ബലൂൺ വീർപ്പിക്കുന്നതിനിടെ പൊട്ടി തൊണ്ടയിൽ കുടുങ്ങി 13 കാരൻ മരിച്ചു 

ബെംഗളൂരു: ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി 13 വയസുകാരൻ മരിച്ചു.

ഉത്തര കന്നഡ ജില്ലയിലെ ജോഗനകൊപ്പ ഗ്രാമത്തിലാണ് സംഭവം.

ഏഴാം ക്ലാസ് വിദ്യാർത്ഥിയായ നവീൻ നാരായണ്‍ ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം.

ബലൂണ്‍ വീർപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പൊട്ടി ഇതിന്റെയൊരു കഷ്ണം തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.

ഉടൻതന്നെ നവീനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി

സെപ്റ്റംബറില്‍ ഹിമാചല്‍ പ്രദേശിലെ കാൻഗ്ര ജില്ലയിലെ ജവാലിയിലും സമാനമായ അപകടം ഉണ്ടായിരുന്നു.

സിദ്ധ്‌പൂർഗഡിലെ സർക്കാർ സ്കൂളില്‍ പഠിച്ചിരുന്ന ഏഴാം ക്ലാസ്സുകാരൻ വിവേക് കുമാ(13) റാണ് അന്ന് മരിച്ചത്.

സ്‌കൂള്‍ കഴിഞ്ഞ് വൈകീട്ട് വീട്ടിലേക്കു പോവുന്നതിനിടെയാണ് വിവേക് കുമാര്‍ ബലൂണ്‍ വീര്‍പ്പിച്ചത്.

ഇതിനിടെ കാറ്റുപോയ ബലൂണ്‍ കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.

അദ്ധ്യാപകർ കുട്ടിയെ ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ
[masterslider id="10"]

Related posts