിച്ചു. കൂടാതെ വിമാനയാത്രക്കാരൻ എയർപോർട്ട് പോലീസ്…
Read Moreബെംഗളൂരു വിമാനത്താവളത്തിൽ വൻ സ്വർണവേട്ട
ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഏകദേശം 72 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണ്ണവുമായി തമിഴ്നാട് സ്വദേശികൾ അറസ്റ്റിലായി. ക്രിസ്മസ് ദിനത്തിലും ഇന്നലെയുമായി ഷാർജയിൽ നിന്നെത്തിയ എയർ അറേബിയ വിമാനത്തിൽ വന്ന തമിഴ്നാട് സ്വദേശികൾ ആണ് പിടിയിലായത്. ആദ്യം പിടിയിലായ വ്യെക്തിയിൽ നിന്ന് 1.1 കിലോഗ്രാം സ്വന്തമാണ് പിടിച്ചെടുത്തത്. തുടർന്ന് ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അടുത്ത ദിവസം ഇതേ വിമാനത്തിൽ വന്ന മറ്റൊരു വ്യെക്തിയിൽ നിന്ന് 421 ഗ്രാം സ്വർണവും പിടിച്ചെടുത്തു. രാജ്യാനന്തര കള്ളക്കടത്തു സംഘങ്ങൾ ആണ് ഇവരെ ഉപയോഗിച്ച്…
Read More26.11 ലക്ഷം രൂപയുടെ സ്വർണ പേസ്റ്റുമായി സുഡാനി യുവതി വിമാനത്താവളത്തിൽ പിടിയിൽ
ബെംഗളൂരു: 535 ഗ്രാം ഭാരമുള്ള സ്വർണ പേസ്റ്റുമായി 38 കാരിയായ സുഡാനി ഷാർജയിൽ നിന്ന് ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കെഐഎ) വിമാനമിറങ്ങി.26.11 ലക്ഷം രൂപ വിലമതിക്കുന്ന കള്ളക്കടത്ത് സ്വർണവുമായി കാടത്താനുള്ള ശ്രമത്തിനിടെയാണ് ബെംഗളൂരു കസ്റ്റംസ് ഇവരെ പിടികൂടിയത്. ചൊവ്വാഴ്ച വൈകുന്നേരം ഷാർജയിൽ നിന്ന് ബെംഗളൂരുവിലേക്ക് എയർ അറേബ്യ വിമാനം ജി9 498 ഇറക്കിയതിന് ശേഷമാണ് സംഭവം നടന്നതെന്ന് ബെംഗളൂരു വിമാനത്താവള വൃത്തങ്ങൾ പറഞ്ഞു. രാത്രി 9.30 ഓടെ വിമാനമിറങ്ങിയ യാത്രക്കാർ എയർപോർട്ട് കെട്ടിടത്തിലേക്ക് നടന്നപ്പോൾ ടെർമിനൽ ഫ്ളോറിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർ സംശയാസ്പദമായ…
Read Moreബെംഗളൂരു വിമാനത്താവളത്തിൽ മൂടൽമഞ്ഞ്; 30 വിമാനങ്ങൾ വൈകി, രണ്ടെണ്ണം വഴിതിരിച്ചുവിട്ടു.
ബെംഗളൂരു: കഴിഞ്ഞ ആഴ്ച മുതൽ സാധാരണയിലും കുറഞ്ഞ താപനില രേഖപ്പെടുത്തിയതിനാൽ, മൂടൽമഞ്ഞും കാലാവസ്ഥയും മൂലം ചൊവ്വാഴ്ച രാവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങളുടെ പുറപ്പെടലിനേയും വരവിനെയും ബാധിച്ചു. ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക് ഉള്ള ഒരു സ്പൈസ് ജെറ്റ് വിമാനം, അബുദാബിയിൽ നിന്ന് കണ്ണൂരിലേക്കും അവിടെനിന്നും ബെംഗളൂരുവിലേക്ക് ഉള്ള ഒരു എയർ ഇന്ത്യ വിമാനം എന്നിങ്ങനെ ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങേണ്ട രണ്ട് വിമാനങ്ങൾ ചെന്നൈയിലേക്ക് വഴി തിരിച്ചുവിട്ടതായി കെംപഗൗഡ വിമാനത്താവള അധികൃതർ അറിയിച്ചു. വഴിതിരിച്ചുവിട്ട വിമാനങ്ങൾക്ക് പുറമെ 39 വിമാനങ്ങൾ പുറപ്പെടുന്നതിലെ കാലതാമസവും വിമാനത്താവളത്തിൽ…
Read Moreകേന്ദ്രത്തിന്റെ മാർഗനിർദേശങ്ങൾ ലംഘിച്ച് 4 വയസുകാരനെ കൊവിഡ് 19 ടെസ്റ്റിന് നിർബന്ധിച്ചു.
ബെംഗളൂരു: സംസ്ഥാനത്തെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കെഐഎ) ആഭ്യന്തര വിമാനക്കമ്പനിയുടെ ഗ്രൗണ്ട് സ്റ്റാഫ് യുഎസ് പാസ്പോർട്ട് ഉടമയായ നാല് വയസ്സുകാരനെ പുറപ്പെടുന്നതിന് മുമ്പുള്ള കോവിഡ് -19 ഡയഗ്നോസ്റ്റിക് പരിശോധനയ്ക്ക് നിർബന്ധിച്ചു. മാതാപിതാക്കളോടാപ്പം പോർട്ട് ബ്ലെയറിലേക്കുള്ള അവധിക്കാല യാത്രയിൽ, നെഗറ്റീവ് കോവിഡ്-19 ടെസ്റ്റ് റിപ്പോർട്ട് നൽകാത്തതിനാൽ, യുഎസ് പൗരൻമാരായ മാതാപിതാക്കളെ അനുഗമിക്കാൻ കുട്ടിയെ എയർലൈൻ സ്റ്റാഫ് അനുവദിച്ചില്ല. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെ വിമാനത്താവളങ്ങളിൽ പ്രീ-ഡിപ്പാർച്ചർ, പോസ്റ്റ് അറൈവൽ കോവിഡ്-19 ടെസ്റ്റുകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ…
Read Moreബെംഗളൂരു വിമാനത്താവളത്തിൽ തമിഴ് നടൻ സേതുപതിക്ക് നേരെ ആക്രമണം
ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ വിമാനത്താവളത്തിൽ വെച്ച് തമിഴ് നടൻ വിജയ് സേതുപതിക്കു നേരെ ആക്രമണ ശ്രമം. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന് ആദരാജ്ഞലി അർപ്പിക്കാനാണ് വിജയ് സേതുപതി കഴിഞ്ഞ ദിവസം രാത്രിയോടെ ബെംഗളൂരുവിൽ എത്തിയത്. വിജയ് സേതുപതിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വിരൽ ആയിട്ടുണ്ട്. പിന്നാലെ ഓടിയെത്തിയ ഒരാൾ വിജയ് സേതുപതിയെ പിന്നിൽനിന്ന് ചവിട്ടി വീഴ്ത്താൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. Actor #VijaySethupathi attacked at Bengaluru airport. Initial reports say the…
Read More4.9 ലക്ഷം രൂപയുടെ സ്വർണം വായിൽ ഒളിപ്പിച്ചു കടത്തിയ ആളെ പിടികൂടി
ബെംഗളൂരു: കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ടിൽ 4 ലക്ഷം രൂപയിലധികം വിലമതിക്കുന്ന സ്വർണം വായയ്ക്കുള്ളിൽ ഒളിപ്പിച്ച് കടത്തിയ 42 കാരനെ എയർ കസ്റ്റംസ് സംഘം പിടികൂടി. തമിഴ്നാട്ടിലെ ചെന്നൈ സ്വദേശിയായ പ്രതി ബുധനാഴ്ച ദുബായിൽ നിന്ന് വന്നതാണ്. കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതിനിടയിൽ ഇയാൾക്ക് സംസാരിക്കുവാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി ഉദ്യോഗസ്ഥർ ശ്രദ്ദിച്ചു. തുടർന്ന്, അദ്ദേഹത്തിന്റെ വായ പരിശോധിക്കുകയായിരുന്നു. 100 ഗ്രാം ഭാരമുള്ള 4.9 ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് ഗോൾഡ് പീസുകളാണ് വായിൽ നിന്ന് കണ്ടെടുത്തത്. ഇതിനെത്തുടർന്ന്, ഉദ്യോഗസ്ഥർ സ്വർണം പിടിച്ചെടുക്കുകയും കസ്റ്റംസ് തീരുവ വെട്ടിപ്പ് നടത്തിയതിന് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
Read More