ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ അനുപമ പത്മന് ജാമ്യം 

കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ മൂന്നാം പ്രതി അനുപമ പത്മന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പഠനാവശ്യത്തിനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു അനുപമയുടെ വാദം. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമായിരുന്നു ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍. കാറിലെത്തി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു. പോലീസിന്‍റെ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലാകുന്നത്. സാമ്പത്തിക ബാധ്യത മറികടക്കാൻ വേണ്ടിയാണ് പ്രതികൾ കുറ്റകൃത്യം നടത്തിയത്. പത്മകുമാർ, ഭാര്യ…

Read More

സൂരജ് രേവണ്ണയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി 

ബെംഗളൂരു: പ്രകൃതിവിരുദ്ധ പീഡനക്കേസില്‍ അറസ്റ്റിലായ ജെ.ഡി.എസ് എം.എല്‍.സി സൂരജ് രേവണ്ണയുടെ (37) ജാമ്യഹർജി കോടതി വീണ്ടും തള്ളി. നിലവില്‍ ജൂലൈ 18 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് സൂരജ് രേവണ്ണയുള്ളത്. സൂരജ് രേവണ്ണ ഏറെ സ്വാധീനമുള്ളയാളാണെന്നും ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയില്‍ പറഞ്ഞു. എന്നാല്‍, സൂരജിനെതിരായ പരാതി രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍റെ വാദം. തുടർന്ന്, ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി അർക്കല്‍ഗുഡ് സ്വദേശിയായ 27കാരൻ നല്‍കിയ പരാതിയിലാണ് സൂരജിനെ അറസ്റ്റ് ചെയ്തത്. ജെ.ഡി-എസ് പ്രവർത്തകനായ യുവാവ് സ്വകാര്യ ചാനലിലൂടെ…

Read More

‘സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണിൽ പെടാതെ 24 മണിക്കൂർ ചിലവഴിച്ചു’; വീഡിയോ വ്യാജമായതോടെ യുട്യൂബര്‍ അറസ്റ്റിൽ

ബെംഗളൂരു: സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടാതെ കെമ്പഗൗഡ വിമാനത്താവളത്തില്‍ 24 മണിക്കൂറോളം ചെലവഴിച്ചെന്ന് അവകാശപ്പെട്ട് വീഡിയോ പുറത്തിറക്കി യുട്യൂബര്‍. സംഭവം വ്യാജമെന്ന് തെളിഞ്ഞതോടെ ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു. യെലഹങ്ക സ്വദേശിയായ വികാസ് ഗൗഡയാണ് ഇക്കാര്യം പറഞ്ഞ് കൊണ്ട് വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് യൂട്യൂബർ കള്ളം പറയുകയാണെന്ന് വ്യക്തമായത്. ഇതേത്തുടര്‍ന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് വികാസിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഏപ്രില്‍ 7ന് ഉച്ചയ്ക്ക് 12 മണിക്ക് എയര്‍ ഇന്ത്യയുടെ ബംഗളുരു-ചെന്നൈ ഫ്‌ളൈറ്റില്‍ യാത്ര ചെയ്യാനാണെന്ന് പറഞ്ഞാണ് വികാസ് എയര്‍പോര്‍ട്ടില്‍…

Read More

ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതികൾ ബെംഗളൂരുവില്‍ പിടിയില്‍

ബെംഗളൂരു: കൊലപാതക കേസിലും പോലീസിനെ ആക്രമിച്ച കേസിലും ഉള്‍പ്പെട്ട പിടികിട്ടാപ്പുള്ളികള്‍ ബെംഗളൂരുവില്‍ പിടിയില്‍. നെട്ടൂര്‍ സ്വദേശി ജോണ്‍സണും കൊല്ലം സ്വദേശി ഇജാസുമാണ് മരട് പോലീസിന്റെ പിടിയിലായത്. രഹസ്യവിവരത്തെത്തുടര്‍ന്ന് ബെംഗളൂരുവിലെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് ഇരുവരേയും പിടികൂടിയത്. 2019 ല്‍ സുഹൃത്തിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജോണ്‍സണ്‍. ജാമ്യത്തിലിറങ്ങിയ ജോണ്‍സണ്‍ പിന്നീട് നാടുവിടുകയായിരുന്നു. കേസിന്റെ വിചാരണ തടസ്സപ്പെട്ടിരിക്കുന്നതിനിടെയാണ് ബെംഗളൂരു കെ. ആര്‍ പുരം റെയില്‍വേ സ്റ്റേഷൻ പരിസരത്ത് നിന്ന് ഇയാള്‍ പിടിയിലായത്. അന്തര്‍സംസ്ഥാന ലഹരിമരുന്ന് കടത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ ഇജാസ്. ഇയാള്‍ക്കെതിരെ കേരളത്തിനകത്തും പുറത്തുമായി…

Read More

സീരിയൽ നടൻ രാഹുൽ രവിക്ക് മുൻ‌കൂർ ജാമ്യം

ന്യൂഡൽഹി: സീരിയല്‍ താരം രാഹുല്‍ രവിയ്ക്ക് മുൻകൂര്‍ ജാമ്യം നല്‍കി സുപ്രീം കോടതി. ഭാര്യ ലക്ഷ്‌മി എസ് നായര്‍ നല്‍കിയ ഗാര്‍ഹിക പീഡനക്കേസിലാണ് രാഹുലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സി ടി രവികുമാര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് രാഹുലിനായി പോലീസ് രണ്ട് മാസമായി തെരച്ചിലിലായിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ ഒളിവില്‍പ്പോയി. കേരളമടക്കം നാല് സംസ്ഥാനങ്ങളായി ഇയാള്‍ക്കായി പോലീസ് അന്വേഷണം നടത്തുകയും ചെയ്തു. നേരത്തെ ഈ കേസില്‍ മദ്രാസ് ഹൈക്കോടതി രാഹുലിന് ജാമ്യം നല്‍കിയെങ്കിലും സത്യവാങ്‌മൂലത്തില്‍ തെറ്റായ വിവരങ്ങള്‍…

Read More

മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടൻ സുരേഷ് ഗോപിക്ക് മുൻ‌കൂർ ജാമ്യം

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിക്ക് മുൻകൂര്‍ ജാമ്യം. കേസില്‍ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ സുരേഷ് ഗോപിക്കെതിരേ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയ സാഹചര്യത്തിലാണ് മുൻകൂര്‍ ജാമ്യാപേക്ഷയുമായി നടൻ ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടാൻ കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മുൻകൂര്‍ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ സര്‍ക്കാര്‍ നിലപാടറിയിക്കാൻ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. അതിന് പിന്നാലെയാണ്…

Read More

ബിഗ് ബോസ് താരം ഷിയാസ് കരീമിന് ഇടക്കാല ജാമ്യം 

ചെന്നൈ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ സിനിമാ,റിയാലിറ്റി ഷോ താരം എറണാകുളം പെരുമ്പാവൂർ സ്വദേശി ഷിയാസ് കരീമിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചെന്നൈ വിമാനത്താവളത്തിൽ വച്ചാണ് ഷിയാസ് കരീമിനെ പിടികൂടിയത്. ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് ചെന്നൈ വിമാനത്താവളത്തിൽ തടഞ്ഞുവയ്ക്കുകയായിരുന്നു. ചെന്നൈ കസ്റ്റംസ് വിഭാഗം ഇക്കാര്യം ചന്തേര പോലീസിനെ അറിയിച്ചിട്ടുണ്ട്. പോലീസ് സംഘം ചെന്നൈയിൽ എത്തി ഷിയാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇടക്കാല ജാമ്യം അനുവദിച്ചു. ഷിയാസ് കരീമിനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടിസ് ഉൾപ്പെടെ ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ വിമാനത്താവളത്തിൽ…

Read More

കഷായത്തിൽ വിഷം കലർത്തി കാമുകനെ കൊന്ന പ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: കാമുകൻ ഷാരണിനെ വിഷം നൽകി കൊന്ന കേസിൽ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.  കഴിഞ്ഞ ഒക്ടോബറിലാണ് ഗ്രീഷ്മ അറസ്റ്റിൽ ആവുന്നത്. കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മയുടെ സഹോദരൻ നിർമൽ കുമാർ എന്നിവർക്ക് നേരത്തെ ജാമ്യം നൽകിയിരുന്നു. 2022 ഒക്ടോബർ 14 ന് ഗ്രീഷ്മ വിഷം കലർത്തി നൽകിയ കഷായവും ജൂസും കുടിച്ച് ഒക്ടോബർ 25നാണ് ഷാരോൺ മരിച്ചത്. ബന്ധത്തിൽ നിന്ന് പിൻമാറാൻ ഷാരോൺ തയ്യാറാവാത്തതിനെ തുടർന്നാണ് വിഷം നൽകിയതെന്ന് ഗ്രീഷ്മ പോലീസിനോട് പറഞ്ഞു. സൈന്യത്തിൽ ജോലി ചെയ്യുന്ന…

Read More

ഷാജൻ സ്കറിയയ്ക്ക് അറസ്റ്റിൽ നിന്നും ഇടക്കാല സംരക്ഷണം 

ന്യൂഡൽഹി: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. കേസ് എസ് എസ് ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എംഎൽഎ ക്കെതിരെ അപകീർത്തികരമായ പരാമർശങ്ങളായിരിക്കാം ഷാജൻ നടത്തിയതെന്ന വാദം കോടതി അംഗീകരിച്ചു. തുടർന്നാണ് അറസ്റ്റിൽ നിന്നും ഇടക്കാല സംരക്ഷണം നൽകിയത്. മൂന്നാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. മുതിർന്ന മാധ്യമ പ്രവർത്തകൻ്റെ സ്വാതന്ത്ര്യമാണ് കോടതി പരിഗണിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. വാക്കുകൾ നിയന്ത്രിക്കാൻ ഷാജൻ സ്കറിയയെ ഉപദേശിക്കണമെന്ന് അഭിഭാഷകരോട്…

Read More

മലയാളി വിദ്യാർത്ഥികൾക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ പ്രതികൾക്ക് ജാമ്യം 

ബെംഗളൂരു: മലയാളി മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ കേസിൽ ഏഴ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ മാസം ഒന്നിന് ഉള്ളാള് സോമേശ്വരം ബീച്ചിൽ നടന്ന ആക്രമണത്തിൽ മംഗളൂരു ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. ഈ വിധിക്കെതിരെ നിയമോപദേശം തേടി അപ്പീൽ ഹർജി നൽകുമെന്ന് സിറ്റി പോലീസ് കമ്മീഷണർ കുൽദീപ് കുമാർ ആർ ജയിൻ അറിയിച്ചു. ഉള്ളാൾ സ്വദേശികളായ സച്ചിൻ (23), സുഹൻ (18), ബെൽത്തങ്ങാടിയിലെ അഖിൽ (24), തലപ്പാടിയിലെ ജിതേഷ് (23), ഉള്ളാൾ ബസ്തി പപ്പുവിലെ യതീഷ്…

Read More
Click Here to Follow Us