ഐ.എസ്.ആർ.ഒ. – നാസ ചേർന്ന് വിക്ഷേപിക്കുന്നനൈസാർ ഉപഗ്രഹദൗത്യം : നിലമ്പൂരിലെ വനമേഖലയിൽനിന്നും വിവരശേഖരണം

ബെംഗളൂരു: ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടനയും (ഐ.എസ്.ആർ.ഒ.) നാസയുംചേർന്ന് വിക്ഷേപിക്കുന്ന റഡാർ ഇമേജിങ് ഉപഗ്രഹമായ ‘നൈസാറി’ന്റെ പ്രവർത്തനത്തിലെ കൃത്യത ഉറപ്പുവരുത്താൻ നിലമ്പൂർ ഉൾപ്പെടെ രാജ്യത്തെ മൂന്നുസ്ഥലങ്ങളിൽ പഠനം നടത്തുന്നു.

നിലമ്പൂരിന് പുറമേ കർണാടകത്തിലെ ശിവമോഗ, മധ്യപ്രദേശിലെ ഹൊഷംഗാബാദ് എന്നിവിടങ്ങളിലെ വനമേഖലകളിലാണ് പഠനം നടക്കുന്നത്.

കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്) അസോസിയേറ്റ് പ്രൊഫസർ ഗിരീഷ് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിവരശേഖരണം നടത്തുന്നത്.

കോഴിക്കോട് സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡെവലപ്പ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ് പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. യു. സുരേന്ദ്രനും സംഘത്തിലുണ്ട്.

ആദ്യഘട്ട വിവരശേഖരണം പൂർത്തിയായി. ഈ വർഷം പകുതിയോടെയാകും നൈസാർ വിക്ഷേപിക്കുക.

കാലാവസ്ഥാവ്യതിയാനം, വനവർഗീകരണം തുടങ്ങിയവ പഠിക്കുന്നതിനായിട്ടാണ് നൈസാർ ഉപയോഗിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us