ബെംഗളൂരു: ദീപാവലിക്ക് ശേഷമുള്ള മഴയിലും മാലിന്യം കുമിഞ്ഞു കൂടിയതിനുമിടയിൽ നഗരജീവിതം ദുസ്സഹമാവുന്നു. ദീപാവലിയെ തുടർന്ന് ശുചീകരണ തൊഴിലാളികളും കരാറുകാരും അവധിയിൽ ആയതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പ്രധാന വ്യാപാര കേന്ദ്രങ്ങളായ കെ ആർ മാർക്കറ്റ് യശ്വന്തപുര, മല്ലേശ്വരം, ശിവാജിനഗർ എന്നിവിടങ്ങളിൽ ഉത്സവദിവസങ്ങളിൽ സാധരണ ഉണ്ടാവുന്നതിനേക്കാൾ മൂന്നിരട്ടി മാലിന്യമാണ് കുമിഞ്ഞു കൂടിയിരിക്കുന്നത്. ബാക്കിവരുന്ന പച്ചക്കറിയും പൂക്കളും റോഡരികിൽ അനധികൃതമായി തള്ളുന്നതാണ് മാലിന്യം ഇത്രയ്ക്കും കൂടാൻ വഴിവെച്ചിരിക്കുന്നത്.
മാലിന്യം കൊണ്ട് നിറഞ്ഞ വീഥികളിൽ മഴ കൂടെ പെയ്തതോടെ മഴയിൽ മാലിന്യങ്ങൾ വ്യാപാര കേന്ദ്രങ്ങളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തുന്നത് പകർച്ചവ്യാധി ഭീഷണിയും സൃഷ്ടിക്കുന്നുണ്ട്.അനധികൃതമായി മാലിന്യം തള്ളുന്നത് തടയാൻ വ്യാപാര കേന്ദ്രങ്ങളിൽ ബിബിഎം മാര്ഷലുമാരെ നിയമിച്ചിരുന്നു എങ്കിലും കാര്യമായ ഫലം കണ്ടില്ല, രാത്രികാലങ്ങളിൽ തെരുവുവിളക്കുകൾ തെളിയാത്ത സ്ഥലങ്ങളിലാണ് മാലിന്യനിക്ഷേപം കൂടിയിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.