നവജാത ശിശുവിനെ കുളത്തിലെറിഞ്ഞ് കൊന്നു; യുവതി അറസ്റ്റിൽ 

ചെന്നൈ: നവജാത ശിശുവിനെ കുളത്തിലെറിഞ്ഞ് കൊന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.

വേളാച്ചേരി ഏരിക്കര ശശിനഗര്‍ സ്വദേശിനി സംഗീത(26)യാണ് അറസ്റ്റിലായത്.

ഇവരുടെ വീട്ടിനടുത്തുള്ള കുളത്തില്‍ നിന്നാണ് പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്.

സംഗീതയ്ക്ക് ഭര്‍ത്താവും രണ്ടു വയസ്സുള്ള കുട്ടിയുമുണ്ടെന്ന് പോലീസ് പറഞ്ഞു.

ഭര്‍ത്താവ് അറിയാതിരിക്കാനാണ് അവിഹിതഗര്‍ഭത്തില്‍ ജനിച്ച ശിശുവിനെ അവര്‍ കൊന്നതെന്നും പോലീസ് അറിയിച്ചു.

പ്രണയത്തിൽ അയല്‍വാസിയിലൂടെ സംഗീത ഗര്‍ഭംധരിച്ചു. വയര്‍ വലുതായിരിക്കുന്നതു കണ്ട് ഭര്‍ത്താവും ബന്ധുക്കളും ചോദിച്ചപ്പോള്‍ അമിത ഭക്ഷണമാണെന്ന് പറഞ്ഞ് സംഗീത ഒഴിഞ്ഞു മാറി.

  താമരശ്ശേരി ചുരത്തിൽ പെട്ടെന്നൊരു നിരോധനം; രാത്രി 8 വരെ ഈ വണ്ടികൾക്ക് പ്രവേശനമില്ല, കാരണം ഇതാണ്!"

കഴിഞ്ഞ ഞായറാഴ്ച ഭര്‍ത്താവ് വീട്ടിലില്ലാത്തപ്പോള്‍ സംഗീതയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടു.

വീട്ടിലെ ശൗചാലയത്തില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഭര്‍ത്താവ് വരുന്നതിന് മുമ്പ് സംഗീത കുഞ്ഞിനെ അടുത്തുള്ള കുളത്തിലെറിഞ്ഞ് വീട്ടിലേക്ക് മടങ്ങി.

രണ്ടു ദിവസത്തിന് ശേഷം കുട്ടിയുടെ മൃതദേഹം നാട്ടുകാര്‍ കണ്ട് പോലീസില്‍ വിവരമറിയിച്ചു.

കുഞ്ഞിനെ താന്‍ കുളത്തിലെറിഞ്ഞ് കൊലപ്പെടുത്തിയതെന്ന് സംഗീത മൊഴി നല്‍കിയതായും പോലീസ് അറിയിച്ചു.

  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍

കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം
[masterslider id="10"]

Related posts