വിമാനത്താവളത്തിൽ വൻ രക്തചന്ദന വേട്ട.

ബെംഗളൂരു: നഗരത്തിൽ നിന്നും ദുബൈയിലേക്ക് കടത്താൻ ശ്രമിച്ച ആറുകോടി രൂപ വിലമതിക്കുന്ന രക്തചന്ദനത്തടികൾ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടി.

വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് എയർപോർട്ടിലെ റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്‌ഥർ വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽനിന്ന് രക്തചന്ദനം പിടികൂടിയത്. രക്ത ചന്ദന തടി കഷ്ണങ്ങൾ പ്ലാസ്റ്റിക് പൈപ്പുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്

വിമാനത്താവളത്തിലെ കാർഗോയിൽ ഈ രക്തചന്ദനത്തടികൾ എത്തിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതായി റെവന്യൂ ഇന്റലിജിൻസ് അധികൃതർ പറഞ്ഞു. കാർഗോയിൽ നൽകിയ ബുക്ക് ചെയ്ത ആളുടെ വിലാസം വ്യാജമാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യെക്തമാക്കി.

തമിഴ്‌നാട്ടിൽ നിന്നാണ് രക്തചന്ദനം എത്തിച്ചത് എന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. പലയിടങ്ങളിലായി പ്രവർത്തിക്കുന്ന കള്ളക്കടത്ത് സംഘം ബെംഗളൂരു വഴി രക്തചന്ദനത്തടി അയയ്ക്കുന്നുവെന്ന രഹസ്യ വിവരത്തെത്തുടർന്ന് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഒരാഴ്ചയായി വിമാനത്താവളത്തിൽ പരിശോധന കർശനമാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!
[masterslider id="10"]

Related posts