കയ്യേറിയ ഒഴുക്കു ചാലുകൾ തിരിച്ചുപിടിച്ച് പുനർനിർമ്മിച്ചു; നഗര തടാകങ്ങൾ നിറയുന്നു

ബെംഗളൂരു:  മുത്തനല്ലൂർ തടാകത്തിൽ നിന്ന് അധികമായി വരുന്ന വെള്ളം വിട്ടാൽകര തടാകത്തിലേക്ക് ഒഴുക്കി വിടാൻ ഉപയോഗിച്ചിരുന്ന ഒഴുക്കു ചാൽ പ്രാദേശിക കർഷകർ കൈയേറ്റംചെയ്ത കൃഷിസ്ഥലം ആക്കിമാറ്റിയത് 2020 ൽ നടത്തിയ പുനഃ പരിശോധനയിൽ വാസ്തവമാണെന്ന് തെളിഞ്ഞതിനെ തുടർന്ന് കയ്യേറ്റം ഒഴിപ്പിക്കാനും ഒഴുക്കു ചാൽ പുനർനിർമിക്കാനും സർക്കാർ തീരുമാനിക്കുകയായിരുന്നു.

ബംഗളൂരു നഗര ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ജെ മഞ്ജുനാഥ്, ആനേക്കൽ തഹസിൽദാർ പി ദിനേശ്, പഞ്ചായത്ത് രാജ് ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെട്ട കർമ്മ സേന, കയ്യേറിയ മുഴുവൻ സ്ഥലവും തിരിച്ചുപിടിക്കുന്നതിനും ഒഴുക്കു ചാൽ പുനർനിർമ്മിക്കുന്നതിനും 2021 മാർച്ചിൽ നൂറു ദിവസത്തെ കർമ്മപദ്ധതിക്ക്
രൂപംനൽകി.

  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

2021 മാർച്ച് 24ന് ഒഴിപ്പിക്കൽ ജോലികൾ ആരംഭിച്ച് ജൂണിൽ പദ്ധതി പൂർത്തീകരിച്ചു.

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടോളമായി കൈയേറിയ ഈ പ്രദേശം കൃഷി സ്ഥലമാക്കി മാറ്റിയത് മൂലം താഴ്ന്ന പരിസരപ്രദേശങ്ങളിൽ വെള്ളപ്പൊക്കം സ്ഥിരമായിരുന്നു.

  ബി.എം.ടി.സി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ കൈകാര്യം ചെയ്ത് യാത്രക്കാരും ജീവനക്കാരും; വീഡിയോ കാണാം

എന്നാൽ കർമ സേനയുടെ പരിശ്രമഫലമായി കയ്യേറിയ മുഴുവൻ സ്ഥലവും തിരിച്ചുപിടിക്കുകയും നാലര കിലോമീറ്ററോളം ദൈർഘ്യത്തിൽ പുനർനിർമ്മിച്ച ഈ ഒഴുക്കു ചാലിലൂടെ അധികജലം ഒഴുക്കി തടാകത്തിൽ എത്തിക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന
[masterslider id="10"]

Related posts