കനത്ത മഴയ്ക്ക് പിന്നാലെ തമിഴ്നാട്ടിൽ ഉരുൾപൊട്ടൽ 

ചെന്നൈ: കനത്ത മഴ തുടരുന്ന തമിഴ്നാട്ടിലെ തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍. നിരവധി വീടുകള്‍ മണ്ണിനടിയിലായി. ഏഴുപേരെ കാണാതായിട്ടുണ്ട്.

രക്ഷാ പ്രവർത്തനത്തിനായി 30 അംഗ ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തിയിട്ടുണ്ട്.

ഞായറാഴ്ച വൈകുന്നേരമാണ് തിരുവണ്ണാമലയില്‍ ഉരുള്‍പ്പൊട്ടലുണ്ടായത്.

35 ടണ്‍ ഭാരമുള്ള ഒരു കൂറ്റൻപാറ 20 അടിയോളം താഴ്ചയില്‍ വീടുകള്‍ക്ക് മുകളിലേക്ക് വീണു.

  ഇനി ഡി കെ യുഗം; ഭരണഘടന ഉയർത്തിപിടിച്ച് മഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

രണ്ടുവീടുകള്‍ പൂർണമായും മണ്ണിനടിയിലായി.

ഈ വീട്ടിലുള്ളവരെയാണ് ഇതുവരെ കണ്ടെത്താനാവാത്തത്.

അർധ രാത്രിയോടെയാണ് ദുരന്തനിവാരണ സംഘം സ്ഥലത്തെത്തിയത്.

മണ്ണിനടിയില്‍ ആളുകള്‍ ഉണ്ടോയെന്നറിയാൻ സ്നിഫർ ഡോഗിനെ സ്ഥലത്തെത്തിക്കും.

കൂടാതെ രക്ഷാപ്രവർത്തനത്തിനുള്ള ഹൈഡ്രോളിക് എയർ ലിഫ്റ്റിംഗ് ബാഗ് ഉള്‍പ്പെടെയുള്ള ചില ഉപകരണങ്ങളും ആരക്കോണത്ത് നിന്ന് എത്തിക്കും.

ഫിൻജാൻ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ജില്ലയില്‍ റെക്കോർഡ് മഴയാണ് പെയ്തത്.

കടലൂർ, വിഴുപ്പുറം, കള്ളക്കുറിച്ചി എന്നിവിടങ്ങളില്‍ പലയിടത്തും വെളളക്കെട്ട് രൂക്ഷമായി തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗോബിക്കും കബാബിനും പിന്നാലെ ഷവർമയും വില്ലനാകുന്നു; ബെംഗളൂരുവിൽ ഷവർമ കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം
[masterslider id="10"]

Related posts