ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് ലഹരി ഒഴുക്ക്, സംഘത്തലവൻ പിടിയിൽ

തിരൂർ : കേരളത്തിലേക്ക് വൻതോതിൽ എം.ഡി.എം.എ എത്തിക്കുന്ന സംഘത്തലവൻ പിടിയിൽ. കോടഞ്ചേരി തെയ്യപ്പാറ കോരൻ ചോലമ്മൽ വീട്ടിൽ മുഹമ്മദ്‌ റിഹാഫാണ് (26) പിടിയിലായത്. തിരൂർ ഡിവൈ.എസ്.പി കെ.എം. ബിജുവും തിരൂർ ഡാൻസാഫ് ടീമും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ബംഗളൂരു കേന്ദ്രീകരിച്ച്‌ വൻതോതിൽ ലഹരിമരുന്ന് ഇടപാട് നടത്തുന്നയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. വളാഞ്ചേരിയിൽ കഴിഞ്ഞ മേയിൽ 163 ഗ്രാം എം.ഡി.എം.എയുമായി വെട്ടിച്ചിറ, വളാഞ്ചേരി സ്വദേശികളായ മൂന്നുപേർ പിടിയിലായി. ഇവർക്ക് എം.ഡി.എം.എ നൽകിയ സംഘത്തലവനാണ് പിടിയിലായ മുഹമ്മദ് റിഹാഫ്. പലതവണ ഇയാളെ അന്വേഷിച്ച് പോലീസ് ചെന്നെങ്കിലും പിടികൂടാനായിരുന്നില്ല.…

Read More

കാറിനു മുൻപിൽ ബൈക്ക് ഇടിപ്പിച്ച് പണം തട്ടാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ 

ബെംഗളൂരു: ബെംഗളൂരുവില്‍ കാറിന് മുന്‍പില്‍ ബൈക്ക് ഇടിപ്പിച്ച്‌ പണം തട്ടാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.ദൊഡ്ഡകനെല്ലി സ്വദേശികളായ ധനുഷ്, രക്ഷിത് എന്നിവരാണ് പിടിയിലായത്. ബെംഗളൂരു സര്‍ജാപുര്‍ പ്രധാന റോഡില്‍ നിന്നും ഒരു ഇടറോഡിലേക്ക് കയറുന്നതിനിടെയാണ് യുവാക്കള്‍ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ വന്നിടിക്കുന്നത്. കാറിന്റെ ഡാഷ്‌ബോര്‍ഡിലുണ്ടായിരുന്ന ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്.ദൃശ്യങ്ങള്‍ സഹിതം പോലീസില്‍ പരാതി നല്‍കിയതോടെ നാലു മണിക്കൂറിനുള്ളില്‍ തന്നെ പ്രതികള്‍ പിടിയിലായി. യുവാക്കള്‍ ഇരുവരും എതിര്‍ദിശയില്‍ നിന്നും കാറിന് മുന്നില്‍ വന്നിടിക്കുന്നത് ദൃശ്യങ്ങളില്‍…

Read More

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കന്നഡ സിനിമാ നിർമ്മാതാവ് അറസ്റ്റിൽ

ബെംഗളൂരു: തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് കന്നഡ സിനിമ നിർമ്മാതാവ് പ്രകാശിനെ അടുഗോഡി പോലീസ് അറസ്റ്റ് ചെയ്തു. കർണാടക മിൽക്ക് ഫെഡറേഷനിൽ ജോലി വാഗ്ധാനം ചെയ്ത് നിരവധി പേരിൽ നിന്നും ലക്ഷക്കണക്കിന് രൂപയാണ് പ്രതി തട്ടിയെടുത്തത്. ഡിസംബറിൽ ആണ് കർണാടക മിൽക്ക് ഫെഡറേഷൻ വിവിധ തസ്തികളിലേക്ക് നിയമന പരീക്ഷകൾ നടന്നത്. ചിക്കബെല്ലാപുരം സ്വദേശി ചരൺ രാജിൽ നിന്നും പ്രതി 20 ലക്ഷം തട്ടിയെടുത്ത കേസിൽ ആണ് പോലീസ് പ്രകാശിനെ അറസ്റ്റ് ചെയ്തത്. കെഎംഎഫി ന്റെ വ്യാജ ലെറ്റർ പാഡ് നൽകിയതോടെയാണ് പ്രതിയുടെ തട്ടിപ്പ് പുറത്തറിയുന്നത്.

Read More

ജ്വല്ലറി കവർച്ച കേസ്, 2 പേർ അറസ്റ്റിൽ

ബെംഗളൂരു: മഞ്ചേശ്വരം ഹൊസങ്കടി രാജധാനി ജ്വലറി കവർചാക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി രണ്ടുപേർ മോഷ്ടിച്ച കാറിൽ കവർച്ച ചെയ്ത സ്വർണാഭരണങ്ങൾ കടത്തുന്നതിനിടെ ഉഡുപ്പിയിൽ പോലീസിന്റെ പിടിയിലായി. ഉഡുപ്പി ജില്ലയിലെ റിയാസ് എന്ന മുഹമ്മദ് എന്ന റിയാസ് (39), രാജേഷ് ദേവാഡിഗ (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് റിയാസ് രണ്ടുവർഷം മുമ്പ് മഞ്ചേശ്വരം ഹൊസങ്കടിയിലെ രാജധാനി ജ്വലറിയിൽ കവർച്ച നടത്തിയ കേസിലെ മുഖ്യപ്രതിയാണ്. രാത്രിയിൽ കവർച കഴിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും ഉഡുപ്പി കോട്ട പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ഇവർ കവർച്ച ചെയ്ത മൂന്ന്…

Read More

പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച് 23 ലക്ഷം ബില്ല് അടയ്ക്കാതെ മുങ്ങിയ മംഗളൂരു സ്വദേശി അറസ്റ്റിൽ 

ബെംഗളൂരു: യുഎഇ താമസക്കാരനും അബുദാബി രാജകുടുംബത്തിലെ ജീവനക്കാരനുമെന്ന വ്യാജേന മാസങ്ങളോളം ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച് 23 ലക്ഷം രൂപയുടെ ബിൽ അടയ്ക്കാതെ മുങ്ങിയ കേസിൽ യുവാവ് അറസ്റ്റിൽ. ദക്ഷിണ കന്നഡ ജില്ലയിലെ മുഹമ്മദ് ഷരീഫ് (41) ആണ് അറസ്റ്റിലായാത് . ജനുവരി 19ന് ബെംഗളൂരുവിൽ നിന്ന് പ്രതിയെ പിടികൂടിയതായി ഡൽഹി പോലീസ് അറിയിച്ചു. കൊച്ചിയിലെ ലീല പാലസ് ഹോട്ടലിൽ നാലു മാസത്തോളം താമസിച്ച് 23,46,413 രൂപ നൽകാതെ കബളിപ്പിച്ചെന്ന മാനജരുടെ പരാതിയിൽ ഡൽഹി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇയാൾ ഹോട്ടൽ മുറിയിൽ നിന്ന്…

Read More

മയക്കു മരുന്ന് കേസ്, 9 ഡോക്ടർമാർ കൂടെ അറസ്റ്റിൽ

ബെംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് മംഗളൂരുവില്‍ സ്വകാര്യ മെഡിക്കല്‍ കോളജിലെ ഒമ്പത് ഡോക്ടര്‍മാരെ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. മലയാളികളായ ഡോ. സുര്‍ജിത് ദേവ് (20), ഡോ. ആയിശ മുഹമ്മദ് (23), തെലങ്കാന സ്വദേശികളായ ഡോ. പ്രണയ് നടരാജ് (24), ഡോ. ചൈതന്യ ആര്‍. തുമുലൂരി (23) യു.പി സ്വദേശികളായ ഡോ. വിതുഷ് കുമാര്‍ (27), ഡോ. ഇഷ് മിസ്സ (27), കര്‍ണാടക സ്വദേശി ഡോ. സുധീന്ദ്ര (34), ഡല്‍ഹി സ്വദേശികളായ ഡോ. സിദ്ധാര്‍ഥ് പവസ്കര്‍ (29), ഡോ. ശരണ്യ (23) എന്നിവരാണ് അറസ്റ്റിലായത്.…

Read More

ഡോക്ടറുടെ വേഷം കെട്ടി രോഗികളിൽ നിന്നും മോഷണം; നഴ്‌സ് അറസ്റ്റിൽ

ബെംഗളൂരു; അശോക് നഗറിലെ ഒരു സ്വകാര്യ ആശുപത്രി സ്റ്റാഫ് നഴ്‌സ് ജനുവരി 18 ന് ഡോക്ടറായി വേഷമിട്ട് രോഗികളിൽ നിന്ന് സ്വർണം മോഷ്ടിച്ചതിന് അറസ്റ്റിലായി. ലക്ഷ്മിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ വിശകലനം ചെയ്യുകയും പ്രതിയെ അശോക്‌നഗർ പോലീസ് കണ്ടെത്തുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചോദ്യം ചെയ്യലിൽ ജോലിസ്ഥലത്ത് വെച്ച് ഒരാളെ പരിചയപ്പെട്ടതായും അയാളുമായി അടുപ്പത്തിലായതായും ലക്ഷ്മി പോലീസിനോട് പറഞ്ഞു. അവസരം മുതലെടുത്ത് ഇയാൾ യുവതിയുടെ സ്വകാര്യ വീഡിയോകൾ പകർത്തുകയും പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തു. ശല്യം സഹിക്കവയ്യാതെ…

Read More

30 ലക്ഷം വിലമതിക്കുന്ന കഞ്ചാവുമായി രണ്ട് മലയാളികൾ അറസ്റ്റിൽ

ബെംഗളൂരു: 30 ലക്ഷം രൂപാ വിലമതിക്കുന്ന കഞ്ചാവുമായി സംസ്ഥാനാന്തര ലഹരിമരുന്ന് റാക്കറ്റിലെ അംഗങ്ങളായ 2 തൃശൂർ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. പനയംപാടം സ്വദേശി അനന്തു 29 നന്തിപുലം സ്വദേശി ബാബു 40 എന്നിവരെയാണ് ബാനസവാടി പോലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും കാറിൽ കഞ്ചാവ് നഗരത്തിൽ എത്തിച്ച് വിതരണം ചെയ്തിരുന്നവരാണ് പിടിയിലായത്. കഞ്ചാവ് കൈമാറുന്നതായി ഇവരുടെ വാൻ എച്ച് ബി ആർ ലേയൗട്ടിൽ പാർക്ക് ചെയ്തിരുന്നതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് ഇവർ അറസ്റ്റിൽ ആയത്.

Read More

വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ മലയാളി ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു: ഹജ്ജിന് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ മലപ്പുറം സ്വദേശിയെ ബെംഗളൂരുവില്‍ നിന്ന് പോലീസ് പിടികൂടി. മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി ചേന്നന്‍ കുളത്തില്‍ അനീസ് (33) നെയാണ് കൊണ്ടോട്ടി പോലീസ് ബെംഗളൂരുവില്‍ നിന്ന് പിടികൂടിയത്. ഇയാള്‍ നിരവധി ആളുകളെ സമാന രീതിയില്‍ കബളിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കുറഞ്ഞ ചിലവില്‍ ഹജ്ജ് വിസ വാഗ്ദാനം ചെയ്ത് 2 ലക്ഷം തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്.

Read More

തത്സമയ സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് മോഷണശ്രമം പരാജയപ്പെടുത്തി; കള്ളന്മാർ അറസ്റ്റിൽ

theif

ബെംഗളൂരു: ജനുവരി 14 ശനിയാഴ്ച പുലർച്ചെ കനകപുര റോഡിലെ കൊട്ടാരം വീട്ടിൽ കൊള്ളയടിക്കാൻ ശ്രമിക്കുന്നതിനിടെ ഏഴംഗ കവർച്ച സംഘത്തെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് ആൺമക്കൾ, അവരുടെ ഫോണുകളിലെ തത്സമയ സിസിടിവി ഫീഡിലൂടെയാണ് കള്ളന്മാരാഗത കടക്കാൻ ശ്രമിക്കുന്നത് കണ്ടത് തുടർന്ന് ഇരുവരും ചേർന്ന് ലൈസൻസുള്ള തോക്കും ഇരുമ്പു വടികളും വെട്ടുകത്തികളും ഉപയോഗിച്ച് വീട്ടിലേക്ക് കടന്ന അഞ്ച് കൊള്ളക്കാരെ പിടികൂടാൻ കഴിഞ്ഞു. #Namma112 at its Best! Brave and Swift action by @tgpuraps Police. CCTVs at house of Victim…

Read More
Click Here to Follow Us