ആൻഡ്രിയയുടെ ‘ഹോണസ്റ്റ്ലി’!

അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നായികയാണ് തെന്നിന്ത്യക്കാരിയായ ആൻഡ്രിയ ജെർമിയ.

ഡാൻസർ, മ്യൂസിക് കമ്പോസർ, മോഡൽ, പിന്നണി ഗായിക എന്നീ നിലകളിലെല്ലാം ശ്രദ്ധേയയായ ആൻഡ്രിയയുടെ  മ്യൂസിക് വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

‘ഹോണസ്റ്റ്ലി’ എന്ന പേരില്‍ റിലീസ് ചെയ്തിരിക്കുന്ന മ്യൂസിക് വി‍ഡിയോയില്‍ ഗാനം ആലപിക്കുന്നതും അഭിനയിക്കുന്നതു൦ വരികള്‍ എഴുതിയിരിക്കുന്നതുമെല്ലാം ആൻഡ്രിയ തന്നെയാണ്.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

റിലീസ് ചെയ്തു ദിവസങ്ങള്‍ക്കകം തന്നെ ലക്ഷകണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. തമിഴിൽ യുവൻ ശങ്കർ രാജ, ഹാരിസ് ജയരാജ് എന്നീ സംഗീതജ്ഞർക്കൊപ്പം ആൻഡ്രിയ പ്രവർത്തിച്ചിട്ടുണ്ട്.

മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ ആൻഡ്രിയയുടെ പുതിയ മ്യൂസിക് വിഡിയോക്ക് ലഭിക്കുന്നത്. ‘ആൻഡ്രിയയുടെ ശബ്ദം അതിമനോഹരം’ എന്നാണ് പലരുടെയും അഭിപ്രായം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
[masterslider id="10"]

Related posts