1,380 കിലോ പ്ലാസ്റ്റിക് പിടിച്ചെടുത്ത് ബിബിഎംപി

PLASTIC BAGS ONE TIME USE MARKET

ബെംഗളൂരു: കഴിഞ്ഞ പത്ത് ദിവസത്തിനിടെ എട്ട് സോണുകളിലായി ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ വിൽപന തടയുകയും 1.380.8 കിലോ പ്ലാസ്റ്റിക്ക് ബി ബി എം പി മാർഷലുകൾ പിടികൂടുകയും ചെയ്തു. ഇവരിൽ നിന്നും 5,97,800 രൂപ പിഴയായി ഈടാക്കുകയും ചെയ്തു. 990 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബിബിഎംപിയുടെ ഖരമാലിന്യ സംസ്‌കരണ വിഭാഗം എട്ട് സോണുകളിലും ഹെൽത്ത് ഇൻസ്‌പെക്ടർമാരെയും ബിബിഎംപി മാർഷലുകളെയും വിന്യസിക്കുകയും മാർക്കറ്റുകളിലും കടകളിലും ഗോഡൗണുകളിലും നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

ബിബിഎംപി പരിസ്ഥിതിക്ക് ഹാനികരമായ പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്കും കവറുകൾക്കും പകരം തുണി സഞ്ചികൾ, ചണവും പേപ്പറും കൊണ്ട് നിർമ്മിച്ച ബാഗുകൾ ഉപയോഗിക്കാൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിബിഎംപിയുടെ കണക്കനുസരിച്ച് ഈസ്റ്റ് സോണിൽ 203 കേസുകൾ രജിസ്റ്റർ ചെയ്യുകയും 88.3 കിലോ പ്ലാസ്റ്റിക് പിടിച്ചെടുക്കുകയും 1,07,500 രൂപ പിഴ ഈടാക്കുകയും ചെയ്തു. വെസ്റ്റ് സോണിൽ 255 കേസുകൾ രജിസ്റ്റർ ചെയ്യുകയും 631 കിലോ പ്ലാസ്റ്റിക് പിടിച്ചെടുക്കുകയും 1,35,800 രൂപ പിഴ ഈടാക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us