പകൽ മുഴുവൻ ഇനി പാർക്കുകൾ തുറക്കും ; ബിബിഎംപി

ബെംഗളൂരു: നഗരത്തിലെ പാർക്കുകൾ മുഴുവൻ സമയം തുറക്കാനുള്ള നടപടിയുമായി ബിബിഎംപി അധികൃതർ. രാവിലെ 6 മണി മുതൽ രാത്രി 8 മണി വരെ പാർക്കുകൾ തുറക്കാൻ ആണ് തീരുമാനം.

നിലവിൽ മിക്ക പാർക്കുകളും രാവിലെ 6 മുതൽ 11 വരെ വൈകുന്നേരം 5 മുതൽ 8 മണിവരെയുമാണ് തുറക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ സമയത്താണ് പാർക്കുകളിൽ  ഈ സമയം നിലവിൽ വന്നത്.

  ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഓർഡറുകളിൽ വൻ തട്ടിപ്പ്; വിലകൂടിയ സാധനങ്ങൾ മാറ്റി വ്യാജൻ വെച്ച് ലക്ഷങ്ങൾ കവർന്ന 4 ജീവനക്കാർക്കെതിരെ കേസ്

സാമൂഹ്യ വിരുദ്ധരുടെ ശല്യം കാരണം ചില റെസിഡൻസ് അസോസിയേഷനു കീഴിലുള്ള പാർക്കുകളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇനി മുതൽ പാർക്കുകൾ മുഴുവൻ സമയം തുറക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാരുണ്യത്തിന്റെ മുഖങ്ങൾക്ക് ആദരം; അവാർഡ് തിളക്കത്തിൽ കർണാടകയിലെ നഴ്സുമാർ, പ്രശംസിച്ച് മന്ത്രി യു. ടി. ഖാദർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts