നിരോധനത്തിന് ശേഷം 2,000 കിലോ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പിടിച്ചെടുത്ത് ബിബിഎംപി

ബെംഗളൂരു: ജൂലൈ 1 മുതൽ, ബ്രുഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) എട്ട് സോണുകളിലായി 1,926.8 കിലോഗ്രാം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പിടിച്ചെടുത്തു, കൂടാതെ പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് 1,319 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതേ കാലയളവിൽ 8,36,300 രൂപ പിഴ ഈടാക്കിയതായി പൗരസമിതി ബുധനാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 15 ദിവസം മുമ്പാണ് നായണ്ടഹള്ളിയിലെ യുണിക് പ്ലാസ്‌റ്റ് നിർമാണ യൂണിറ്റ് നിരോധിത പ്ലാസ്റ്റിക് ഉൽപ്പാദിപ്പിക്കുന്നതിനിടെ പിടികൂടിയതെന്ന് ബിബിഎംപി പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ ഇന്ന് (ജൂലൈ 13) ഞങ്ങൾ പരിശോധിച്ചപ്പോൾ, അവർ നിരോധിത പ്ലാസ്റ്റിക്ക്…

Read More

1.13 ലക്ഷം ടൺ മാലിന്യം മാറ്റാൻ 12 കോടി രൂപ ചെലവഴിക്കാൻ ഒരുങ്ങി ബിബിഎംപി

ബെംഗളൂരു : 12 കോടി രൂപ ചെലവഴിച്ച് 1.13 ലക്ഷം ടൺ മാലിന്യം ഒരു മാലിന്യകേന്ദ്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാനാണ് ബിബിഎംപി പദ്ധതിയിട്ടിരിക്കുന്നത്. പകരം ജൈവ ഖനനം വഴി മാലിന്യ കൂമ്പാരം സ്ഥലത്തുതന്നെ നിർമാർജനം ചെയ്യണമെന്ന് വിദഗ്ധർ പറയുന്നു. ബിബിഎംപി പിന്തുണയുള്ള ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് കമ്പനിയുടെ (ബിഎസ്‌ഡബ്ല്യുഎംസി) നിർദ്ദേശപ്രകാരം, 1.13 ലക്ഷം ടൺ മാലിന്യം വടക്കൻ ബെംഗളൂരുവിൽ സ്ഥിതി ചെയ്യുന്ന മാവല്ലിപുരയിലെ മാലിന്യക്കൂമ്പാരത്തിലാണ്. 2007 നും 2012 നും ഇടയിൽ, ടണ്ണിന് 400 രൂപ നൽകി മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാൻ ബിബിഎംപി…

Read More

പ്ലാസ്റ്റിക് നിരോധനത്തിന്റെ മറവിൽ പണപ്പിരിവ്, ബിബിഎംപി ജീവനക്കാർക്കെതിരെ പരാതി

ബെംഗളൂരു: പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ ബിബിഎംപി ജീവനക്കാർ നഗരത്തിലെ വ്യാപാരികളിൽ നിന്ന് പണപ്പിരിവ് നടത്തുന്നതായി പരാതി. നിരോധിച്ച പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കുന്നവർക്കെതിരെ പിഴ ചുമത്തുന്നത് ഒഴിവാക്കിയതിനാൽ ജീവനക്കാർ കൈക്കൂലി ആവശ്യപ്പെടുന്നു എന്നാണ് പരാതി. കൈക്കൂലിയുടെ പേരിൽ ചെറുകിട, ഇടത്തരം കച്ചവടക്കാർക്ക് ആണ് കൂടുതൽ ക്ഷീണം.  ദിവസത്തിൽ 2,3 തവണ ബിബിഎംപി മാർഷൽമാരുടെ നേതൃത്വത്തിൽ ജീവനക്കാർ പരിശോധനയ്ക്കായി എത്തുന്നുണ്ട്. ഇതിന്റെ പേരിൽ വ്യാപാരികളും മാർഷൽമാരും തമ്മിൽ തർക്കവും ഉണ്ടാവുന്നുണ്ട്.

Read More

പകൽ മുഴുവൻ ഇനി പാർക്കുകൾ തുറക്കും ; ബിബിഎംപി

ബെംഗളൂരു: നഗരത്തിലെ പാർക്കുകൾ മുഴുവൻ സമയം തുറക്കാനുള്ള നടപടിയുമായി ബിബിഎംപി അധികൃതർ. രാവിലെ 6 മണി മുതൽ രാത്രി 8 മണി വരെ പാർക്കുകൾ തുറക്കാൻ ആണ് തീരുമാനം. നിലവിൽ മിക്ക പാർക്കുകളും രാവിലെ 6 മുതൽ 11 വരെ വൈകുന്നേരം 5 മുതൽ 8 മണിവരെയുമാണ് തുറക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ സമയത്താണ് പാർക്കുകളിൽ  ഈ സമയം നിലവിൽ വന്നത്. സാമൂഹ്യ വിരുദ്ധരുടെ ശല്യം കാരണം ചില റെസിഡൻസ് അസോസിയേഷനു കീഴിലുള്ള പാർക്കുകളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇനി മുതൽ പാർക്കുകൾ മുഴുവൻ സമയം…

Read More

1,380 കിലോ പ്ലാസ്റ്റിക് പിടിച്ചെടുത്ത് ബിബിഎംപി

PLASTIC BAGS ONE TIME USE MARKET

ബെംഗളൂരു: കഴിഞ്ഞ പത്ത് ദിവസത്തിനിടെ എട്ട് സോണുകളിലായി ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ വിൽപന തടയുകയും 1.380.8 കിലോ പ്ലാസ്റ്റിക്ക് ബി ബി എം പി മാർഷലുകൾ പിടികൂടുകയും ചെയ്തു. ഇവരിൽ നിന്നും 5,97,800 രൂപ പിഴയായി ഈടാക്കുകയും ചെയ്തു. 990 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബിബിഎംപിയുടെ ഖരമാലിന്യ സംസ്‌കരണ വിഭാഗം എട്ട് സോണുകളിലും ഹെൽത്ത് ഇൻസ്‌പെക്ടർമാരെയും ബിബിഎംപി മാർഷലുകളെയും വിന്യസിക്കുകയും മാർക്കറ്റുകളിലും കടകളിലും ഗോഡൗണുകളിലും നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ബിബിഎംപി പരിസ്ഥിതിക്ക് ഹാനികരമായ പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്കും കവറുകൾക്കും പകരം തുണി സഞ്ചികൾ,…

Read More

നവീകരണത്തിന് ഇനി ബാക്കിയുള്ളത് അവന്യൂ റോഡ് മാത്രം ; ബിബിഎംപി 

ബെംഗളൂരു: സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ നവീകരിച്ചത് 32 റോഡുകൾ. ഇനി പൂർത്തിയാകാനുള്ളത് അവന്യു റോഡ് മാത്രമാണെന്ന് ബിബിഎംപി അറിയിച്ചു. സെൻട്രൽ ബിസിനസ്സ് ഡിസ്ട്രിക്റ്റിലെ 32 റോഡുകളാണ് ആദ്യഘട്ടത്തിൽ നവീകരിച്ചത്. വ്യാപാരമേഖലയായ അവന്യു റോഡിലെ നിർമാണം ഈ മാസം അവസാനത്തോടെ പൂർത്തിയാകുമെന്ന് ബെംഗളൂരു സ്മാർട്ട് സിറ്റി പ്രൊജക്റ്റ് ലിമിറ്റഡ് എംഡി രാജേന്ദ്ര ചോളൻ പറഞ്ഞു. 2020 ജനുവരിയിൽ ആരംഭിച്ച നവീകരണം ലോക്ഡൗണിനെ തുടർന്ന് 6 മാസത്തോളം നിർത്തിവച്ചതോടെ നിശ്ചയിച്ച സമയത്ത് നവീകരണം പൂർത്തിയായില്ല. സംസ്ഥാനത്ത് ബെംഗളൂരുവിന് പുറമേ ബെളഗാവി, ദാവനഗരെ, ഹുബ്ബള്ളി–ധാർവാഡ്, മംഗളൂരു,…

Read More

ബക്രീദ് ദിനത്തിൽ റോഡിൽ നിസ്കാരം പാടില്ല: ബിബിഎംപി

ബെംഗളൂരു: ജൂലൈ 10ന് ബക്രീദ് ദിനത്തിൽ റോഡുകളിലും ജംഗ്‌ഷനുകളിലും നമസ്‌കരിക്കരുതെന്ന് ബിബിഎംപി വ്യക്തമാക്കി. സുഗമമായ ഗതാഗതം ഉറപ്പാക്കാനാണ് തീരുമാനമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. ഇതിനായി ബെംഗളൂരു പോലീസ് കമ്മീഷണറുമായി ചർച്ച നടത്തും. ഗതാഗതം തടസ്സപ്പെടാത്ത രീതിയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രാർത്ഥനകൾ നടത്തുമെന്നും ഗിരിനാഥ് പറഞ്ഞു. വിവാദമായ ഈദ്ഗാ മൈതാനത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു, ബക്രീദിന് മുന്നോടിയായി ഈദ്ഗാ മൈതാനത്തിൽ മൃഗങ്ങളെ വിൽപണ നടക്കുന്നതിനാൽ പ്രദേശം വൃത്തിയാക്കാൻ ബിബിഎംപി ഇതുവരെ തയ്യാറായിട്ടില്ല. ഈദ്ഗാ മൈതാന വിഷയത്തിൽ സുപ്രീം കോടതിയിൽ നിന്ന് വ്യക്തമായ…

Read More

പ്രധാന ജംക്‌ഷനുകളിൽ പരിശോധന നടത്തി ബിബിഎംപി മേധാവി തുഷാർ ഗിരിനാഥ്

ബെംഗളൂരു: ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥും ബെംഗളൂരു ട്രാഫിക് പോലീസും ബിഡബ്ല്യുഎസ്എസ്ബിയും ചൊവ്വാഴ്ച പ്രധാന ജംഗ്ഷനുകളിൽ സംയുക്ത പരിശോധന നടത്തി. ഗിരിനാഥ്, അഡീഷണൽ ചീഫ് സെക്രട്ടറി രാകേഷ് സിംഗ് എന്നിവർ സാരക്കി ജംഗ്ഷൻ പരിശോധിച്ച് ബെസ്‌കോം നെയിം പ്ലേറ്റുകൾ നീക്കം ചെയ്യാനും കാൽനടയാത്രക്കാർക്ക് വഴിയൊരുക്കാനും നിർദ്ദേശം നൽകി. സിഗ്നൽ ലൈറ്റുകളുടെ ഉയരം വർധിപ്പിക്കണമെന്നും ബിഎംആർസിഎൽ ജീവനക്കാരോട് അധികൃതർ പറഞ്ഞു. ജയദേവ മേൽപ്പാലം സന്ദർശിച്ച ഉദ്യോഗസ്ഥർ ചുറ്റും വെള്ളക്കെട്ട് നിരീക്ഷിക്കുകയും എൻജിനീയർമാരോട് ഇത് പരിഹരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. മേൽപ്പാലത്തിൽ തെരുവുവിളക്കുകൾ സ്ഥാപിക്കാനും…

Read More

ബെംഗളൂരുവിനെ അപകീർത്തിപ്പെടുത്തുന്നുവർക്ക് ആറ് മാസം വരെ തടവ്: ബി.ബി.എം.പി

ബെംഗളൂരു: പൊതുസ്ഥലങ്ങളിൽ ബാനറുകളും ഫ്‌ളെക്‌സുകളും വയ്ക്കുന്നത് നിർത്തണമെന്ന് ആവർത്തിച്ചുള്ള മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ, നഗരത്തെ അപകീർത്തിപ്പെടുത്തുന്ന എല്ലാവർക്കും മുന്നറിയിപ്പ് നൽകി ബിബിഎംപി, നഗരത്തത്തെ അപകീർത്തിപ്പെടുത്തുന്ന എന്തുതന്നെയാണെങ്കിലും അതിന്റെ പ്രസാധകർക്കും പ്രിന്റർമാർക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ബിബിഎംപി സ്‌പെഷ്യൽ കമ്മീഷണർ (റവന്യൂ) ദീപക് ആർ.എൽ അറിയിച്ചു ബാനറുകളും ഫ്ലെക്സുകളും നീക്കം ചെയ്യുന്നതിനുള്ള ചെലവ് പ്രിന്റർമാരും പ്രസാധകരും നൽകണമെന്നും 1000 രൂപ പിഴയും ആറ് മാസം തടവ് അനുഭവിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബാനറുകൾ നീക്കം ചെയ്യാൻ എല്ലാ സോണുകളിലെയും ചീഫ് എഞ്ചിനീയർമാർക്കും ജോയിന്റ് കമ്മീഷണർമാർക്കും…

Read More

സർവകലാശാല ജംഗ്ഷനിൽ പാലം നിർമ്മാണം ഇഴയുന്നു, മൈസൂരു റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം 

ബെംഗളൂരു: ബെംഗളൂരു സർവകലാശാല ജംക്‌ഷനിലെ മഴവെള്ളക്കനാലിനു മുകളിലെ പാലത്തിന്റെ നിർമാണം ഇഴയുന്നതിനാൽ മൈസൂർ റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. ജ്ഞാനഭാരതി ക്യാമ്പിൽ നിന്ന് മൈസൂർ റോഡിലേക്ക് പ്രവേശിക്കുന്നയിടത്താണ് വാഹനങ്ങൾ കുരുങ്ങിക്കിടക്കുന്നത്. 60 വർഷത്തിലേറെ പഴക്കമുള്ള പാലം പൊളിച്ചുപണിയാൻ 6 മാസം മുമ്പ് ബിബിഎംപി നടപടി ആരംഭിച്ചെങ്കിലും ഇടക്കാലത്തു പ്രവൃത്തി നിലച്ചു. 6 വരി പാതയിൽ പാലത്തിന്റെ വീതിയില്ലാത്ത ഇവിടെ 2 വരിയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ശക്തമായ മഴയിൽ കനാൽ നിറഞ്ഞൊഴുകി വെള്ളം റോഡിലേക്ക് ഒഴുകുന്നത് പതിവാണ്. വെള്ളം കുത്തിയൊലിച്ചു മെട്രോ തൂണുകൾക്കടിയിൽ നിന്ന് മണ്ണൊലിച്ച് പോയതോടെ…

Read More