ട്രെയിനുകൾക്ക് ഇന്ന് മുതൽ സമയമാറ്റം

ഇന്ന് മുതൽ കൊങ്കണ്‍ റൂട്ട് വഴി സർവീസ് നടത്തുന്ന ട്രെയിനുകൾക്ക് സമയമാറ്റം വരുത്തുമെന്നും അടുത്ത വർഷം ജൂണ്‍ പകുതിവരെ പുതിയ സമയക്രമം തുടരുമെന്നും റെയിൽവേ അറിയിച്ചു.

ഹസ്രത്ത് നിസാമുദീന്‍-തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് ഞായര്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നിന്ന് രാവിലെ 6.16ന് പുറപ്പെടും.

മടക്കയാത്രയില്‍ തിരുവനന്തപുരത്ത് നിന്ന് ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രി 7.15ന് പുറപ്പെടുന്ന തീവണ്ടി തിങ്കള്‍, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാത്രി 11.35ന് ഡല്‍ഹിയിലെത്തും.

  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു

ഹസ്രത്ത് നിസാമുദീന്‍-എറണാകുളം വീക്കിലി തുരന്തോ എക്‌സ്പ്രസ് ശനിയാഴ്ചകളില്‍ ഡല്‍ഹിയില്‍ നിന്ന് രാത്രി 9.40ന് പുറപ്പെടും. വ്യാഴാഴ്ചകളില്‍ വൈകീട്ട് 5.20ന് തിരുവനന്തപുരത്തെത്തും

ഹസ്രത്ത് നിസാമുദീന്‍ – എറണാകുളം വീക്കിലി തുരന്തോ എക്‌സ്പ്രസ് ശനിയാഴ്ചകളില്‍ ഡല്‍ഹിയില്‍ നിന്ന് രാത്രി 9.40ന് പുറപ്പെടും. വ്യാഴാഴ്ചകളില്‍ വൈകീട്ട് 5.20ന് തിരുവനന്തപുരത്തെത്തും.

മടക്കയാത്രയില്‍ ചൊവ്വാഴ്ചകളില്‍ രാത്രി 11.25ന് എറണാകുളത്തുനിന്നും പുറപ്പെടുന്ന ട്രെയിൻ തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30-ന് ഡല്‍ഹിയിലെത്തും.

  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു

വെരാവല്‍-തിരുവനന്തപുരം-വെരാവല്‍ പ്രതിവാര എക്‌സ്പ്രസ് വെരാവലില്‍നിന്നും വ്യാഴാഴ്ചകളില്‍ രാവിലെ 6.30-ന് പുറപ്പെട്ട് ബുധനാഴ്ചകളില്‍ ഉച്ചയ്ക്ക് 3.55-ന് തിരുവനന്തപുരത്തെത്തുമെന്ന് റെയിൽവേ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം
[masterslider id="10"]

Related posts