ബലാത്സംഗത്തിനിരയായി ഗര്‍ഭം ധരിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് സംരക്ഷണം നല്‍കാന്‍ പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

ഡൽഹി: ബലാത്സംഗത്തിനിരയായി ഗര്‍ഭം ധരിച്ച പ്രായപൂര്‍ത്തിയാകാത്തതും കുടുംബം ഉപേക്ഷിക്കപ്പെട്ടതുമായ പെണ്‍കുട്ടികള്‍ക്ക് നിര്‍ഭയ പദ്ധതിയുടെ കീഴില്‍ ആരംഭിക്കുന്ന പുതിയ പദ്ധതിയിലൂടെ സംരക്ഷണം ഒരുക്കുമെന്ന് വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി മാധ്യമങ്ങളോട് പറഞ്ഞു.

പുതിയ പദ്ധതിയിലൂടെ കുടുംബം ഉപേക്ഷിച്ച പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടികള്‍ക്ക് പാര്‍പ്പിടം,ഭക്ഷണം നിയമസഹായം എന്നിവ ഒരുക്കുന്ന പദ്ധതിയാണ് കേന്ദ്രം ആരംഭിച്ചത്. പെണ്‍കുട്ടികള്‍ക്ക് സാമ്പത്തിക പിന്തുണയും അടിസ്ഥാന സൗകര്യങ്ങളും പദ്ധതിയൂടെ നടപ്പിലാക്കും.

  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്

സംസ്ഥാനസര്‍ക്കാരുകളുമായും ശിശു സംരക്ഷണസ്ഥാപനങ്ങളുമായും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. ശിശു സംരക്ഷണ സ്ഥാപനങ്ങളുടെ കീഴില്‍ 18 വയസ് വരെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കും ആഫ്റ്റര്‍ കെയര്‍ ഫെസിലിറ്റികളില്‍ 23 വയസ് വരെയുള്ള സ്ത്രീകള്‍ക്കും സംരക്ഷണം ഒരുക്കും.
നിയമസഹായത്തോടൊപ്പം പെണ്‍കുട്ടികള്‍ക്ക് കോടതിയില്‍ ഹാജരാകാനുള്ള സുരക്ഷിതമായ യാത്രാസൗകര്യം ഉള്‍പ്പെടെയുള്ളവയും സര്‍ക്കാര്‍ ഒരുക്കും. ബലാത്സംഗ ഇരകള്‍ക്ക് നീതി നേടി കൊടുക്കുവാന്‍ രാജ്യത്ത് 415 അതിവേഗ പോക്‌സോ കോടതികള്‍ ഉടന്‍ സ്ഥാപിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ ഡാറ്റ അനുസരിച്ച് 2021 ല്‍ 51,863 പോക്‌സോ കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാർ തീപിടിത്തം: വില്ലനായത് കാറിനുള്ളിലെ പെട്രോൾ; കന്നാസുമായി പോയ ദുരൂഹ സാഹചര്യത്തിലുള്ള സ്ത്രീക്കായി പോലീസ് തിരച്ചിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൊതുസ്ഥലത്തെ മാലിന്യക്കൂമ്പാരത്തിനെതിരെ കോറമംഗലയിൽ ജനകീയ പ്രതിരോധം; മാതൃകയായി പ്രദേശവാസികൾ
[masterslider id="10"]

Related posts