ചെന്നൈ-ബെംഗളൂരു ഗ്രീൻഫീൽഡ് എക്‌സ്പ്രസ് വേ ഡിസംബറോടെ പൂർത്തിയാക്കാൻ ശ്രമിക്കും: നിതിൻ ഗഡ്കരി

ഡൽഹി: ചെന്നൈ-ബെംഗളൂരു ഗ്രീൻഫീൽഡ് എക്‌സ്പ്രസ് വേ ഈ വർഷം ഡിസംബറോടെ പൂർത്തിയാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി.

അതാത് സംസ്ഥാനങ്ങളിലെ പ്രോജക്ടുകൾക്കായി അഗ്രഗേറ്റുകളും ഫ്ലൈ ആഷും പോലുള്ള നിർമ്മാണ സാമഗ്രികൾ ലഭ്യമാക്കുന്നതിന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയെ സഹായിക്കാൻ തമിഴ്‌നാട്, കേരള സർക്കാരുകളോട് അഭ്യർത്ഥിച്ചതായി ലോക്‌സഭയിൽ സപ്ലിമെൻ്ററികളോട് പ്രതികരിച്ച ഗഡ്കരി,

  പവർ കട്ട് ഇല്ലാത്ത കാലം തുടരും; പ്രകടനപത്രിക പുറത്തിറക്കി എൽഡിഎഫ്

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി സംസാരിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തെ ഹൈവേ നിർമാണത്തിൽ എൻഎച്ച്എഐ നേരിടുന്ന പ്രശ്‌നങ്ങൾ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും ഗഡ്കരി പറഞ്ഞു.

വിഷയം രാഷ്ട്രീയവത്കരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, എന്നാൽ റോഡ് നിർമ്മാണത്തിന് ആവശ്യമായ എല്ലാ സാധനങ്ങളും ലഭിക്കാതെ, റോഡ് പൂർത്തിയാക്കാൻ ഞങ്ങൾക്ക് എങ്ങനെ സാധിക്കുമെന്ന് ഡിഎംകെ അംഗം ദയാനിധി മാരൻ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ഗഡ്കരി പറഞ്ഞു. .

പദ്ധതി വേഗത്തിലാക്കുന്നതിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുമായും എൻഎച്ച്എഐ ഉദ്യോഗസ്ഥരുമായും വിഷയം ചർച്ച ചെയ്യാൻ അദ്ദേഹം സന്നദ്ധത അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സ്വദേശി ഓർഡർ ചെയ്തത് 1,18,973 രൂപയുടെ ഭക്ഷണം; മാർച്ചിൽ ഇന്ത്യക്കാർ കഴിച്ചുതീർത്ത ഭക്ഷണ റിപ്പോർട്ട് പുറത്ത് വിട്ട് സ്വിഗ്ഗി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ എയർ ഹോസ്റ്റസ് വിദ്യാർത്ഥിനിയെ ശല്യം ചെയ്ത മൂന്ന് യുവാക്കൾ പിടിയിൽ
[masterslider id="10"]

Related posts

Click Here to Follow Us