തമിഴ്‌നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.പൊന്‍മുടിയുടെ വീട്ടില്‍ റെയ്ഡ്

തമിഴ്‌നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ. പൊന്‍മുടിയുടെ വീട്ടില്‍ റെയ്ഡ്. മന്ത്രിയുടെ ഔദ്യോഗിക വസതിയും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പെടെ 9 സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. മകനും എം.പിയുമായ ഗൗതം ശിഖാമണിയുടെയും വീട്ടിലും റെയ്ഡ്. പരിശോധനയുടെ കാരണം ഇതുവരെയും വ്യക്തമല്ല. റെയ്ഡ് ഖനി മന്ത്രിയായിരുന്ന സമയത്തെ തട്ടിപ്പിന്റെ അടിസ്ഥാനത്തിലെന്ന് അഭ്യൂഹം. അഴിമതി രഹിത പ്രതിച്ഛായ ഇല്ലാത്ത മന്ത്രിമാരെ ടാര്‍ഗറ്റ് ചെയ്ത് കേന്ദ്രം നടത്തുന്ന രാഷ്ട്രീയ പ്രതികാരമാണ് ഈ റെയ്‌ഡെന്നും വിമര്‍ശനം.

Read More

സ്ത്രീകൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി: മൂന്ന് സ്ത്രീകൾ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലും ദാരുണമായ വാഹനാപകടം. ജംഗ്ഷനിൽ ജനക്കൂട്ടത്തിലേക്ക് കാർ പാഞ്ഞുകയറി മൂന്ന് സ്ത്രീകൾ മരിച്ചു. ഇതുകൂടാതെ ഒരു സ്ത്രീക്ക് ഗുരുതരമായി പരിക്കേൽക്കുകയും മറ്റ് രണ്ട് പേർക്ക് നിസാര പരിക്കേൽക്കുകയും ചെയ്തു. കീഴുപുതുപട്ടിക്ക് സമീപമുള്ള ജംഗ്ഷനിൽ ഇന്ന് പുലർച്ചെ ഒരു കൂട്ടം സ്ത്രീകൾ ബസ് കാത്തുനിൽക്കുകയായിരുന്നു. ഈ സമയം പുതുച്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ അമിതവേഗതയിൽ വന്ന് ഇടിക്കുകയായിരുന്നു. ഇതേത്തുടർന്ന് ഈ സംഘത്തിൽ മൂന്ന് സ്ത്രീകൾ മരിച്ചതായി പോലീസ് അറിയിച്ചു. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പരിക്കേറ്റ മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

Read More

തൊഴിൽ രഹിതനെന്ന് പരിഹസിച്ചു;മകൻ പിതാവിനെ ബാറ്റുകൊണ്ട് അടിച്ചുകൊന്നു

ചെന്നൈ: ചെന്നൈയിൽ മകൻ പിതാവിനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നു. തൊഴിൽരഹിതനായ 23 കാരനെ പിതാവ് പരിഹസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ്. പ്രതി ജബരീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ എക്കാട്ടുതങ്ങൾ സ്വദേശി ബാലസുബ്രമണിയാണ് കൊല്ലപ്പെട്ടത്. ഇയാൾ സ്ഥിരം മദ്യപാനിയായിരുന്നുവെന്ന് പോലീസ് പറയുന്നു. വ്യാഴാഴ്ച രാത്രി മകൻ ജബരീഷും ബാലസുബ്രമണിയും തമ്മിൽ വഴക്കുണ്ടായി. തൊഴിൽരഹിതൻ എന്ന പിതാവിൻ്റെ ആവർത്തിച്ചുള്ള പരിഹാസം ജബരീഷിനെ ചൊടിപ്പിച്ചു. ഇതോടെ ക്രിക്കറ്റ് ബാറ്റും ഇഷ്ടികയും ഉപയോഗിച്ച് പിതാവിനെ മർദ്ദിക്കാൻ തുടങ്ങി. അമ്മയും സഹോദരിയും തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.…

Read More

മലയാളി വിദ്യാർത്ഥിനിയെ കോളേജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി ;ദുരൂഹത ആരോപിച്ച് കുടുംബം

ചെന്നൈ : നീണ്ടകര സ്വദേശിയായ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ കോയമ്പത്തൂരിലെ കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. നീണ്ടകര അമ്പലത്തിൻ പടിഞ്ഞാറ്റതിൽ ഔസേപ്പിന്റെയും വിമലറാണിയുടെയും മകൾ ആൻഫി(19)യാണ് മരിച്ചത്. ഒന്നാംവർഷ ബി.എസ്.സി. നഴ്‌സിംഗ് വിദ്യാർത്ഥിനിയായിരുന്നു. ചൊവ്വാഴ്ചയാണ് മൃതദേഹം കണ്ടത്. എന്നാൽ ആൻഫി ഒരു കാരണവശാലും ആത്മഹത്യ ചെയ്യില്ലെന്ന് ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. ആൻഫിയുടെ മരണത്തിൽ അന്വേഷണമാവശ്യപ്പെട്ട് ബന്ധുക്കൾ കോയമ്പത്തൂർ പോലീസിൽ പരാതി നൽകി. അബിനാണ് ആൻഫിയുടെ സഹോദരൻ. സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് നീണ്ടകര സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

Read More

തൊട്ടാൽ പൊള്ളുന്ന വിലയിൽ  എത്തിയിട്ടും 20 രൂപയ്ക്ക് തക്കാളി വിറ്റ് കച്ചവടക്കാരൻ 

ചെന്നൈ: തക്കാളി വില കത്തിക്കയറുന്നതിനിടെ ഇവിടെയിതാ വഴിയില്‍ പച്ചക്കറി വില്‍ക്കുന്ന ഒരു കച്ചവടക്കാരൻ കിലോയ്ക്ക് 20 രൂപ എന്ന നിരക്കില്‍ കിലോക്കണക്കിന് തക്കാളി വിറ്റിരിക്കുകയാണ്. പൊതുവെ പച്ചക്കറികള്‍ക്ക് വില കൂടിയത് വലിയ രീതിയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സമയമാണിത്. അതിനിടെ തക്കാളിക്ക് കുത്തനെ വില കൂടിയത് കൂടിയാകുമ്പോള്‍ ആകെ തിരിച്ചടി തന്നെ ആയി. കനത്ത മഴയും അതിന് മുമ്പ് വേനല്‍ നീണ്ടുപോയതുമെല്ലാമാണ് തക്കാളിക്ക് ഇത്രമാത്രം വില ഉയരാൻ കാരണമായിരിക്കുന്നത്. പലയിടങ്ങളിലും കൃഷിനാശമുണ്ടായി. പലയിടങ്ങളിലും വിളവെടുക്കാൻ നേരം മഴ ശക്തമായതോടെ വിള നശിക്കുന്ന അവസ്ഥയുണ്ടായി. സൂക്ഷിച്ചുവച്ചിരുന്ന പച്ചക്കറികള്‍ മഴയില്‍…

Read More

നവജാത ശിശുവിനെ കുളത്തിലെറിഞ്ഞ് കൊന്നു; യുവതി അറസ്റ്റിൽ 

ചെന്നൈ: നവജാത ശിശുവിനെ കുളത്തിലെറിഞ്ഞ് കൊന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. വേളാച്ചേരി ഏരിക്കര ശശിനഗര്‍ സ്വദേശിനി സംഗീത(26)യാണ് അറസ്റ്റിലായത്. ഇവരുടെ വീട്ടിനടുത്തുള്ള കുളത്തില്‍ നിന്നാണ് പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. സംഗീതയ്ക്ക് ഭര്‍ത്താവും രണ്ടു വയസ്സുള്ള കുട്ടിയുമുണ്ടെന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവ് അറിയാതിരിക്കാനാണ് അവിഹിതഗര്‍ഭത്തില്‍ ജനിച്ച ശിശുവിനെ അവര്‍ കൊന്നതെന്നും പോലീസ് അറിയിച്ചു. പ്രണയത്തിൽ അയല്‍വാസിയിലൂടെ സംഗീത ഗര്‍ഭംധരിച്ചു. വയര്‍ വലുതായിരിക്കുന്നതു കണ്ട് ഭര്‍ത്താവും ബന്ധുക്കളും ചോദിച്ചപ്പോള്‍ അമിത ഭക്ഷണമാണെന്ന് പറഞ്ഞ് സംഗീത ഒഴിഞ്ഞു മാറി. കഴിഞ്ഞ ഞായറാഴ്ച ഭര്‍ത്താവ് വീട്ടിലില്ലാത്തപ്പോള്‍ സംഗീതയ്ക്ക് പ്രസവവേദന…

Read More

വിവാഹം രണ്ട് മാസം മുൻപ്, വധു നാലു മാസം ഗർഭിണി; ഭാര്യയെ ഭർത്താവ് കഴുത്തറത്ത് കൊന്നു 

ചെന്നൈ: അവിഹിതഗര്‍ഭത്തിന്റെ പേരിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബ്ലേഡ് കൊണ്ട് കഴുത്തറത്തു ഭാര്യയെ യുവാവ് കൊലപ്പെടുത്തി. കടലൂര്‍ ജില്ലയിലെ ചിദംബരത്തിന് സമീപം കീഴ്‌അറുവംപേട്ട് സ്വദേശി ചിലമ്പ രശനാണ്(29) ഭാര്യ റോജയെ (25) കൊലപ്പെടുത്തിയത്. രണ്ട് മാസം മുമ്പായിരുന്നു ഇരുവരെയും വിവാഹം നടന്നത്. എന്നാല്‍ റോജ നാല് മാസം ഗര്‍ഭിണിയായിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കുപതിവായിരുന്നു. കഴിഞ്ഞ ദിവസം വഴക്കിനിടെയായിരുന്നു കൊലപാതകം നടന്നത്. ഡ്രൈവറായി ജോലി ചെയ്യുന്ന ചിലമ്പരശന്റെയും സീര്‍ക്കാഴി സ്വദേശിനി റോജയുടെയും വിവാഹം മേയ് നാലിനാണ് നടന്നത്. വിവാഹത്തിന് മുമ്പു മറ്റൊരാളുമായുണ്ടായിരുന്ന ബന്ധത്തിലാണ് റോജ…

Read More

അഭിനയത്തിന് ബ്രേക്ക് ഇട്ട് നടൻ വിജയ് ; രാഷ്ട്രീയ പ്രവേശനമെന്ന് സൂചന 

ചെന്നൈ: തമിഴ് നടൻ വിജയ് സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതായി തമിഴകത്ത് പ്രചരണം. 2026 ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ് സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതെന്ന് തമിഴ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നു. വെങ്കട്ട് പ്രഭു ചിത്രത്തിന് ശേഷം സിനിമയിൽ നിന്ന് ദളപതി വിജയ് ഇടവേള എടുത്തേക്കുമെന്നാണ് റിപ്പോർട്ട്. 2024 ദീപാവലി റിലീസ് ആയാണ് വെങ്കട്ട് പ്രഭു ചിത്രം പുറത്തിറങ്ങുക. 2026ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹം ശക്തമാണ്. വിജയുടെ ആരാധകകൂട്ടായ്മ ഇപ്പോൾ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. പുതിയ വാർത്തകളോട്…

Read More

ഇനി റേഷൻ കടകൾ വഴി വിലക്കുറവിൽ തക്കാളി നൽകും

ചെന്നൈ: തക്കാളി വില കുതിച്ചുയരുന്നതിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം പകരാൻ ചെന്നൈ നഗരത്തിലെ റേഷൻ കടകളിൽ നിന്ന് തക്കാളി 60 രൂപയ്ക്ക് സബ്‌സിഡി വിലയ്ക്ക് വാങ്ങാമെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചു. വിപണിയിൽ കിലോക്ക് 160 രൂപയാണ് തക്കാളിക്ക് വില. നാളെ മുതൽ ചെന്നൈയിലെ 82 റേഷൻ കടകളിൽ തക്കാളി വിൽക്കും. വൈകാതെ മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും പച്ചക്കറി വില നിയന്ത്രിക്കുന്നതിനുളള ശ്രമങ്ങൾ സർക്കാർ തുടരുകയാണെന്നും ഭക്ഷ്യ സഹകരണ, ഉപഭോക്തൃ വകുപ്പ് മന്ത്രി വ്യക്തമാക്കി. നിലവിൽ പച്ചക്കറികൾ കുറഞ്ഞ വിലയിൽ റേഷൻ കട വഴി…

Read More

നടന്‍ വിജയ് സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കാൻ ഒരുങ്ങുന്നു: ലക്ഷ്യം രാഷ്ട്രീയപ്രവേശം എന്ന് സൂചന

തമിഴ് സിനിമാ താരം വിജയ് സിനിമ അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കുന്നതായി റിപ്പോര്‍ട്ട്. വിജയുടെ രാഷ്ട്രീയ പ്രവേശന ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടയിലാണ് താരം അഭിനയത്തിന് ഒരു ചിന്ന ബ്രേക്ക് എടുത്ത് രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഒരുങ്ങുന്നത്. രാഷ്ട്രീയത്തിൽ ഭാഗ്യപരീക്ഷണം നടത്താൻ കൂടിയാണ് വിജയ് ഒരുങ്ങുന്നതെന്നും ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം വൃത്തങ്ങളാണ് ഇതുസംബന്ധിച്ച് സൂചന നൽകുന്നത്. വിജയുടെ രാഷ്ട്രീയ പ്രവേശനത്തെ കരുതലോടെയാണ് മറ്റ് പാര്‍ട്ടികള്‍ ഉറ്റുനോക്കുന്നത്. ഡിഎംകെ,അണ്ണാ ഡിഎംകെ പാര്‍ട്ടികള്‍ ശക്തമായ തമിഴകത്ത് വിജയ് കാന്തിന് ശേഷം മറ്റൊരു സിനിമാ താരത്തിന് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാകുമോ…

Read More
Click Here to Follow Us