ചെന്നൈ : പൂജാ അവധിയോടനുബന്ധിച്ച് ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് കെ.എസ്.ആർ.ടി.സി. നടത്തുന്ന പ്രത്യേക ബസ് സർവീസുകളിൽ ടിക്കറ്റുകൾ അതിവേഗം തീരുന്നു. അവധി തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ള വെള്ളിയാഴ്ചയായ 20-ന് ചെന്നൈയിൽനിന്ന് എറണാകുളത്തേക്കുള്ള ബസിലെ ടിക്കറ്റ് ഇതിനകംതന്നെ തീർന്നു. ചെന്നൈ-എറണാകുളം, ചെന്നൈ-തിരുവനന്തപുരം റൂട്ടുകളിലാണ് കെ.എസ്.ആർ.ടി.സി. പൂജ പ്രത്യേക സർവീസുകൾ നടത്തുന്നത്. ചെന്നൈയിൽ നിന്ന് എറണാകുളത്തേക്ക് 19, 20, 21, 25, 26, 30 തീയതികളിലും എറണാകുളത്തു നിന്ന് ചെന്നൈയിലേക്ക് 19, 20, 24, 25 തീയതികളിലുമാണ് സർവീസുള്ളത്. കോയമ്പേടുനിന്ന് വൈകീട്ട് 5.30-നാണ് സ്‌പെഷ്യൽ സർവീസ് പുറപ്പെടുക. രാവിലെ 6.25-ന്…
Read MoreCategory: TAMILNADU
നവജാത ശിശുവിനെ നദിയിലെറിഞ്ഞു; പിതാവ് പിടിയിൽ
ചെന്നൈ: നവജാത ശിശുവിനെ കൂവം നദിയിലെറിഞ്ഞ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയിൽ എഗ്‌മൂറിലെ കുട്ടികളുടെ ആശുപത്രിയിൽ ജനിച്ച കുട്ടിയുടെ ശരീരം ബാഗിലാക്കി കൊണ്ടുവന്ന് കോ ഓപ്‌ടെക്‌സിനു സമീപത്തെ പാലത്തിൽ നിന്ന് നദിയിലേക്ക് വലിച്ചെറിയുകയായിരുന്നു. തുടർന്ന് ഇയാൾ പാലത്തിനു സമീപം ഇരുന്ന് കരയുന്നത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാർ അറിയിച്ചതിനെ തുടർന്ന് പോലീസും അഗ്നിരക്ഷാ സേനാംഗങ്ങളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ജനിച്ചപ്പോൾ ജീവനില്ലാതിരുന്നതിനാൽ കുട്ടിയുടെ ശരീരം നദിയിലെറിയുകയായിരുന്നു എന്നാണ് പിതാവിന്റെ വിശദീകരണമെന്ന് പോലീസ് പറഞ്ഞു. കോടമ്പാക്കം സ്വദേശിയായ ഇയാൾ മദ്യ ലഹരിയിലായിരുന്നെന്നും കൂടുതൽ…
Read Moreഓൺലൈൻ തട്ടിപ്പിന് ഇരയായതായി മുൻ കേന്ദ്രമന്ത്രി
ചെന്നൈ: ഓൺലൈൻ തട്ടിപ്പിന് ഇരയായെന്ന് മുൻ കേന്ദ്ര ഐടി മന്ത്രിയും ഡിഎംകെ നേതാവുമായ ദയാനിധി മാരൻ. നെറ്റ് ബാങ്കിങ് തട്ടിപ്പിലൂടെ 99,999 രൂപ ദയാനിധി മാരന്റെ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടു. എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹം തട്ടിപ്പു വിവരം പങ്കുവച്ചത്. സംഭവത്തിൽ ചെന്നൈ പോലീസിൽ ദയാനിധി മാരൻ പരാതി നൽകി. ഇന്നലെയാണ് തട്ടിപ്പ് നടന്നത്. ആക്‌സിസ് ബാങ്കിൽ നിന്ന് പണം നഷ്ടപ്പെട്ടത്. എല്ലാ മാനദണ്ഡങ്ങളും മറികടന്നാണ് തന്റെ അക്കൗണ്ടിൽ നിന്ന് പണം മോഷ്ടിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. പണം ട്രാൻസ്ഫർ ചെയ്യുന്നതിന് മുൻപുള്ള…
Read Moreബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ കൃഷ്ണഗിരിക്കടുത്ത് കാറപകടത്തിൽ മലയാളി വിദ്യാർഥികൾ മരിച്ചു
ചെന്നൈ: തമിഴ്‌നാട് കൃഷ്ണഗിരിയിലുണ്ടായ കാറപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു. അടൂർ സ്വദേശികളായ സന്ദീപ് (23), അമൻ (23) എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിലെ കോളേജിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. റോഡരികിൽ നിർത്തി ലോറിയിലേക്ക് കാർ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്.
Read Moreചെന്നൈ നഗരത്തിൽ അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത
ചെന്നൈ: നഗരത്തിലും തിരുവള്ളൂർ, ചെങ്കൽപേട്ട് ജില്ലകളിലും അടുത്ത ദിവസങ്ങളിൽ രാത്രി മഴ പെയ്യാൻ സാധ്യത. താപനില കുറയുമെന്നും വൈകുന്നേരത്തോടെ അന്തരീക്ഷം മേഘവൃതമാകുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കോയമ്പത്തൂർ, നീലഗിരി, തേനി, വിരുദുനഗർ, ഡിണ്ടിഗൽ, തിരുച്ചിറപ്പള്ളി തുടങ്ങിയ 14 ജില്ലകളിൽ അടുത്ത രണ്ട് ദിവസം ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Read Moreഡി.എം.കെ നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ എ. രാജയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി
ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി ഡി.എം.കെ നേതാവും മുൻ കേന്ദ്ര ടെലികോം മന്ത്രിയുമായിരുന്ന എ. രാജയുടെ 55 കോടി വിലമതിക്കുന്ന ബിനാമി സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി. രാജയുടെ ബിനാമി കമ്പനിയായ കോവൈ ഷെൽട്ടേഴ്സ് പ്രമോട്ടേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലായിരുന്നു സ്വത്തുക്കളെന്ന് ഇ.ഡി പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരിലുള്ള അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ഡിസംബറിൽ രാജയുടെ കോയമ്പത്തൂരിലുള്ള 45 ഏക്കർ ഭൂമി ഇ.ഡി കണ്ടുകെട്ടിയിരുന്നു. 59 കാരനായ രാജ നിലവിൽ നീലഗിരി ലോക്‌സഭാ സീറ്റിൽ നിന്നുള്ള ഡി.എം.കെ എം.പിയാണ്.
Read Moreഅധ്യാപകൻ ശകാരിച്ച വിദ്യാർത്ഥി ആത്മഹത്യ ചെയ്തു; പ്രധാന അധ്യാപകന് സസ്പെൻഷൻ
ചെന്നൈ: മുടി വെട്ടാതെ സ്കൂളിൽ എത്തിയതിന് അധ്യാപകൻ ശകാരിച്ചതിനെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രധാന അധ്യാപകനെ സസ്പെൻഡ് ചെയ്തു. പുതുക്കോട്ടെ വിജയപുരം ഗ്രാമത്തിലെ കണ്ണയ്യയുടെ മകനാണ് മരിച്ചത്. മച്ചുവാടി ഗവണ്മെന്റ് മോഡൽ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ കുട്ടി താടിയും മുടിയും നീട്ടി വളർത്തിയിരുന്നു. ഇങ്ങനെ പരീക്ഷയ്ക്ക് എത്തിയത് അധ്യാപകൻ ചോദ്യം ചെയ്യുകയും വഴക്ക് പറയുകയും ചെയ്തതായി പോലീസ് പറഞ്ഞു. പിന്നാലെ സ്കൂളിൽ നിന്ന് ഇറങ്ങി പോയ വിദ്യാർത്ഥി രാത്രിയായിട്ടും വീട്ടിൽ എത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് സ്കൂളിന് സമീപത്തെ…
Read Moreതമിഴ്നാട്ടിൽ പടക്കശാലയിൽ പൊട്ടിത്തെറി; 9 മരണം
ചെന്നൈ: തമിഴ്‌നാട്ടിലെ പടക്കനിർമാണ യൂണിറ്റിൽ പൊട്ടിത്തെറിയിൽ ഒൻപത് പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ തഞ്ചാവൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അരിയല്ലൂർ ജില്ലയിലെ വിരഗലൂർഗ്രാമത്തിലെ സ്വകാര്യ പടക്കനിർമ്മാണ ശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ദുരന്തത്തിൽ നടുക്കവും വേദനയും പ്രകടിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മൂന്ന് ലക്ഷം രൂപ ഉടൻ നഷ്ടപരിഹാരമെന്ന നിലയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും സാധാരണ പരിക്കുള്ളവർക്ക് അമ്പതിനായിരം രൂപ വീതവും ധനസഹായവും പ്രഖ്യാപിച്ചു.
Read Moreതമിഴ്നാട്ടിലെ 10 ഭക്ഷണശാലകളിൽ ഒന്ന് വിൽക്കുന്നത് പഴകിയതോ വൃത്തിഹീനമായി തയ്യാറാക്കിയ മത്സ്യവും മാംസവും : റിപ്പോർട്ട്
ചെന്നൈ: തമിഴ്‌നാട്ടിൽ 10 ഭക്ഷണശാലകളിൽ ഒരെണ്ണമെങ്കിലും പഴകിയതോ വൃത്തിഹീനമായി തയ്യാറാക്കിയതോ ആയ മത്സ്യവും മാസവും (ഷവർമ) വെളിപ്പെടുന്നതായി സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റിപ്പോർട്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഫുഡ് ഇൻസ്‌പെക്ടർമാർ 19,044 ഭക്ഷണശാലകളിൽ നടത്തിയ പരിശോധനയിൽ, 2,012 കേസുകളിൽ കേടായ ഭക്ഷണത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കാത്തതായി കണ്ടെത്തി. കഴിഞ്ഞ ആറാഴ്ചയ്ക്കിടെ ഭക്ഷ്യസുരക്ഷാ വകുപ്പ് 11.98 ലക്ഷം രൂപ പിഴ ഈടാക്കുകയും 5,934 കിലോയിലധികം കേടായ ഭക്ഷണം നശിപ്പിക്കുകയും ചെയ്തു. 1,448 ഭക്ഷണശാലകൾക്ക് നോട്ടീസ് നൽകിയതിൽ 787 എണ്ണത്തിന് പിഴ ചുമത്തിയിട്ടുണ്ട്. 269 കടകളിൽ നിന്നുള്ള സാമ്പിളുകൾ…
Read Moreപടക്ക ഗോഡൗൺ തീപ്പിടിത്തം: മൂന്നുലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ
ചെന്നൈ : കർണാടകത്തിലെ അത്തിബെലെയിൽ പടക്ക ഗോഡൗണിന് തീപ്പിടിച്ച് മരിച്ച തമിഴ്‌നാട്ടുകാരുടെ കുടുംബത്തിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മൂന്നുലക്ഷം രൂപവീതം സഹായധനം പ്രഖ്യാപിച്ചു. സംസ്ഥാന ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ തുക കൈമാറി. പരിക്കേറ്റവരുടെ ചികിത്സയ്ക്കുവേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്താൻ ആരോഗ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹൊസൂർ അതിർത്തിയോടുചേർന്നുള്ള അത്തിബെലെയിൽ ശനിയാഴ്ചയുണ്ടായ തീപ്പിടിത്തത്തിൽ 14 പേരാണ് മരിച്ചത്. ദീപാവലിക്കു മുന്നോടിയായി പടക്കങ്ങൾ സംഭരിച്ചുവെച്ച ഗോഡൗണിലാണ് തീ പടർന്നത്. അപകടത്തിൽ വാഹനങ്ങളും കത്തി നശിച്ചു.
Read More