കനത്ത മഴ; വിമാനത്താവള പരിസരം വെള്ളത്തിനടിയിലായി. ചില യാത്രക്കാർ വിമാനത്താവളത്തിലെത്തിയത് ട്രാക്ടറുകളിൽ – വീഡിയോ കാണാം

ബെംഗളൂരു: തിങ്കളാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളക്കെട്ടിന് കാരണമായി. നഗരത്തെ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന റോഡുകളും വിമാനത്താവളത്തിനുള്ളിലെ റോഡുകളിലും വെള്ളക്കെട്ടുള്ളതായി റിപ്പോർട്ടുകൾ പറയുന്നു. ഒക്ടോബർ 11 ലെ വെള്ളക്കെട്ട് മൂലം കുറഞ്ഞത് 11 വിമാനങ്ങളുടെ സമയം പുനഃക്രമീകരിച്ചതായി റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. വിമാനത്താവളത്തിലേക്ക് എത്തിച്ചേരാനുള്ള റോഡുകളിൽ പലയിടത്തും വെള്ളം കയറിയത്  വിമാനത്താവളത്തിലേക്ക് എത്തിച്ചേരേണ്ട  യാത്രക്കാരെയും സാരമായി ബാധിച്ചു. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ അറൈവൽ , ഡിപ്പാർച്ചർ ഗേറ്റുകളിലേക്കുള്ള റോഡുകളിൽ വെള്ളം കെട്ടിനിന്നു.       ജലനിരപ്പ് ഉയർന്നതിനാൽ ക്യാബുകൾ ഓടാൻ വിസമ്മതിച്ചതിനാൽ കുറച്ച് യാത്രക്കാർ വിമാനത്താവളത്തിലേക്ക് ട്രാക്ടറിൽ കയറി എത്തിയതായി…

Read More
Click Here to Follow Us