നാട്ടിലേക്ക് പോകുന്നതിനിടെ അപകടം, മലയാളി വിദ്യാർത്ഥിനി മരിച്ചു

ബെംഗളൂരു: മൈസൂരു മണ്ഡ്യയിൽ വാഹനാപകടത്തിൽ നഴ്‌സിങ് വിദ്യാർഥിനി മരിച്ചു. മൈസൂരു മണ്ഡ്യ നാഗമംഗലത്ത് ആണ് അപകടം നടന്നത്. ചേപ്പുംപാറ നമ്പുരയ്ക്കൽ സാബുവിന്റെ മകൾ സാനിയ മാത്യു (21) ആണ് മരിച്ചത്. നാട്ടിലേക്കു പോകുന്നതിനു ബസിൽ കയറാൻ സുഹൃത്തിനൊപ്പം ബൈക്കിൽ പോകുമ്പോൾ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. നാഗമംഗലം ബിജിഎസ് നഴ്‌സിങ് കോളേജിലെ മൂന്നാംവർഷ വിദ്യാർഥിനിയാണ്.

Read More

കാർ ഡിവൈഡറിൽ ഇടിച്ചുള്ള അപകടത്തിൽ ഒരു മരണം കൂടി

ബെംഗളൂരു: മംഗളൂരു കെ.സി റോഡ് ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച്‌ ഗുരുതര പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ച യുവാക്കളുടെ എണ്ണം രണ്ടായി. ഉപ്പള ഹിദായത്ത് നഗര്‍ ബുറാഖ് സ്ട്രീറ്റിലെ സലീമിന്റെ മകന്‍ മുഹമ്മദ് ബഷാര്‍ (23) ആണ് തിങ്കളാഴ്ച ഉച്ചയോടെ മരിച്ചത്. മഞ്ചേശ്വരം പത്താം മൈല്‍ സ്വദേശി സയ്യിദിന്റെ മകന്‍ അഹമദ് റിഫായി (24) ഞായറാഴ്ച രാത്രി മരിച്ചിരുന്നു ഞായറാഴ്ച രാത്രി ഒമ്പതോടെ മംഗളൂരു കെ.സി റോഡ് ദേശീയ പാതയിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറിലിടിക്കുകയായിരുന്നു.…

Read More

നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് യുവാവ് മരിച്ചു

ബെംഗളൂരു: ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ കയറി വൈദ്യുതി തൂണില്‍ ഇടിച്ച്‌ യുവാവ് മരിച്ചു. രണ്ട് സ്ത്രീകളടക്കം മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഉദ്യാവര്‍ കുഞ്ചത്തൂര്‍ സ്വദേശി സഈദ് കെ അബ്ദുല്ലയുടെ മകന്‍ അബ്ദുല്‍ രിഫാഈ ആണ് മരിച്ചത്. ഉപ്പള ഹിദായത് നഗറിലെ ബശാര്‍ അഹ്‌മദിനാണ് ഗുരുതരമായി പരുക്കേറ്റത്. കണ്ണൂര്‍ സ്വദേശികളായ ഫാത്തിമ, രേവതി എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കര്‍ണാടക തലപ്പാടിക്കടുത്ത കൊല്യയിലെ അഡ്കയ്ക്ക് സമീപമായിരുന്നു ഞായറാഴ്ച രാത്രിയോടെ അപകടം സംഭവിച്ചത്. കാര്‍ നിയന്ത്രണം വിട്ട് റോഡിലെ…

Read More

ട്രക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, 2 പേർ മരിച്ചു

ബെംഗളൂരു: ട്രക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്ത്രീയടക്കം രണ്ട് പേർ മരിച്ചു. രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാവിലെ മംഗളൂരു കല്ലാപ്പിലാണ് അപകടം നടന്നത്. ജെപ്പു തണ്ടോലിഗെയിലെ ഗംഗാധർ , കൊണാജെ പജീറിലെ നേത്രാവതി എന്നിവരാണ് മരിച്ചത്. നേത്രാവതിയുടെ മകൾ മോക്ഷ (നാല് ), അനന്തരവൻ ജ്ഞാനേഷ് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. കല്ലാപ്പ് ഗ്ലോബൽ മാർകറ്റിൽ നിന്ന് പച്ചക്കറികൾ ഇറക്കിയ ശേഷം പുറത്തേക്ക് വരികയായിരുന്ന ലോറി സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. രണ്ട് കുട്ടികൾക്കും പരിചിതയായ നേത്രാവതിക്കുമൊപ്പം ഗംഗാധർ സ്‌കൂട്ടറിൽ കൊണാജെയിലേക്ക് പോകുകയായിരുന്നു. ട്രക്ക്…

Read More

ഇലക്ട്രോണിക് സിറ്റി ഫ്ലൈ ഓവറിൽ നിന്ന് വീണ് ബൈക്ക് യാത്രികൻ മരിച്ചു 

ബെംഗളൂരു: ബെംഗളൂരു-ഹൊസൂർ ദേശീയപാതയിലെ ഇലക്‌ട്രോണിക് സിറ്റി മേൽപ്പാലത്തിൽ നിന്ന് വീണ് ബൈക്ക് യാത്രികൻ മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി കോറേ നാഗരാജു (33) ആണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് ഫ്ലൈ ഓവറിൻറെ ചരിവിലേക്ക് തെറിച്ചുവീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവസ്ഥലത്ത് വച്ചുതന്നെ മരണം സംഭവിച്ചുവെന്ന് പോലീസ് അറിയിച്ചു. ബി.ഐ.ടി.എൽ., ഇലക്‌ട്രോണിക് സിറ്റി ട്രാഫിക് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Read More

വിദ്യാർത്ഥി ബസ് ഇടിച്ചു മരിച്ചു 

ബെംഗളൂരു: ബെംഗളൂരു സർവകലാശാലയിലെ വിദ്യാർഥി ബസിടിച്ച് മരിച്ചു. ശിൽപശ്രീ  ആണ് മരിച്ചത്. ഒക്ടോബർ 10 ന് ഗുരുതരമായി പരിക്കേറ്റ ശിൽപ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തിൽ ജ്ഞാനഭാരതി പോലീസ് ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു . റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.  സംഭവത്തെ തുടർന്ന് കാമ്പസിനുള്ളിൽ വാഹനങ്ങൾ പ്രവേശിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ പ്രതിഷേധം ആരംഭിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. തുടർന്ന് സർവകലാശാലയിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും വാഹനങ്ങൾ ഒഴികെയുള്ള എല്ലാ വാഹനങ്ങളും കാമ്പസിനുള്ളിൽ പ്രവേശിപ്പിക്കുന്നത് നിരോധിക്കണമെന്ന ആവശ്യം…

Read More

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

ബെംഗളൂരു: മംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ എരുവേശി സ്വദേശിയായ യുവാവ് മരിച്ചു. ഏരുവേശി പഞ്ചായത്ത് സി.പി.എം പ്രതിനിധിയായ ഏഴാം വാർഡ് അംഗം എം.ഡി രാധാമണി-മനോജ് ദമ്പതികളുടെ മകൻ അഭിജിത്താണ് അപകടത്തിൽ ദാരുണമായി മരിച്ചത്. അഭിജിത്ത് സഞ്ചരിച്ച ബൈക്ക് ഡിവൈഡറിൽ ഇടിച്ചു റോഡിലേക്ക് തെന്നിവീഴുകയായിരുന്നു. തിങ്കളാഴ്ച രാത്രി 11 മണിക്കാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ മരണപ്പെട്ടു.

Read More

ട്രക്ക് ജീപ്പുമായി കൂട്ടിയിടിച്ചു ; അപകടത്തിൽ 9 മരണം, 11 പേർക്ക് പരിക്ക്

ബെംഗളൂരു: തുംകുരുവിൽ വാഹനാപകടത്തിൽ മൂന്നു കുട്ടികൾ ഉൾപ്പെടെ ഒമ്പതു പേർ മരിച്ചു.11 പേർക്ക് പരിക്കേറ്റു. തുംകൂർ ജില്ലയിലെ സിറായിൽ ദേശീയപാതയിൽ ജീപ്പും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ദിവസജോലിക്കാരായ തൊഴിലാളികളാണ് മരിച്ചത്. ഇവർ ജോലിക്കായി ബെംഗളൂരുവിലേക്ക് വരികയായിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. അപകടത്തിൽ പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ കർണാടക ആഭ്യന്തരമന്ത്രിക്ക് അരഗ ജ്ഞാനേന്ദ്ര നിർദ്ദേശം നൽകി. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതം പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായവും…

Read More

ബെംഗളൂരു-മംഗളൂരു ഹൈവേയിൽ വാഹനാപകടം; ബെംഗളൂരു സ്വദേശിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ മരിച്ചു

ബെംഗളൂരു : കർണാടകയിലെ തുംകുരു ജില്ലയിൽ ബെംഗളൂരു-മംഗളൂരു ഹൈവേയിൽ ഉണ്ടായ അപകടത്തിൽ ഹൈ എൻഡ് മോട്ടോർസൈക്കിൾ ഓടിച്ചിരുന്ന 27 കാരനായ ബെംഗളൂരു ആസ്ഥാനമായുള്ള സോഫ്റ്റ്വെയർ എഞ്ചിനീയർ ഞായറാഴ്ച മരിച്ചു. ഇൻഫോസിസിൽ ജോലി ചെയ്തിരുന്ന ബനശങ്കരി സ്റ്റേജ് II ലെ കനക ലേഔട്ടിൽ താമസിക്കുന്ന സൂരജ് എൻ ജെ ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 7.45 ഓടെ ഡ്യുക്കാട്ടി ബൈക്കിൽ പോകുമ്പോഴാണ് അപകടമുണ്ടായത്. കുണിഗൽ താലൂക്കിലെ ഗവിമുട്ടിൽ എത്തിയപ്പോൾ പാലത്തിന്റെ വലതുവശത്തുകൂടി നീങ്ങുകയായിരുന്ന മൾട്ടി യൂട്ടിലിറ്റി വാഹനം പെട്ടെന്ന് ഇടതുവശത്തേക്ക് വന്നു. ബൈക്ക് നിയന്ത്രിക്കാനാകാതെ സൂരജ്…

Read More

അമിതവേഗതയിലെത്തിയ ആഡംബരക്കാർ ഇടിച്ച് പരിക്കേറ്റ യുവതി മരിച്ചു

ബെംഗളൂരു : ഡിവൈഡര്‍ തകര്‍ത്ത് അമിതവേഗതയില്‍ വന്ന ബിഎംഡബ്ല്യു കാര്‍ ഇടിച്ച് പരിക്കേറ്റ സ്‌കൂട്ടർ ഓടിച്ചിരുന്ന 47 കാരിയായ സ്ത്രീ ശനിയാഴ്ച മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. ഏപ്രിൽ 9നായിരുന്നു അപകടം. പ്രീതി മനോജ് എന്ന യുവതിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടർമാർ പ്രഖ്യാപിക്കുകയും പിന്നീട് അവളുടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബാംഗങ്ങൾ തീരുമാനിക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് ഇരുചക്രവാഹനത്തിലുണ്ടായിരുന്ന പ്രീതിക്ക് ഗുരുതരമായി പരിക്കേറ്റതായി പോലീസ് പറഞ്ഞു. മറ്റൊരു കാറിലുണ്ടായിരുന്ന ഏഴ് വയസ്സുള്ള കുട്ടി അമയ് ജയദേവനും അപകടത്തിൽ പരിക്കേറ്റെങ്കിലും അവർ സുഖം പ്രാപിച്ചു.

Read More
Click Here to Follow Us