തുടർ തോൽവികളിൽ മടുത്ത് ആരാധകർ! ബ്ലാസ്റ്റേഴ്സ്-ബി.എഫ്.സി മൽസരത്തിൻ്റെ ടിക്കറ്റുകൾ ഇനിയും ബാക്കി!

ബെംഗളൂരു: ഈ ശനിയാഴ്ചയാണ് ചിരവൈരികളായ കേരളാ ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും തമ്മിലുള്ള മൽസരം ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ.

കേരള ബ്ലാസ്‌റ്റേഴ്സ് “ഹോം എവേ ഹോം” എന്ന് വിളിക്കുന്ന ബെംഗളൂരുവിൽ ടിക്കറ്റ് വിൽപ്പന മന്ദഗതിയിലാണ്.

ബെംഗളൂരു എഫ് സി ആരാധകർക്കായി മാറ്റി വച്ചിട്ടുള്ള എല്ലാ സ്റ്റാൻ്റുകളിലേയും ബുക്കിംഗ് കഴിഞ്ഞതായാണ് ബുക്കിംഗ് വെബ്സൈറ്റായ “പേടിഎം ഇൻസൈഡർ” കാണിക്കുന്നത് അതേസമയം ബ്ലാസ്റ്റേഴ്സിൻ്റെ ആരാധകർക്കായി മാറ്റി വച്ചിരിക്കുന്ന നോർത്ത് സ്റ്റാൻ്റിൽ നിരവധി ടിക്കറ്റുകൾ ഇപ്പോഴും ലഭ്യമാണ്.

ഈ ഐ.എസ്.എൽ സീസണിൽ ബ്ലാസ്റ്റേഴ്സിസിൻ്റെ പ്രകടനം ആശാവഹമല്ല എന്ന് മാത്രമല്ല തികച്ചും നിരാശപ്പെടുത്തുന്നതു കൂടിയാണ്.

  ബെംഗളൂരു നിവാസികൾ സൂക്ഷിക്കുക! അടുത്ത 3 ദിവസത്തേക്ക് നഗരത്തിൽ മഴയോടൊപ്പം ശക്തമായ കാറ്റിന് സാധ്യത

കഴിഞ്ഞ സീസണിൽ ആദ്യത്തെ 6 ഹോം മൽസരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയം അറിഞ്ഞിരുന്നില്ല എന്നാൽ ഈ സീസണിൽ 4 തോൽവിയും 2 ജയവും മാത്രമായി ഒതുങ്ങി ടീമിൻ്റെ പ്രകടനം.

കഴിഞ്ഞ മൽസരത്തിൽ ഗോവയോട് ഒരു ഗോളിന് പരാജയം സമ്മതിച്ചു. അതിന് മുൻപ് നടന്ന ഹോം മൽസരത്തിൽ മാത്രമാണ് ടീമിന് ആരാധകരെ ത്രില്ലടിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളൂ.ചെന്നൈ എഫ് സിയോട് ബ്ലാസ്റ്റേഴ്സിസിൻ്റെ ജയം എതിരില്ലാതെ 3 ഗോളുകൾക്കായിരുന്നു.

ടീമിൻ്റെ ഇപ്പോഴത്തെ ഫോമും സ്റ്റേഡിയത്തിലെ കഴിഞ്ഞ ഏതാനും വർഷത്തെ പ്രകടനങ്ങളും കണക്കിലെടുത്താൽ ഒരു തോൽവി കൂടി നേരിട്ട് കാണുന്നത് ആരാധകർക്ക് ഹൃദയഭേദകമായിരിക്കും എന്നതിനാലും ബ്ലാസ്റ്റേഴ്സ് ആരാധകരിൽ നിരവധി പേർ മൽസരം കാണാൻ നേരിട്ട് വരാനുള്ള സാധ്യത കുറവാണ്.

  സംസ്ഥാനത്ത് അടുത്ത 48 മണിക്കൂർ കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ 17 ജില്ലകളിൽ യെല്ലോ അലേർട്ട്

പത്ത് കളികളിൽ 6 ജയവും 2 സമനിലയും 2 തോൽവിയുമായി ബെംഗളൂരു എഫ്സി മോഹൻ ബഗാന് പിന്നിൽ രണ്ടാമതാണ് ഇപ്പോൾ അതേസമയം 10 കളികളിൽ വെറും 3 വിജയവും 2  യും 5 പരാജയവുമായി ബ്ലാസ്റ്റഴ്സ് ഇപ്പോൾ പത്താം സ്ഥാനത്താണ് ഇപ്പോൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിറന്നാൾ ദിനത്തിൽ വിദ്യാർത്ഥിനി ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ;
[masterslider id="10"]

Related posts