ബെംഗളൂരു : യെലഹങ്കയിൽ തുടർച്ചയായി പെയ്യുന്ന മഴയിൽ പൂർണമായി തകർന്ന വീടുകൾക്ക് ഒരു ലക്ഷം രൂപയും നാശനഷ്ടം സംഭവിച്ചവർക്ക് 10,000 രൂപയും ഉടൻ നഷ്ടപരിഹാരം നൽകും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. യെലഹങ്കയിലെ വെള്ളക്കെട്ടുള്ള അപ്പാർട്ട്‌മെന്റ് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച ബൊമ്മൈ പറഞ്ഞു, “വെള്ളം വീടുകളിൽ കയറിയതിനാൽ ദുരിതമനുഭവിക്കുന്നവർക്ക് 10,000 രൂപ അടിയന്തരമായി അനുവദിക്കാൻ ഞാൻ ഉത്തരവിട്ടിട്ടുണ്ട്. യലഹങ്ക മേഖലയിൽ 400 ഓളം വീടുകളെ ബാധിച്ചു. 10 കിലോമീറ്റർ പ്രധാന റോഡുകളും 20 കിലോമീറ്റർ ഉൾറോഡും തകർന്നിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടായ നഷ്ടത്തിന്റെ കണക്ക്…
Read MoreTag: bangalore
മഴയും മാലിന്യവും ചേർന്നപ്പോൾ നഗരജീവിതം ദുസ്സഹം!!
ബെംഗളൂരു: ദീപാവലിക്ക് ശേഷമുള്ള മഴയിലും മാലിന്യം കുമിഞ്ഞു കൂടിയതിനുമിടയിൽ നഗരജീവിതം ദുസ്സഹമാവുന്നു. ദീപാവലിയെ തുടർന്ന് ശുചീകരണ തൊഴിലാളികളും കരാറുകാരും അവധിയിൽ ആയതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പ്രധാന വ്യാപാര കേന്ദ്രങ്ങളായ കെ ആർ മാർക്കറ്റ് യശ്വന്തപുര, മല്ലേശ്വരം, ശിവാജിനഗർ എന്നിവിടങ്ങളിൽ ഉത്സവദിവസങ്ങളിൽ സാധരണ ഉണ്ടാവുന്നതിനേക്കാൾ മൂന്നിരട്ടി മാലിന്യമാണ് കുമിഞ്ഞു കൂടിയിരിക്കുന്നത്. ബാക്കിവരുന്ന പച്ചക്കറിയും പൂക്കളും റോഡരികിൽ അനധികൃതമായി തള്ളുന്നതാണ് മാലിന്യം ഇത്രയ്ക്കും കൂടാൻ വഴിവെച്ചിരിക്കുന്നത്. മാലിന്യം കൊണ്ട് നിറഞ്ഞ വീഥികളിൽ മഴ കൂടെ പെയ്തതോടെ മഴയിൽ മാലിന്യങ്ങൾ വ്യാപാര കേന്ദ്രങ്ങളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തുന്നത് പകർച്ചവ്യാധി…
Read Moreഐപിഎൽ വാതുവെപ്പ് ; ബംഗളുരുവിൽ പിടിയിലായവരിൽ മൂന്ന് മലയാളികളും,നടന്നത് ലക്ഷങ്ങളുടെ ബിസിനസ്
ബെംഗളൂരു :ചെന്നൈ സൂപ്പർ കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലെ ഐ.പി.എൽ ഫൈനൽ മത്സരവുമായി ബന്ധപ്പെട്ട് നടന്ന വാതുവെപ്പിൽ പിടിയിലായ മലയാളികളടക്കം 27 പേരെ സെൻട്രൽ ബെംഗളൂരു ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു . തൃശ്ശൂർ സ്വദേശികളായ ഗോകുൽ , കിരൺ , ബെംഗളൂരുവിൽ സ്ഥിരതാമസക്കാരനായ മലയാളി സജീവ് എന്നിവരാണ് പിടിയിലായ മലയാളികൾ ,ഇവരെക്കൂടാതെ ചെന്നൈ സ്വദേശികളായ സൂര്യ , കപിൽ എന്നിവരും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട് . ഗോവ , മഹാരാഷ്ട്ര , കർണാടക സ്വദേശികളും ഈ സംഘത്തിലുണ്ട്.ഇവരിൽ നിന്ന് 78 ലക്ഷം രൂപ പിടിച്ചെടുത്തു.…
Read Moreകയ്യേറിയ ഒഴുക്കു ചാലുകൾ തിരിച്ചുപിടിച്ച് പുനർനിർമ്മിച്ചു; നഗര തടാകങ്ങൾ നിറയുന്നു
ബെംഗളൂരു: മുത്തനല്ലൂർ തടാകത്തിൽ നിന്ന് അധികമായി വരുന്ന വെള്ളം വിട്ടാൽകര തടാകത്തിലേക്ക് ഒഴുക്കി വിടാൻ ഉപയോഗിച്ചിരുന്ന ഒഴുക്കു ചാൽ പ്രാദേശിക കർഷകർ കൈയേറ്റംചെയ്ത കൃഷിസ്ഥലം ആക്കിമാറ്റിയത് 2020 ൽ നടത്തിയ പുനഃ പരിശോധനയിൽ വാസ്തവമാണെന്ന് തെളിഞ്ഞതിനെ തുടർന്ന് കയ്യേറ്റം ഒഴിപ്പിക്കാനും ഒഴുക്കു ചാൽ പുനർനിർമിക്കാനും സർക്കാർ തീരുമാനിക്കുകയായിരുന്നു. ബംഗളൂരു നഗര ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ജെ മഞ്ജുനാഥ്, ആനേക്കൽ തഹസിൽദാർ പി ദിനേശ്, പഞ്ചായത്ത് രാജ് ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെട്ട കർമ്മ സേന, കയ്യേറിയ മുഴുവൻ സ്ഥലവും തിരിച്ചുപിടിക്കുന്നതിനും ഒഴുക്കു…
Read Moreബെംഗളുരുവിൽ കോവിഡ് രോഗികളെ ഡിസ്ചാർജ് ചെയ്യുന്നതിന് പുതിയ മാനദണ്ഡങ്ങൾ; അറിയാം
ബെംഗളുരു; കോവിഡ് രോഗികളെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുന്നതിന് പുതിയ മാനദണ്ഡങ്ങൾ, ഡിസ്ചാർജ് ചെയ്യുന്നതിൽ പുതിയ മാനദണ്ഡവുമായി ആരോഗ്യവകുപ്പ്. കോവിഡ് ബാധിച്ച ശേഷം പിന്നീട് രോഗ ലക്ഷണങ്ങൾ ഒന്നും കാണിക്കാത്ത അവസ്ഥയിലെത്തിയാൽ പരിശോധന നടത്താതെ ഡിസ്ചാർജ് ചെയ്യുമെന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്. ഇത്രയും നാളുകളായി കോവിഡ് ബാധിതരെ വീണ്ടും പരിശോധിക്കുകയും രോഗമില്ലെന്നു വ്യക്തമാക്കുന്ന റിപ്പോർട്ട് ലഭിക്കുകയും ചെയ്താൽ മാത്രമേ ഡിസ്ചാർജ് നൽകിയിരുന്നുള്ളൂ. എന്നാൽ ബെംഗളൂരുവിലെ കോവിഡ് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയർന്നതിന്റെ പശ്ചാത്തലത്തിലാണു രോഗലക്ഷണമില്ലാത്തവരെ പരിശോധന ഇല്ലാതെ ഡിസ്ചാർജ് ചെയ്യാമെന്ന് ആരോഗ്യ വകുപ്പ് തീരുമാനിച്ചത്.
Read Moreബാംഗ്ലൂർ യൂണിവേഴ്സിറ്റി ക്യാംപസ്; പുതിയ ഹോസ്റ്റലൊരുങ്ങുന്നു
ബെംഗളുരു: ബാംഗ്ലൂർ യൂണിവേഴ്സിറ്റി ക്യാംപസിൽ പുതിയ ഹോസ്റ്റൽ ഒരുങ്ങുന്നു. ഡിസംബറിൽ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ പെൺകുട്ടികൾക്കായാണ് ഹോസ്റ്റൽ ഒരുങ്ങുന്നത്. 104 മുറികളിലായി 400 വിദ്യാർഥികൾക്കുള്ള സൗകര്യമാണ് ഒരുക്കുക. ഭക്ഷണം അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന് വൈസ് ചാൻസലർ ഡോ കെ ആർ വേണുഗോപാൽ വ്യക്തമാക്കി.
Read Moreവയസായെന്നു കരുതി വിഷമിക്കണ്ട; സ്മാർട്ഫോൺ ഉപയോഗിക്കാൻ സൗജന്യ പരിശീലനം
ബെംഗളുരു: ഇനി നിങ്ങൾ വയസായെന്നു കരുതി വിഷമിക്കണ്ട, സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ പ്രായമായവർ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കി സന്നദ്ധസംഘടനയായ നൈറ്റിംങ്ഗേൽ എംപവർമെന്റ് ഫൗണ്ടേഷൻ സൗജന്യ പരിശീലനം നൽകും. എല്ലാ ശനിയാഴ്ച്ചയും ആർടി നഗറിലെയും കെ ആർ മാർക്കറ്റിലെയും പ്രോജക്ട് ഒാഫീസുകളിൽ രാവിലെ 10 മുതൽ 1 മണിവരെയാണ് ക്ലാസുകൾ ക്രമപ്പെടുത്തിയിരിക്കുന്നത്. ക്ലാസിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്ട്രേഷനും, കൂടുതൽ വിവരങ്ങൾക്കും താഴെ ചേർക്കുന്ന നമ്പർ ഉപയോഗപ്പെടുത്തുക. ഫോൺ: 080-26800333, 42423535
Read Moreടോൺസ് ഒാഫ് സീസൺസ്; മനംകവർന്ന് മലയാളി ചിത്രകാരി വിദ്യാ സുന്ദർ
ബെംഗളുരു: മലയാളി ചിത്രകാരി വിദ്യാ സുന്ദറിന്റെ ചിത്രങ്ങളുടെ പ്രദർശനം എംജിറോഡിലുള്ള രംഗോലി മെട്രോ ആർട്ട് സെന്ററിൽ. ടോൺസ് ഒാഫ് സീസൺസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രപ്രദർശനം പേരുപോലെ തന്നെ നിറഭേദങ്ങളുടെ സമന്വയമാണ്. അക്രിലിക് രീതിയിൽ ചെയ്ത ചിത്രങ്ങൾക്ക് സ്ത്രൈണതയാണ് പ്രകൃതം. കണ്ണൂർ ഇരിട്ടി സ്വദേശിനിയാണ് വിദ്യ. അനുഭവങ്ങൾ, സ്വന്തം ജീവിതം, പ്രകൃതി എന്നിവയിൽ നിന്നെല്ലാമാണ് വിദ്യ കാൻവാസിൽ പകർത്താനുള്ളവ കണ്ടെത്തുന്നത്. 28 വരെ എല്ലാ ദിവസവും രാവിലെ 11 മുതൽ വൈകുന്നേരം 7 വരെയാണ് വിദ്യയുടെ ചിത്രപ്രദർശനം കാണാനുള്ള അവസരം .
Read Moreബെംഗളൂരു സ്ഫോടനക്കേസ് പ്രതി അറസ്റ്റിൽ; പിടിയിലായത് തടിയന്‍റവിട നസീറിന്‍റെ കൂട്ടാളി സലീം
ബെംഗളൂരു: ബെംഗളൂരു സ്ഫോടനക്കേസ് പ്രതി അറസ്റ്റിലായി. പ്രതി സലീമാണ് പിടിയിലായത്. കണ്ണൂരിലെ പിണറായിയില്‍ നിന്നാണ് ബുധനാഴ്ച രാത്രിയോടെ ഇയാള്‍ പിടിയിലായത്. കേസിലെ പ്രധാന പ്രതിതടിയന്‍റവിട നസീറിന്‍റെ കൂട്ടാളിയാണ് പിടിയിലായ സലീം. ഏകദേശം പത്ത് വർഷത്തോളമായി എന്‍ഐഎ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ ഇയാള്‍ക്കായി തിരച്ചില്‍ നടത്തിവരികയായിരുന്നു. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിയടക്കമുള്ള ഉദ്യാഗസ്ഥര്‍ സലീമിനെ തലശ്ശേരിയില്‍ ചോദ്യം ചെയ്യുകയാണ്. അബ്ദുല്‍ നാസര്‍ മദനി, തടയന്റവിട നസീര്‍ എന്നിവരുൾപ്പെട്ട ബെംഗളൂരു സ്ഫോടനക്കേസ് 2008 ജൂലായ് 25ന് ആയിരുന്നു നടന്നത്. സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും…
Read Moreഅന്യം നിന്ന് പോകുമോ കടലിലെ കൽപവൃക്ഷം; കടലാഴങ്ങളിലും രക്ഷയില്ലാതെ സ്രാവുകൾ
ബംഗളുരു: കയറ്റുമതിക്കായി രഹസ്യമായി സൂക്ഷിച്ചിരുന്ന 1600 കിലോഗ്രാം സ്രാവിന്റെ എല്ല് റവന്യൂ ഇന്റലിജൻസ് വിഭാഗം പിടികൂടി. ഹോങ്കോങ്ങിലേക്ക് കയറ്റി അയക്കാൻ സൂക്ഷിച്ചിരുന്നതാണ് 1600 കിലോഗ്രാം വരുന്ന സ്രാവിന്റെ എല്ലുകൾ എന്ന് റവന്യൂ വിഭാഗം ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. വലിയ കണ്ടെയ്നറുകളായി സൂക്ഷിച്ചിരുന്നവയിൽ നിന്നും കസ്റ്റംസ് വിഭാഗം പരിശോധനക്കായി സാംപിൾ എടുത്തപ്പോഴാണ് രഹസ്യമായി സൂക്ഷിച്ചിരുന്നവ അത്രയും സ്രാവിന്റെ എല്ലുകളാണെന്ന് വ്യക്തമായത്, ഇതിനെ തുടർന്ന് ഫിഷ് ജനറ്റിക് റിസോഴ്സസ് ബ്യൂറോ ഇത് സ്ഥിരീകരിക്കുകയും ചെയ്തു. കയറ്റുമതി നിരോധനമുള്ളതാണ് സ്രാവിന്റെ എല്ല്, ഇത്രയും ഭീമമായ അളവിൽ സ്രാവിന്റെ എല്ല് ശേഖരിച്ചത്…
Read More