കനത്ത മഴ; വിമാനത്താവള പരിസരം വെള്ളത്തിനടിയിലായി. ചില യാത്രക്കാർ വിമാനത്താവളത്തിലെത്തിയത് ട്രാക്ടറുകളിൽ – വീഡിയോ കാണാം

ബെംഗളൂരു: തിങ്കളാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളക്കെട്ടിന് കാരണമായി. നഗരത്തെ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന റോഡുകളും വിമാനത്താവളത്തിനുള്ളിലെ റോഡുകളിലും വെള്ളക്കെട്ടുള്ളതായി റിപ്പോർട്ടുകൾ പറയുന്നു. ഒക്ടോബർ 11 ലെ വെള്ളക്കെട്ട് മൂലം കുറഞ്ഞത് 11 വിമാനങ്ങളുടെ സമയം പുനഃക്രമീകരിച്ചതായി റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. വിമാനത്താവളത്തിലേക്ക് എത്തിച്ചേരാനുള്ള റോഡുകളിൽ പലയിടത്തും വെള്ളം കയറിയത്  വിമാനത്താവളത്തിലേക്ക് എത്തിച്ചേരേണ്ട  യാത്രക്കാരെയും സാരമായി ബാധിച്ചു. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ അറൈവൽ , ഡിപ്പാർച്ചർ ഗേറ്റുകളിലേക്കുള്ള റോഡുകളിൽ വെള്ളം കെട്ടിനിന്നു.       ജലനിരപ്പ് ഉയർന്നതിനാൽ ക്യാബുകൾ ഓടാൻ വിസമ്മതിച്ചതിനാൽ കുറച്ച് യാത്രക്കാർ വിമാനത്താവളത്തിലേക്ക് ട്രാക്ടറിൽ കയറി എത്തിയതായി…

Read More

പാകിസ്ഥാൻ നിർമ്മിത വസ്തുക്കളും സ്വർണ്ണവുമായി മലയാളി പിടിയിൽ

ബെംഗളൂരു: പാകിസ്താനിൽ നിർമിച്ച വിവിധ തരം സൗന്ദര്യവർധന വസ്തുക്കളും, സിഗരറ്റും അതോടൊപ്പം സ്വർണവുമായി കാസർകോട് സ്വദേശി ബെംഗളൂരു കെംപെഗൗഡ വിമാനത്താവളത്തിൽ അറസ്റ്റിലായി. ദോഹയിൽ നിന്നും വിമാനത്തിലെത്തിയതായിരുന്നു ഇയാൾ. കൊണ്ട് വന്ന സാധനങ്ങളുടെ കൃത്രിമമാണെന്ന് സംശയം തോന്നിയ എയർപോർട്ട് കസ്റ്റംസ് വിശദമായ പരിശോധന നടത്തിയതോടെയാണ് ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ 40 ഗ്രാം സ്വർണവും ഒപ്പം കയ്യിലുണ്ടായിരുന്ന ബാഗിൽ ഒളിപ്പിച്ച സൗന്ദര്യ വസ്തുക്കളും പിടിച്ചെടുത്തത്. പിടിയിലായ ആളിന്റെ പേരും മറ്റുവിവരങ്ങളും കസ്റ്റസ് പുറത്തുവിട്ടിട്ടില്ല. ഓഗസ്റ്റ് ഒന്നിനാണ് ഇയാൾ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ദോഹയിലേക്ക് പോയതെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു.

Read More

വിമാനത്താവളത്തിൽ വൻ രക്തചന്ദന വേട്ട.

ബെംഗളൂരു: നഗരത്തിൽ നിന്നും ദുബൈയിലേക്ക് കടത്താൻ ശ്രമിച്ച ആറുകോടി രൂപ വിലമതിക്കുന്ന രക്തചന്ദനത്തടികൾ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടി. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് എയർപോർട്ടിലെ റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്‌ഥർ വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽനിന്ന് രക്തചന്ദനം പിടികൂടിയത്. രക്ത ചന്ദന തടി കഷ്ണങ്ങൾ പ്ലാസ്റ്റിക് പൈപ്പുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. വിമാനത്താവളത്തിലെ കാർഗോയിൽ ഈ രക്തചന്ദനത്തടികൾ എത്തിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതായി റെവന്യൂ ഇന്റലിജിൻസ് അധികൃതർ പറഞ്ഞു. കാർഗോയിൽ നൽകിയ ബുക്ക് ചെയ്ത ആളുടെ വിലാസം വ്യാജമാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യെക്തമാക്കി. തമിഴ്‌നാട്ടിൽ നിന്നാണ് രക്തചന്ദനം എത്തിച്ചത് എന്നാണ് നിലവിൽ…

Read More
Click Here to Follow Us