സർക്കാർ ചിൽഡ്രൻസ് ഹോമിൽ നിന്നും രക്ഷപ്പെട്ട ആറ് പെൺകുട്ടികളെയും കണ്ടത്തി.

ബെംഗളൂരു: വെളളിമാടുകുന്ന് ബാലികാ മന്ദിരത്തിൽ നിന്ന് ഒളിച്ചോടിയ പെണ്‍കുട്ടികളില്‍ അവശേഷിച്ച നാലുപേരെ കൂടി കണ്ടെത്തി. മലപ്പുറം എടക്കരയില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. മലപ്പുറം എടക്കരയിൽ ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ സംശയം തോന്നിയ പൊലീസ് പിന്തുടർന്ന് പിടിക്കുകയായിരുന്നു.

സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയാണെന്നാണ് പെൺകുട്ടികൾ നൽകിയ മൊഴി. ഇവരെ വൈകിട്ടോടെ കോഴിക്കോട് തിരികെ എത്തിക്കും കാണാതായ ആറ് കുട്ടികളിൽ 2 പേരെ ഇന്നലെയും ഇന്ന് രാവിലെയുമായി കണ്ടെത്തിയിരുന്നു. ഒരാളെ ബെംഗളൂരുവിലെ ഹോട്ടലിൽ വച്ചും മറ്റൊരാളെ നാട്ടിലേക്ക് ബസ് യാത്രയ്‌ക്കിടെ മണ്ഡ്യയിൽ നിന്നുമാണ് പിടികൂടിയത്.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

മറ്റുള‌ളവർ ഗോവയിലേക്ക് പോയെന്ന് പിടിയിലായ ഒരു കുട്ടി പറഞ്ഞിരുന്നു. എന്നാൽ അന്വേഷണത്തിനൊടുവിൽ മറ്റ് നാലുപേരെയും മലപ്പുറം എടക്കരയില്‍ വെച്ച് ഇന്ന് കണ്ടെത്തുകയായിരുന്നു. ഇന്നലെ അറസ്റ്റിലായ രണ്ട് യുവാക്കളെ ട്രെയിനിൽ വച്ച് പരിചയപ്പെട്ടതാണെന്നാണ് പെൺകുട്ടികൾ അറിയിച്ചത്. ആറ് പെൺകുട്ടികളിൽ അഞ്ചുപേർ കോഴിക്കോട് സ്വദേശികളും ഒരാൾ കണ്ണൂർ സ്വദേശിയുമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫീസ് ബോറടിച്ചു; ട്രാഫിക്കും സമ്മർദ്ദവുമില്ല, കാപ്പിത്തോട്ടങ്ങൾക്ക് നടുവിലിരുന്ന് കോഡിങ്; ഒരു ബെംഗളൂരു ടെക്കിയുടെ 'വർക്കേഷൻ' വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ
[masterslider id="10"]

Related posts