രാജ്യാന്തര മോഡലുകളും മുൻനിര പങ്കെടുക്കുന്നു;ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഫാഷൻ വീക്കിന് ഒരുങ്ങി ലുലു.

ആഗോള ബ്രാൻഡുകളുടെ ഏറ്റവും പുതിയ ട്രെൻഡുകൾ ഷോയിൽ അവതരിപ്പിക്കും ; കുട്ടികളുടെ റാംപ് വാക്ക് അടക്കം പ്രത്യേക ഷോകളും പരിപാടിക്ക് ഇരട്ടിനിറമേകും ബെംഗളൂരു : ലോകത്തെ മുൻനിര ബ്രാൻ‌ഡുകളുടെ നൂതന ഫാഷൻ ട്രെൻഡുകൾ അവതരിപ്പിച്ച് , ലുലു ഫാഷൻ വീക്കിന് ബെംഗ്ലൂരു രാജാജി നഗർ ലുലു മാളിൽ തുടക്കമാകുന്നു. ഇന്ത്യയിലെ പ്രശസ്തരായ ഫാഷന്‍ ഡിസൈനര്‍മാരും മോഡലുകളും സിനിമാതാരങ്ങളും അണിനിരക്കുന്ന ഷോ ഫാഷൻ പ്രേമികൾക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുക. മെയ് 10ന് തുടങ്ങി മെയ് 12 വരെ നീളുന്നതാണ് ഷോ.  ലുലു മാളിൽ നടന്ന പ്രൗഢഗംഭീരമായ…

Read More

ബെംഗളൂരു ലിറ്ററേച്ചർ ഫെസ്റ്റിവൽ ഡിസംബർ 3, 4 തീയതികളിൽ നടക്കും

ബെംഗളൂരു ലിറ്ററേച്ചർ ഫെസ്റ്റിവൽ (BLF) ഈ വർഷം ഡിസംബർ 3, 4 തീയതികളിൽ നഗരത്തിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ്. കുമാരകൃപ റോഡിലെ ലളിത് അശോക് ഹോട്ടലിൽ നടക്കുന്ന സാഹിത്യോത്സവത്തിൽ 250-ലധികം അന്തർദേശീയ-ഇന്ത്യൻ എഴുത്തുകാരും പ്രഭാഷകരും പങ്കെടുക്കുമെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫെസ്റ്റിവലിൽ നാല് പ്രോഗ്രാം ഫോറങ്ങളും രണ്ട് കുട്ടികളുടെ വേദികളും ഉണ്ടായിരിക്കും. 20,000-ത്തിലധികം പേർ ഫെസ്റ്റിവലിൽ പങ്കെടുക്കുമെന്നും സംഘാടകർ അറിയിച്ചു. ബുക്കർ പ്രൈസ് ജേതാക്കളായ ഗീതാഞ്ജലി ശ്രീ, ഷെഹാൻ കരുണാതിലക എന്നിവർ ഫെസ്റ്റിവലിലെ പ്രഭാഷകരുടെ നിരയിൽ ഉൾപ്പെടുന്നു. ഗീതാഞ്ജലി ശ്രീ തന്റെ ‘ടോംബ് ഓഫ്…

Read More

മഹാദേവപുരയിലെ പകുതി തെരുവുകളിലും വെളിച്ചമില്ലന്ന് റിപ്പോർട്ടുകൾ

ബെംഗളൂരു: മല്ലേശ്വരം, മഹാദേവപുര നിയമസഭാ മണ്ഡലങ്ങളിലെ പൊതു ഇടങ്ങളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ മേഖകലകളിലെ തെരുവ് വിളക്കുകളും ബസ് സ്റ്റോപ്പുകളും മെച്ചപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ഓഡിറ്റ് റിപ്പോർട്ട് വെളിപ്പെടുത്തി. ബെംഗളൂരു പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി (ബിപിഎസി) ശനിയാഴ്ച പുറത്തിറക്കിയ ഓഡിറ്റ് റിപ്പോർട്ടിൽ, സുരക്ഷ ഉറപ്പാക്കുന്നതിനായി മല്ലേശ്വരത്തെ 23 ശതമാനം തെരുവുകളും പൊതുസ്ഥലങ്ങളും മഹാദേവപുരയിലെ 50 ശതമാനവും നല്ല വെളിച്ചമുള്ളതായിരിക്കണമെന്നും സൂചിപ്പിക്കുന്നു. അതിനാൽ പുതിയ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനും പഴയവ നന്നാക്കുന്നതിനുമുള്ള ബജറ്റ് വിഹിതം പൗരസമിതി ഉറപ്പാക്കുമെന്ന് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകളെക്കുറിച്ചുള്ള പാനൽ ചർച്ചയിൽ പങ്കെടുത്ത…

Read More

സർക്കാർ ചിൽഡ്രൻസ് ഹോമിൽ നിന്നും രക്ഷപ്പെട്ട ആറ് പെൺകുട്ടികളെയും കണ്ടത്തി.

ബെംഗളൂരു: വെളളിമാടുകുന്ന് ബാലികാ മന്ദിരത്തിൽ നിന്ന് ഒളിച്ചോടിയ പെണ്‍കുട്ടികളില്‍ അവശേഷിച്ച നാലുപേരെ കൂടി കണ്ടെത്തി. മലപ്പുറം എടക്കരയില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. മലപ്പുറം എടക്കരയിൽ ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ സംശയം തോന്നിയ പൊലീസ് പിന്തുടർന്ന് പിടിക്കുകയായിരുന്നു. സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയാണെന്നാണ് പെൺകുട്ടികൾ നൽകിയ മൊഴി. ഇവരെ വൈകിട്ടോടെ കോഴിക്കോട് തിരികെ എത്തിക്കും കാണാതായ ആറ് കുട്ടികളിൽ 2 പേരെ ഇന്നലെയും ഇന്ന് രാവിലെയുമായി കണ്ടെത്തിയിരുന്നു. ഒരാളെ ബെംഗളൂരുവിലെ ഹോട്ടലിൽ വച്ചും മറ്റൊരാളെ നാട്ടിലേക്ക് ബസ് യാത്രയ്‌ക്കിടെ മണ്ഡ്യയിൽ നിന്നുമാണ് പിടികൂടിയത്. മറ്റുള‌ളവർ ഗോവയിലേക്ക് പോയെന്ന്…

Read More

ബെംഗളൂരു തെരുവുവിളക്ക് പദ്ധതിയ്ക്ക് 85.5 കോടി.

ബെംഗളൂരു: നഗരത്തിൽ അഞ്ച് ലക്ഷത്തോളം എൽഇഡി തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങളുടെ സംഘടനകൾക്ക് നൽകിയ കരാർ അവസാനിപ്പിച്ച് ആഴ്ചകൾക്ക് ശേഷം, തെരുവുകൾ പ്രകാശിപ്പിക്കുന്നതിന് 85.5 കോടി രൂപ ചെലവ് വരുന്ന ഒരു പുതിയ നിർദ്ദേശവുമായി ബിബിഎംപി രംഗത്തെത്തി. പദ്ധതിയ്ക്കായി ഫണ്ടിന്റെ കുറവ് കണക്കിലെടുത്ത് സംസ്ഥാന സർക്കാരിൽ നിന്ന് ധനസഹായം ആവശ്യപ്പെട്ടിട്ടുണ്ട്. 2007-ൽ നഗര പരിധിയിൽ ചേർത്ത 110 ഗ്രാമങ്ങളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ബിബിഎംപി സർക്കാരിന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. ഇതോടെ ഗ്രാമങ്ങളിൽ ദ്രുതഗതിയിലുള്ള വികസനമാണ് കാണുന്നത്. ബിബിഎംപിയുടെ ആർആർ നഗർ സോണിനാണ്…

Read More

രണ്ട് കോടി രൂപ വിലമതിക്കുന്ന ആഡംബര വാച്ചുകളുമായി മുങ്ങി മോഷ്ടാക്കൾ.

theft robery

ബെംഗളൂരു: ഇന്ദിരാനഗർ ഏരിയയിലുള്ള റിസ്റ്റ് വാച്ച് കടയിൽ നിന്നും ജനുവരി 4, 5 തീയതികളിലായി രാത്രിയിൽ മോഷണം നടന്നു. ബുധനാഴ്ച സ്റ്റോർ ഉടമ ഷമോയിൽ നൽകിയ പരാതിയെ തുടർന്ന് ഇന്ദിരാനഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ദിരാനഗറിലെ 100 അടി റോഡിലുള്ള കെട്ടിടത്തിലുള്ള ഫ്രേസർ ടൗണിൽ താമസിക്കുന്ന ഷമോയിലിന് സിംസൺ ടൈംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ സ്റ്റോർ ഉണ്ട്. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് കടയുടെ വാതിൽ തകർത്ത നിലയിൽ കെട്ടിട ഉടമ കണ്ടെത്തിയത്. തുടർന്ന് കെട്ടിട ഉടമ ഷമോയെ വിവരമറിയിക്കുകയും തുടർന്ന്…

Read More

കോവിഡ് -19 നിയന്ത്രണങ്ങൾ: വാരാന്ത്യങ്ങളിൽ പൊതുജനങ്ങൾക്കുള്ള ബസ് സർവീസുകൾ ബെംഗളൂരു നിർത്തിവച്ചു.

BMTC BUSES BANGALORE

ബെംഗളൂരു: കോവിഡ് -19 ന്റെ വ്യാപനത്തിനിടയിൽ, പൊതു ഉപയോഗത്തിനായി വാരാന്ത്യങ്ങളിൽ ബസ് സർവീസുകൾ നിർത്തിവയ്ക്കുന്നതായി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ അറിയിച്ചു. എന്നിരുന്നാലും, അവശ്യ സർവീസുകളിലും ഒഴിവാക്കിയ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് ബസ് സർവീസുകൾ തുടരുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. കർണാടക സർക്കാർ രണ്ടാഴ്ചത്തേക്ക് വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയതിനെ തുടർന്നാണ് സർവീസുകൾ നിർത്തിവെച്ചത്. Just In: BMTC suspends bus services on Saturdays and Sundays in Bengaluru till Jan 15/16 in view of Weekend Curfew. Only 10%…

Read More

ഒമിക്രോൺ ഭയം; രാത്രി കർഫ്യൂ, കർശന നിയന്ത്രണങ്ങൾ എന്നിവ വിദഗ്ധർ നിർദ്ദേശിക്കുന്നു.

ബെംഗളൂരു: വരും ദിവസങ്ങളിൽ കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ, വ്യാപനം നിയന്ത്രിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയതായി ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത അറിയിച്ചു. കൂടുതൽ കേസുകൾ പ്രതീക്ഷിക്കുന്ന എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും കൺട്രോൾ റൂമുകളിലെയും ജീവനക്കാർ ജാഗ്രതയിലാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പൗരന്മാർ ജാഗ്രത പാലിക്കുകയും എന്തെങ്കിലും കേസുകൾ അറിയുകയോ രോഗലക്ഷണങ്ങളുള്ള ആരെയെങ്കിലും കണ്ടെത്തുകയോ ചെയ്താൽ അറിയിക്കുകയും വേണമെന്നും, പാർട്ടികളിലും ഒത്തുചേരലുകളിലും പങ്കെടുക്കുന്നവർ ശ്രദ്ധിക്കണമെന്നും അദ്ദേഹം അറിയിച്ചു. കേസുകൾ വർധിക്കുന്നുണ്ടെങ്കിലും നിയന്ത്രണത്തിന്റെ ലക്ഷണങ്ങൾ ദൃശ്യമാണെന്നും അദ്ദേഹം പറഞ്ഞു. രാത്രി കർഫ്യൂ, ആളുകളുടെ സഞ്ചാര…

Read More

യെലഹങ്കയിലെ വെള്ളപ്പൊക്കം;അടിയന്തര നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ബെംഗളൂരു : യെലഹങ്കയിൽ തുടർച്ചയായി പെയ്യുന്ന മഴയിൽ പൂർണമായി തകർന്ന വീടുകൾക്ക് ഒരു ലക്ഷം രൂപയും നാശനഷ്ടം സംഭവിച്ചവർക്ക് 10,000 രൂപയും ഉടൻ നഷ്ടപരിഹാരം നൽകും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. യെലഹങ്കയിലെ വെള്ളക്കെട്ടുള്ള അപ്പാർട്ട്‌മെന്റ് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച ബൊമ്മൈ പറഞ്ഞു, “വെള്ളം വീടുകളിൽ കയറിയതിനാൽ ദുരിതമനുഭവിക്കുന്നവർക്ക് 10,000 രൂപ അടിയന്തരമായി അനുവദിക്കാൻ ഞാൻ ഉത്തരവിട്ടിട്ടുണ്ട്. യലഹങ്ക മേഖലയിൽ 400 ഓളം വീടുകളെ ബാധിച്ചു. 10 കിലോമീറ്റർ പ്രധാന റോഡുകളും 20 കിലോമീറ്റർ ഉൾറോഡും തകർന്നിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടായ നഷ്ടത്തിന്റെ കണക്ക്…

Read More

മഴയും മാലിന്യവും ചേർന്നപ്പോൾ നഗരജീവിതം ദുസ്സഹം!!

ബെംഗളൂരു: ദീപാവലിക്ക് ശേഷമുള്ള മഴയിലും മാലിന്യം കുമിഞ്ഞു കൂടിയതിനുമിടയിൽ നഗരജീവിതം ദുസ്സഹമാവുന്നു. ദീപാവലിയെ തുടർന്ന് ശുചീകരണ തൊഴിലാളികളും കരാറുകാരും അവധിയിൽ ആയതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പ്രധാന വ്യാപാര കേന്ദ്രങ്ങളായ കെ ആർ മാർക്കറ്റ് യശ്വന്തപുര, മല്ലേശ്വരം, ശിവാജിനഗർ എന്നിവിടങ്ങളിൽ ഉത്സവദിവസങ്ങളിൽ സാധരണ ഉണ്ടാവുന്നതിനേക്കാൾ മൂന്നിരട്ടി മാലിന്യമാണ് കുമിഞ്ഞു കൂടിയിരിക്കുന്നത്. ബാക്കിവരുന്ന പച്ചക്കറിയും പൂക്കളും റോഡരികിൽ അനധികൃതമായി തള്ളുന്നതാണ് മാലിന്യം ഇത്രയ്ക്കും കൂടാൻ വഴിവെച്ചിരിക്കുന്നത്. മാലിന്യം കൊണ്ട് നിറഞ്ഞ വീഥികളിൽ മഴ കൂടെ പെയ്തതോടെ മഴയിൽ മാലിന്യങ്ങൾ വ്യാപാര കേന്ദ്രങ്ങളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തുന്നത് പകർച്ചവ്യാധി…

Read More
Click Here to Follow Us