കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്ന കാര്യം സർക്കാർ ഇന്ന് തീരുമാനിക്കും.

BASAWARAJ

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മുതിർന്ന മന്ത്രിമാരുമായി ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് സുപ്രധാന യോഗം വിളിച്ചിട്ടുണ്ട്. നിലവിലുള്ള നിയന്ത്രണങ്ങളും കേന്ദ്രത്തിന്റെ മാർഗനിർദ്ദേശങ്ങളും സംബന്ധിച്ച് വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും നേതാക്കൾ പ്രകടിപ്പിച്ച അഭിപ്രായങ്ങളും ഇന്ന് പരിഗണിക്കും. എന്നാൽ സാങ്കേതിക ഉപദേശക സമിതിയിലെ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ വിവേകമുള്ളൊരു തീരുമാനം എടുക്കൂ എന്ന് ബസവരാജ് ബൊമ്മൈ അറിയിച്ചു.

Read More

അന്തർസംസ്ഥാന ജല തർക്കം; കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ യോഗം ചേരും.

BASAWARAJ

ബെംഗളൂരു: അന്തർസംസ്ഥാന ജല തർക്ക കേസുകൾ ചർച്ച ചെയ്യുന്നതിനായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ശനിയാഴ്ച നിയമവിദഗ്ധരും മന്ത്രിമാരും ഉദ്യോഗസ്ഥരുമായി നടത്തുന്ന വെർച്വൽ മീറ്റിംഗിൽ പങ്കെടുക്കും. ബെംഗളൂരുവിനും മറ്റ് നഗരങ്ങൾക്കും കുടിവെള്ളം ലഭിക്കുന്നതിനും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനും സഹായിക്കുന്ന മേക്കേദാതു പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പദയാത്ര നടത്തിയ പ്രതിപക്ഷ കോൺഗ്രസിനുള്ള മറുപടിയായാണ് ഇത്. യോഗത്തിൽ കർണാടകയിലെ വിവിധ ജല നിഗമുകളുടെ മാനേജിംഗ് ഡയറക്ടർമാർക്കും അന്തർസംസ്ഥാന ജല തർക്ക കേസുകളുടെ കോർഡിനേറ്റർമാർക്കും ഒപ്പം ജലവിഭവ മന്ത്രി ഗോവിന്ദ് കർജോൾ, നിയമ-പാർലമെന്ററി കാര്യ മന്ത്രി ജെ സി മധു…

Read More

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വീണ്ടും ജോലിയിൽ പ്രവേശിച്ചു.

ബെംഗളൂരു: ജനുവരി 10 ന് കോവിഡ്-19 പോസിറ്റീവ് ആയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇന്ന് രാവിലെ മുതൽ ഓഫീസിൽ നിന്ന് ജോലികൾ പുനരാരംഭിച്ചു. രോഗം ബാധിച്ച് ഹോം ക്വാറന്റൈനിൽ കൃത്യനിർവഹണത്തിൽ ഏർപ്പെട്ടിരുന്ന അദ്ദേഹം ആരോഗ്യവാനാണെന്ന് നേരത്തെ അറിയിച്ചിരുന്നു.  കൂടാതെ ഇപ്പോൾ തന്റെ ക്വാറന്റൈനും, കോവിഡ് പരിശോധനയും കഴിഞ്ഞെന്നും , അതിൽ ഫലം നെഗറ്റീവ് ആയതിനാൽ ഇന്ന് മുതൽ ഓഫീസിൽ നിന്ന് ദൈനംദിന ജോലികളിൽ പങ്കെടുക്കാൻ താണ് തീരുമാനിച്ചുവെന്നും, അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. നൈറ്റ് കർഫ്യൂ, വാരാന്ത്യ കർഫ്യൂ എന്നിവയുൾപ്പെടെയുള്ള COVID-19 നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിനെക്കുറിച്ചുള്ള…

Read More

ബൂസ്റ്റർ ഡോസ്; 68,644 പേർ ആദ്യദിനം വാക്സിനെടുത്തു.

ബെംഗളൂരു : സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്കും മുൻനിര പോരാളികൾക്കും 60 വയസ്സ് പിന്നിട്ട മറ്റ് രോഗങ്ങളുള്ളവർക്കുമുള്ള കരുതൽ ഡോസ് വിതരണത്തിന് തുടക്കം. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബെംഗളൂരുവിലെ അടൽബിഹാരി വാജ്‌പേയ് മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് സെന്ററിൽ വെച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നിർവഹിച്ചു. ആദ്യദിനം 68,644 പേരാണ് സംസ്ഥാനത്ത് കരുതൽ ഡോസ് സ്വീകരിച്ചത്. ബെംഗളൂരു കോർപ്പറേഷൻ പരിധിയിൽ വരുന്ന 9454 പേരും മൂന്നാംഡോസ് കുത്തിവെപ്പെടുത്തു.

Read More

നാളെ നടത്താനിരുന്ന കർണാടക ബന്ദ് പിൻവലിച്ചു

ബെംഗളൂരു: വ്യാഴാഴ്ച കന്നഡ സംഘടനാ നേതാക്കൾക്ക് സംസ്ഥാന സർക്കാർ നൽകിയ ഉറപ്പിനെ തുടർന്ന് ഡിസംബർ 31 ന് നടത്താനിരുന്ന കർണാടക ബന്ദ് പിൻവലിച്ചു. ബെംഗളൂരുവിൽ കന്നഡ സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കന്നഡ സംഘടനകളെ ബന്ദ് ആഹ്വാനം പിൻവലിക്കാൻ പ്രേരിപ്പിക്കുന്നതിൽ വിജയിച്ചു. നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത ബൊമ്മൈ “ഞങ്ങൾ കന്നഡ സംഘടനാ നേതാക്കളുമായി ദീർഘനേരം ചർച്ച ചെയ്യുകയും വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് കന്നഡ പ്രവർത്തകർക്ക് സംസ്ഥാന സർക്കാർ എല്ലായ്‌പ്പോഴും…

Read More

രാത്രി കർഫ്യൂ; ഇളവുവരുത്താൻ സാധ്യത.

ബെംഗളൂരു : ഒമിക്രോൺ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ രാത്രി കർഫ്യൂവിൽ ഇളവുവരുത്തിയേക്കും. രാത്രി പത്തുമുതൽ പുലർച്ചെ അഞ്ചുവരെ നീണ്ടുനിൽകുന്ന പത്തുദിവസത്തേക്കായുള്ള കർഫ്യൂ ചൊവ്വാഴ്ചയാണ് നിലവിൽവന്നത്. പുതുവത്സരാഘോഷാവസരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത് വ്യാപാരമേഖലയ്ക്ക് തിരിച്ചടിയാകുമെന്ന് ആദ്യമേ പരാതി ഉയർന്നിരുന്നു. ഇതിൽ ഇളവുവരുത്തണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് കർണാടക ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും കൂടാതെ ഹോട്ടൽ-പബ്ബ് ഉടമകളും ഓട്ടോ-ടാക്സി തൊഴിലാളികളും പ്രതിഷേധിച്ചിരുന്നു. വ്യാപാരികളിൽ നിന്നള്ള സമ്മർദം മൂലം നിയന്ത്രണങ്ങിൽ ഇളവുവരുത്താൻ സർക്കാർ ആലോചിക്കുന്നതയാണ് റിപ്പോർട്ട്. രാത്രി കർഫ്യൂ ഉൾപ്പെടെ സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ പുനരവലോകനം ചെയ്യുമെന്ന്…

Read More

രാജ്യസ്‌നേഹികളെ ബഹുമാനിക്കണം; പ്രതിമകൾ തകർത്ത സംഭവത്തിൽ മുഖ്യമന്ത്രി ബൊമ്മൈ.

ബെംഗളൂരു: ബെലഗാവിയിലും ബെംഗളൂരുവിലും സ്വാതന്ത്ര്യ സമര സേനാനി സങ്കൊല്ലി രായണ്ണയുടെയും ശിവാജിയുടെയും പ്രതിമകൾ അക്രമികൾ ലക്ഷ്യമിട്ടതിനെത്തുടർന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, പ്രമുഖ വ്യക്തിത്വങ്ങളെ ബഹുമാനിക്കാനും കിംവദന്തികൾക്ക് ചെവികൊടുക്കുന്നത് ഒഴിവാക്കാനും ജനങ്ങളോട് അഭ്യർത്ഥിച്ചു. “ശിവാജി മഹാരാജ്, കിത്തൂർ റാണി ചെന്നമ്മ, സങ്കൊല്ലി രായണ്ണ എന്നിവർ രാജ്യത്തിന്റെ സ്വാതന്ത്രത്തിനും, രാജ്യത്തിന്റെ ഏകീകരണത്തിനുമായി പോരാടിയവരാണ് അവരുടെ പേരിൽ സമൂഹത്തെ ഭിന്നിപ്പിക്കുന്നത് അപലപിക്കപ്പെടേണ്ടതാണെന്നും ബൊമ്മൈ പറഞ്ഞു. ഞങ്ങളുടെ സർക്കാർ ഒരു അക്രമ പ്രവർത്തനങ്ങളും വെച്ചുപൊറുപ്പിക്കില്ലന്ന്മാത്രമല്ല ഇത് ഗൗരവമായി കാണുകയും അക്രമികളെ കർശനമായി നേരിടുകയും ചെയ്യും എന്ന് മുഖ്യമന്ത്രി പറഞ്ഞു,…

Read More

മൂന്നോ അതിലധികമോ കോവിഡ് -19 കേസുകളുള്ള അപ്പാർട്ടുമെന്റുകൾ ഒരു ക്ലസ്റ്ററായി പ്രഖ്യാപിക്കും.

COVID

ബെംഗളൂരു: കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനുള്ള മാനദണ്ഡങ്ങൾ കർശനമാക്കിയെന്നും  മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ഏത് അപ്പാർട്ട്മെന്റ് സമുച്ചയത്തെയും ഒരു ക്ലസ്റ്ററായി പ്രഖ്യാപിക്കുമെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ശനിയാഴ്ച അറിയിച്ചു. നേരത്തെ ബെംഗളൂരുവിൽ 10 കേസുകൾ റിപ്പോർട്ട് ചെയ്താൽ അവിടെ ഒരു ക്ലസ്റ്ററായി പ്രഖ്യാപിച്ചിരുന്നു, എന്നാൽ ഇപ്പോൾ, മൂന്ന് കേസുകളുണ്ടെങ്കിൽ ഒരു ക്ലസ്റ്റർ പ്രഖ്യാപിക്കുമെന്നാണ് തീരുമാനം എന്നും ഈ ക്ലസ്റ്ററുകളിലെ ആളുകളെ പരിശോധിച്ച് ചികിത്സിക്കുകയും കൂടാതെ വാക്സിനേഷൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും, എന്ന് ”അദ്ദേഹം പറഞ്ഞു. ഒരു അപ്പാർട്ട്‌മെന്റിന്റെ പൊതുസ്ഥലങ്ങളിൽ നടക്കുന്ന…

Read More

ആരോഗ്യ പ്രവർത്തകർക്ക് വാക്സിൻ ബൂസ്റ്റർ ഡോസുകൾ നൽകാൻ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നു

ബെംഗളൂരു: കൊവിഡ്-19 സംബന്ധിച്ച പുതിയ ആശങ്കകൾക്കിടയിൽ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആരോഗ്യ പ്രവർത്തകർക്കും മുൻനിര പ്രവർത്തകർക്കും വാക്സിൻ ബൂസ്റ്റർ ഡോസുകൾ നൽകാൻ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നതായി അറിയിച്ചു. ഡിസംബർ താൻ ഡൽഹിയിലേക്ക് പോകുന്നുണ്ടെന്നും, ​​ഈ സമയത്ത് കേന്ദ്ര ആരോഗ്യമന്ത്രിയായ മൻസുഖ് മാണ്ഡവ്യയെ നേരിൽ കണ്ട് ആറ് മുതൽ ഏഴ് മാസം മുമ്പ് വാക്സിൻ ആദ്യത്തേയും പിന്നീട് രണ്ടാമത്തെയും വാക്സിൻ എടുത്ത ആരോഗ്യ, മുൻനിര പ്രവർത്തകർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നതിനെക്കുറിച്ച് അദ്ദേഹവുമായി ചർച്ച ചെയ്യും എന്നും മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു. കൂടാതെ സാമൂഹികവും സാമ്പത്തികവുമായ…

Read More

കനത്ത മഴ മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.

ബെംഗളൂരു: കർണാടകയിൽ കനത്ത മഴ ഇതുവരെ അവസാനിച്ചിട്ടില്ലെന്നും അടുത്ത 4 ദിവസത്തിനുള്ളിൽ കൂടുതൽ മഴ ലഭിക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം നവംബർ 26-നോ 27-നോ സംസ്ഥാനത്ത് എത്താൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ സംസ്ഥാനത്തുടനീളമുള്ള ജില്ലാ ഭരണകൂടങ്ങൾക്ക് ഇക്കാര്യത്തിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് ബൊമ്മൈ അറിയിച്ചു. മഴയെ തുടർന്നുണ്ടായ കൃഷിനാശം വിലയിരുത്താൻ കോലാർ ജില്ലയിൽ നടത്തിയ പര്യടനത്തിന് ഇടയിലാണ് മുഖ്യമന്ത്രി വിവരങ്ങൾ വ്യക്തമാക്കിയത്. മഴയെ നേരിടാൻ ജില്ലയിൽ തയ്യാറെടുപ്പുകൾ എടുത്തിട്ടുണ്ടെന്നും ഇതിനോടകം…

Read More
Click Here to Follow Us