കലിതുള്ളി മഴ; ഭീമന്‍ പാറക്കഷണം റോഡിലേക്ക് വീണ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

കനത്തമഴ തുടരുന്ന നാഗാലാന്‍ഡില്‍ ഭീമന്‍ പാറക്കഷണം റോഡിലേക്ക് വീണ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഭീമന്‍ പാറക്കക്ഷണം കാറുകള്‍ക്കു മുകളിലേക്ക് വീഴുകയും കാറുകള്‍ പൂര്‍ണമായും തകരുന്ന കാഴ്ചയുമാണ് ദൃശ്യങ്ങളിലുള്ളത്.

നാഗാലാന്‍ഡില്‍ ദിമാപുരിനും കോഹിമയ്ക്കുമിടയില്‍ ചുമൗക്കേദിമ ജില്ലയിലെ ദേശീയപാതയിലാണ് സംഭവം.

  വാക്ക് തർക്കത്തിൽ യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; ബെം​ഗളൂരുവിൽ കാർ ബോംബ് വെച്ച് തകർത്ത് യുവാവ് ജീവനൊടുക്കി

മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് പാറക്കല്ല് റോഡിലേക്ക് വീണത്. രണ്ടു കാറുകള്‍ പൂര്‍ണമായും തകര്‍ന്നു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരക്കേറ്റിട്ടുമുണ്ട്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതം സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts