ഗർഭിണിയെ തലയ്ക്കടിച്ചു കൊന്നു;കാമുകനുൾപ്പെടെ അറസ്റ്റിൽ 

മീറത്ത്: ഗർഭിണിയെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാമുകനടക്കം നാലു പേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീറത്ത് ജില്ലയിലാണ് സംഭവം. കല്ലുകൊണ്ട് തലക്കിടിച്ചാണ് യുവതിയെ താനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തിയതെന്ന് പിടിയിലായ കാമുകനായ ആദേഷ് എന്ന യുവാവ് പോലീസിനോട് സമ്മതിച്ചു. വിനോദ് എന്നയാളുമായി 2015ൽ യുവതി വിവാഹിതയായിരുന്നു. ഒരു വർഷത്തിനുശേഷം ബന്ധം വേർപിരിയുകയും ചെയ്തു. തുടർന്നാണ് യുവതി ആദേശുമായി ബന്ധം തുടങ്ങുന്നത്. ഇതിനിടെ യുവതി ഗർഭിണിയാകുകയും വിവാഹത്തിന് നിർബന്ധിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായാണ് സുഹൃത്തുക്കളുമൊത്ത് ആദേശ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പോലീസ് പറഞ്ഞു. ജൂലൈ…

Read More

മണിപ്പൂരിൽ സ്കൂളിന് മുന്നിൽ സ്ത്രീയെ വെടിവച്ചു കൊന്നു 

ഇംഫാൽ: രണ്ടു മാസത്തിലേറെയായി കലാപം അടങ്ങാത്ത മണിപ്പൂരിൽ സ്കൂളിന് മുന്നിൽ സ്ത്രീയെ അക്രമികൾ വെടിവെച്ച് കൊന്നു. കലാപത്തെ തുടർന്ന് അടച്ചിട്ട സ്കൂളുകൾ വീണ്ടും തുറന്ന് ഒരു ദിവസം മാത്രം കഴിയുകയാണ് സംഭവം. ഇംഫാൽ വെസ്റ്റിൽ കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. ശിശു നികേതൻ സ്കൂളിന് പുറത്താണ് സംഭവം. മണിക്കൂറുകൾക്ക്മുമ്പ് തൗബാൽ ജില്ലയിൽ അക്രമാസക്തരായ ജനക്കൂട്ടം സുരക്ഷാ ഉദ്യോഗസ്ഥന്റെ വീടിന് തീയിട്ടിരുന്നു. ഇന്ത്യൻ റിസർവ് ബറ്റാലിയൻ (ഐ.ആർ.ബി.) ഉദ്യോഗസ്ഥന്റെ വീടാണ് കത്തിച്ചത്. എന്നാൽ, പോലീസ് ആയുധപ്പുരയിൽ തോക്കുകൾ കൊള്ളയടിക്കാനുള്ള കലാപകാരികളുടെ ശ്രമം സുരക്ഷാ ഉദ്യോഗസ്ഥൻ പരാജയപ്പെടുത്തി. കഴിഞ്ഞ…

Read More

ഗോത്രവർഗക്കാരനായ യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ യുവാവിന്റെ കാൽ കഴുകി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി 

മധ്യപ്രദേശ് : മധ്യപ്രദേശിൽ ഗോത്രവർഗക്കാരനായ യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ വലിയ പ്രതിഷേധമുയർന്നിരുന്നു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ വ്യക്തമാക്കി. ഇപ്പോഴിതാ, ദഷ്‌റത് റാവത്ത് എന്ന യുവാവിന്റെ കാൽ കഴുകി ക്ഷമ ചോദിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. ഭോപ്പാലിലെ തന്റെ വസതിയിൽവച്ചാണ് മുഖ്യമന്ത്രി യുവാവിന്റെ കാൽ കഴുകിയത്. ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് വേദന തോന്നി. നിങ്ങളോട് ഞാൻ ക്ഷമ ചോദിക്കുന്നു. നിങ്ങളെപ്പോലുള്ളവർ എനിക്ക് ദൈവമാണ്,” റാവത്തിനോട് ചൗഹാൻ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. മുഖ്യമന്ത്രി യുവാവിന്റെ കാൽ…

Read More

ആദിവാസിക്ക് നേരെ മൂത്രമൊഴിച്ച കേസ്; പ്രതി പ്രവേശന് ശുക്ല അറസ്റ്റിൽ, വീട് തകർത്ത് സർക്കാർ

മധ്യപ്രദേശ്: ആദിവാസി യുവാവിന് നേരെ മൂത്രമൊഴിച്ച കേസിലെ പ്രതി പ്രവേഷ് ശുക്ലയുടെ വസതി സംസ്ഥാന സർക്കാരിന്റെ ഉത്തരവനുസരിച്ച് തകർത്തതായി സൂചന. ചൊവ്വാഴ്ചയാണ് ആദിവാസി യുവാവിന് നേരെ മൂത്രമൊഴിക്കുന്ന വീഡിയോ വൈറലായതിനെ തുടർന്നാണ് പ്രതിയെ മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. മധ്യപ്രദേശിൽ ആദിവാസി യുവാവിനെ മൂത്രമൊഴിച്ചെന്നാരോപിച്ച് ചൊവ്വാഴ്ച രാത്രി അറസ്റ്റ് ചെയ്ത പ്രവേഷ് ശുക്ലയുടെ (30) വസതിയുടെ ഒരു ഭാഗം ബുധനാഴ്ച അധികൃതർ തകർത്തു . ആരോപണവിധേയമായ സംഭവം ചിത്രീകരിച്ച് മൂന്ന് മാസം മുമ്പുള്ള വീഡിയോ പുറത്തുവന്നതിന് പിന്നാലെ, ബിജെപിയുടെ സിദ്ധി എംഎൽഎ കേദാർനാഥ് ശുക്ലയുമായുള്ള…

Read More

കലിതുള്ളി മഴ; ഭീമന്‍ പാറക്കഷണം റോഡിലേക്ക് വീണ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

കനത്തമഴ തുടരുന്ന നാഗാലാന്‍ഡില്‍ ഭീമന്‍ പാറക്കഷണം റോഡിലേക്ക് വീണ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഭീമന്‍ പാറക്കക്ഷണം കാറുകള്‍ക്കു മുകളിലേക്ക് വീഴുകയും കാറുകള്‍ പൂര്‍ണമായും തകരുന്ന കാഴ്ചയുമാണ് ദൃശ്യങ്ങളിലുള്ളത്. നാഗാലാന്‍ഡില്‍ ദിമാപുരിനും കോഹിമയ്ക്കുമിടയില്‍ ചുമൗക്കേദിമ ജില്ലയിലെ ദേശീയപാതയിലാണ് സംഭവം. മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് പാറക്കല്ല് റോഡിലേക്ക് വീണത്. രണ്ടു കാറുകള്‍ പൂര്‍ണമായും തകര്‍ന്നു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരക്കേറ്റിട്ടുമുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതം സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

എന്‍സിപിയിലെ പിളര്‍പ്പിന് പിന്നാലെ ശക്തി തെളിയിച്ച് അജിത്ത് പവാര്‍.

എന്‍സിപിയിലെ പിളര്‍പ്പിന് പിന്നാലെ ശക്തി തെളിയിച്ച് അജിത്ത് പവാര്‍. അജിത്ത് പവാര്‍ വിളിച്ച യോഗത്തില്‍ 29 എംഎല്‍എമാര്‍ എത്തിയപ്പോള്‍ ശരത് പവാറിന് പിന്തുണയുമായി എത്തിയത് 17 എംഎല്‍എമാര്‍ മാത്രമാണ്. അതേസമയം ശരത് പവാറിനെ എന്‍സിപി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കിയാതായി അജിത്ത് പവാര്‍ അവകാശപ്പെട്ടു. ശക്തിതെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ശരത് പവാറും അജിത്ത് പവാറും മഹാരാഷ്ട്രയില്‍ പ്രത്യേക യോഗങ്ങള്‍ വിളിച്ചത്.കൂടുതല്‍ പ്രവര്‍ത്തകരരെ അണിനിരത്തിയായിരുന്നു ഇരുപക്ഷത്തിന്റെയും ശക്തി പ്രകടനം. എന്നാല്‍ പാര്‍ട്ടിയിലെ 53 എംഎല്‍എമാരില്‍ 29 പേരും അജിത്ത് പവാറിന് പിന്തുണയുമായി വേദിയിലെത്തി. 83 വയസ്സായിട്ടും…

Read More

തൊഴിലാളിക്ക് നേരെ മൂത്രമൊഴിച്ച് യുവാവ് ; അറസ്റ്റിന് ഉത്തരവിട്ട് മുഖ്യമന്ത്രി; വിഡിയോ കാണാം

തൊഴിലാളിയുടെ മേലെ മൂത്രമൊഴിക്കുന്ന വീഡിയോ വൈറലായി. വിഡിയോ കണ്ട മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സിദ്ധി ജില്ലയിൽ നിന്നുള്ള ഒരാൾക്കെതിരെ നടപടിയെടുക്കാൻ ഉത്തരവിട്ടു. മധ്യപ്രദേശിലാണ് സംഭവം. ഇയാളെ അറസ്റ്റ് ചെയ്യാൻ സിദ്ധി ജില്ലയിലെ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൗഹാൻ ചൊവ്വാഴ്ച പറഞ്ഞു. ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) പ്രകാരം കുറ്റക്കാരനെതിരെ കുറ്റം ചുമത്തുമെന്നും പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. https://twitter.com/GarryWalia_/status/1676187833583951872?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1676187833583951872%7Ctwgr%5E480733982297f9f0288c4c74c67921edfa30e893%7Ctwcon%5Es1_&ref_url=https%3A%2F%2Fnews.abplive.com%2Fstates%2Fmadhya-pradesh-cm-shivraj-singh-chouhan-orders-nsa-to-be-invoked-against-man-for-peeing-on-labourer-1613586 പ്രതിയായ പ്രവേഷ് ശുക്ലയ്‌ക്കെതിരെ സെക്ഷൻ 294 (അശ്ലീല പ്രവൃത്തികളും പാട്ടുകളും), 504 (സമാധാന ലംഘനത്തെ പ്രകോപിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള ബോധപൂർവമായ അധിക്ഷേപം),…

Read More

ബലാത്സംഗത്തിനിരയായി ഗര്‍ഭം ധരിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് സംരക്ഷണം നല്‍കാന്‍ പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

ഡൽഹി: ബലാത്സംഗത്തിനിരയായി ഗര്‍ഭം ധരിച്ച പ്രായപൂര്‍ത്തിയാകാത്തതും കുടുംബം ഉപേക്ഷിക്കപ്പെട്ടതുമായ പെണ്‍കുട്ടികള്‍ക്ക് നിര്‍ഭയ പദ്ധതിയുടെ കീഴില്‍ ആരംഭിക്കുന്ന പുതിയ പദ്ധതിയിലൂടെ സംരക്ഷണം ഒരുക്കുമെന്ന് വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി മാധ്യമങ്ങളോട് പറഞ്ഞു. പുതിയ പദ്ധതിയിലൂടെ കുടുംബം ഉപേക്ഷിച്ച പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടികള്‍ക്ക് പാര്‍പ്പിടം,ഭക്ഷണം നിയമസഹായം എന്നിവ ഒരുക്കുന്ന പദ്ധതിയാണ് കേന്ദ്രം ആരംഭിച്ചത്. പെണ്‍കുട്ടികള്‍ക്ക് സാമ്പത്തിക പിന്തുണയും അടിസ്ഥാന സൗകര്യങ്ങളും പദ്ധതിയൂടെ നടപ്പിലാക്കും. സംസ്ഥാനസര്‍ക്കാരുകളുമായും ശിശു സംരക്ഷണസ്ഥാപനങ്ങളുമായും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. ശിശു സംരക്ഷണ സ്ഥാപനങ്ങളുടെ കീഴില്‍ 18 വയസ് വരെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കും ആഫ്റ്റര്‍…

Read More

30.69 ലക്ഷത്തിന്റെ വജ്രമോതിരം ടോയ്‍ലറ്റിൽ ഒഴുക്കിക്കളഞ്ഞ് യുവതി

ഹൈദരാബാദ്: മോഷണം പിടിക്കപ്പെടുമെന്ന് ഭയന്ന് 30.69 ലക്ഷത്തിന്റെ വജ്രമോതിരം ടോയ്‍ലറ്റിൽ ഒഴുക്കിക്കളഞ്ഞ് യുവതി. ഹൈദരാബാദിലെ സ്വകാര്യ സ്കിൻ ആൻഡ് ഹെയർ ക്ലിനിക്കിലാണ് സംഭവം. മോതിരം കാണാതായതോടെ ഉടമ പോലീസിൽ പരാതി നൽകുകയും അന്വേഷണത്തിൽ സ്ഥാപനത്തിലെ ജീവനക്കാരി പിടിയിലാകുകയും ചെയ്തു. ചോദ്യം ചെയ്യലിൽ മോതിരം ടോയ്‍ലറ്റ് ക്ലോസറ്റിൽ ഒഴുക്കിക്കളഞ്ഞതായി യുവതി ​വെളിപ്പെടുത്തി. ഇതോടെ പ്ലംബറുടെ സഹായത്തോടെ ടോയ്‍ലറ്റ് പൈപ് ലൈനിൽനിന്ന് മോതിരം വീണ്ടെടുത്തു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞയാഴ്ച ഒരു സ്ത്രീ മുടി വെട്ടാനായി സ്ഥാപനത്തിൽ എത്തിയിരുന്നു. ഇവരുടെ മോതിരം സ്ഥാപനത്തിലെ ജീവനക്കാരിയോട് ഒരു…

Read More

ഓൺലൈനിൽ മദ്യം ഓർഡർ ചെയ്തു; മുംബൈ സ്വദേശിയ്ക്ക് നഷ്ടമായത് 1.2 ലക്ഷം 

മുംബൈ:ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ഇന്ന് പല രീതികളിൽ പെരുകുകയാണ്. ആളുകളെ കബളിപ്പിച്ച് പണം തട്ടാന്‍ ഓരോ തവണയും പുതിയ വിദ്യകളാണ് തട്ടിപ്പുകാര്‍ പരീക്ഷിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു സംഭവം കൂടി പുറത്തു വന്നിരിക്കുകയാണ്. ഓണ്‍ലൈന്‍ വഴി മദ്യം വാങ്ങാന്‍ ശ്രമിച്ച മുംബൈ മലബാര്‍ ഹില്‍സ് സ്വദേശിക്ക് 1.2 ലക്ഷം രൂപയാണ് തട്ടിപ്പിലൂടെ നഷ്ടമായത്. മദ്യം വാങ്ങുന്നതിനായി മദ്യ ഷോപ്പുകളുടെ ഫോണ്‍ നമ്പറുകള്‍ തിരയുകയായിരുന്നു 49 കാരനായ മുംബൈ സ്വദേശി. അപ്പോഴാണ് ദക്ഷിണ മുംബൈ ആസ്ഥാനമായുള്ള പീകേ വൈന്‍സ് എന്ന ഷോപ്പിന്റെ ഫോണ്‍ നമ്പര്‍ കണ്ടത്. മദ്യം വാങ്ങാനുള്ള…

Read More
Click Here to Follow Us