ഹൈദരാബാദ് : തെലുഗു വിപ്ലവ ഗായകൻ ഗുമ്മാടി വിത്തൽ റാവോ (74) അന്തരിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് ഗദ്ദർ എന്നറിയപ്പെടുന്ന ഗായകൻ്റെ മരണം. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി അംഗമായിരുന്നു. 2010 വരെ നക്സ് ലെറ്റ് പ്രസ്ഥാനത്തിൻ്റെ ഭാഗമായിരുന്നു. 2017 മുതൽ തെലങ്കാനയുടെ രൂപീകരണത്തിനായി പ്രവർത്തിച്ചു. 1997ൽ ഇദ്ദേഹത്തിന് അജ്ഞാതരുടെ വെടിയേറ്റിരുന്നു. ഗദ്ദർ പ്രജ പാർട്ടി എന്ന പേരിൽ പുതിയ പാർട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് മരണം സംഭവിച്ചത്.
Read MoreCategory: NATIONAL
കോവിഡിന്‍റെ പുതിയ വകഭേദം പരക്കുന്നു: മുന്നറിയിപ്പ് നൽകി ലോകാരോഗ്യസംഘടന
ലണ്ടൻ: കോവിഡിന്‍റെ പുതിയ വകഭേദം വ്യാപിക്കുന്നതായി റിപ്പോർട്ട്. എരിസ് (ഇ.ജി 5.1) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കോവിഡ് വകഭേദമാണ് ബ്രിട്ടനില്‍ പടർന്നുപിടിക്കുന്നതെന്ന് ഇംഗ്ലണ്ടിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. ബ്രിട്ടനില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏഴിലൊന്ന് കോവിഡ് കേസുകളും എരിസ് മൂലമാണെന്നാണ് കണ്ടെത്തല്‍. ഇക്കഴിഞ്ഞ ജൂലായ് 31നാണ് പുതിയ വകഭേദം തിരിച്ചറിഞ്ഞത്. ബ്രിട്ടനിലെ ആരോഗ്യപ്രവര്‍ത്തകര്‍ ജാഗ്രതയിലാണെന്നും പത്രകുറിപ്പിൽ പറയുന്നു. പുതിയ കോവിഡ് വകഭേദം വ്യാപിക്കുന്ന സാഹചര്യത്തിൽ മറ്റ് രാജ്യങ്ങളോട് ജാഗ്രത പാലിക്കാൻ ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി. എല്ലാ രാജ്യങ്ങളും കോവിഡ് പെരുമാറ്റച്ചട്ടം പിന്തുടരണെന്നും ലോകാരോഗ്യസംഘടന നിർദേശിച്ചു. യു.കെയിലെ…
Read Moreരക്തം കുടിക്കാൻ കഴുത്തിൽ കടിച്ച സുഹൃത്തിനെ യുവാവ് കൊന്നു
മുംബൈ: തന്‍റെ രക്തം കുടിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് കഴുത്തിൽ കടിച്ച സുഹൃത്തിനെ യുവാവ് തലക്കടിച്ച് കൊന്നു. മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്വാദ് ജില്ലയിലായിരുന്നു സംഭവം. പ്രതിയായ രാഹുൽ ലോഹറും സുഹൃത്ത് ഇഷ്ത്യാഖ് ഖാനും മദ്യപിക്കുന്നതിനിടെ ഇഷ്ത്യാഖ് രാഹുലിനോട് രക്തം കുടിക്കാൻ താത്പര്യമുണ്ടെന്ന് പറഞ്ഞു. ഇതിന് പിന്നാലെ ഇഷ്ത്യാഖ് രാഹുലിന്‍റെ കഴുത്തിൽ ശക്തിയായി കടിക്കുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും രാഹുൽ സംഭവസ്ഥലത്തു നിന്നും മാറുകയുമായിരുന്നു. ഏതാനും മണിക്കൂറുകൾക്ക് ശേഷം വീണ്ടും സ്ഥലത്തെത്തിയ പ്രതി ഇഷ്ത്യാഖിനെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ രാഹുലിനെ പോലീസ് അറസ്റ്റ്…
Read Moreരാഹുൽഗാന്ധിയുടെ അയോഗ്യത വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു
ന്യൂഡൽഹി: മോദി പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇതോടെ രാഹുലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു കിട്ടും. കേസിന്റെ വസ്തുതകളിലേക്കു കടന്നില്ലെങ്കിലും കേസിൽ രാഹുലിനു പരാമാവധി ശിക്ഷ നൽകാൻ വിചാരണക്കോടതി പ്രത്യേക കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെന്നു നിരീക്ഷിച്ചാണ് ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി വിധി പറഞ്ഞത്. ഇരുവിഭാഗങ്ങൾക്കും വാദിക്കാൻ 15 മിനിറ്റാണ് സമയം അനുവദിച്ചിരുന്നത്. രാഹുലിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്‍വിയാണ് ആദ്യം വാദം തുടങ്ങിയത്. ഗുജറാത്തിലെ…
Read Moreപാകിസ്ഥാനിൽ നിന്നും എത്തിയ പബ്ജി നായിക ഇനി സിനിമയിലും
ന്യൂഡൽഹി: കാമുകനൊപ്പം ജീവിക്കാൻ അനധികൃതമായി അതിർത്തി കടന്നെത്തിയ പാകിസ്ഥാൻ വനിതയ്ക്ക് സിനിമയിൽ അവസരം. പാക്ക് ചാരസംഘടനയായ ഐഎസ്ഐ ഏജൻസിയാണെന്ന് ആരോപണം നേരിടുന്ന സീമ ഹൈദറിന് റോ (റിസർച്ച് ആൻഡ് അനാലിസിസ് വിങ്) ഉദ്യോഗസ്ഥന്റെ വേഷം നൽകാനാണ് നീക്കം. പബ്ജി ഗെയിം കളിക്കുന്നതിനിടെ പരിചയപ്പെട്ട കാമുകനെ തേടി മേയിലാണ് മുപ്പതുകാരിയായ സീമ ഉത്തർപ്രദേശിലെത്തിയത്. നി ഫയർഫോക്സ് പ്രൊഡക്ഷൻ ഹൗസിനായി നിർമ്മിക്കുന്ന ചിത്രത്തിനായി സംവിധായകൻ ജയന്ത് സിൻഹ, ഭരത് സിങ് എന്നിവർ സീമയുടെ ഒഡിഷൻ നടത്തി. ഉദയ്പുരിൽ ഭീകരർ വധിച്ച തയ്യൽക്കാരൻ കനയ്യ ലാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട…
Read Moreബിരുദം സ്വീകരിക്കാൻ ഡാൻസ് കളിച്ചെത്തി; സർട്ടിഫിക്കറ്റ് തരില്ലെന്ന് പ്രൊഫസർ
മുംബൈ: മൂന്ന് വർഷത്തെ കോളേജ് പഠനത്തിന് ശേഷം ബിരുദം കൈയിൽ കിട്ടുന്ന ആ നിമിഷം വിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ടതാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് ബിരുദദാന ചടങ്ങുകൾ വളരെ ആഘോഷമായി ഇപ്പോൾ പല കോളേജുകളും നടത്താറുണ്ട്. ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ മുഹൂർത്തമല്ലേ, അതൊന്ന് ആഘോഷിക്കാമെന്ന് കരുതിയ വിദ്യാർത്ഥിക്ക് കിട്ടിയ പണിയാണ് ഇപ്പോൾ സോഷ്യൽമീഡിയിൽ വൈറൽ. മുംബൈയിലെ അനിൽ സുരേന്ദ്ര മോദി സ്‌കൂൾ ഓഫ് കൊമേഴ്‌സിലെ ബിരുദദാന ചടങ്ങിലാണ് സംഭവം. ബിരുദം സ്വീകരിക്കാൻ പോകുമ്പോൾ പാരമ്പര്യ രീതിയൊന്ന് വിട്ടു പിടിച്ചു. സൽമാൻ ഖാന്റെ ‘സലാം-ഇ-ഇഷ്‌ക്’ എന്ന ചിത്രത്തിലെ ‘തേനു ലേകെ’…
Read Moreഎക്സ്പ്രസ് ഹൈവേ നിർമ്മാണത്തിനിടെ കൂറ്റൻ യന്ത്രം തകർന്നു വീണു; 15 തൊഴിലാളികൾ മരിച്ചു
മഹാരാഷ്ട്രയിൽ സമൃദ്ധി എക്സ്പ്രസ് ഹൈവേ നിർമ്മാണത്തിനിടെ ഗർഡർ സ്ഥാപിക്കുന്ന യന്ത്രം വീണ് 15 തൊഴിലാളികൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. താനെയ്ക്കടുത്ത ഷാപ്പൂരിലാണ് അപകടം. കൂടുതൽപ്പേർ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് അറിയാൻ തിരച്ചിൽ പുരോഗമിക്കുകയാണ്. #UPDATE | Maharashtra: Two NDRF teams are working at the site after a crane fell on the slab of a bridge in Shahapur tehsil of Thane district. Till now 14 dead bodies have been retrieved and…
Read Moreമണിപ്പൂരിലേത് ഒറ്റപ്പെട്ട സംഭവം അല്ലെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി കൂട്ടബലാത്സംഗം നടത്തിയത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് സുപ്രീം കോടതി. മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായായിരുന്നു സ്ത്രീകൾ ഹർജി സമർപ്പിച്ചത്. പൊതുസമൂഹം തങ്ങളെ തിരിച്ചറിയാനുള്ള സാധ്യത തടയണമെന്നും ഹർജിക്കാർ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കാലാപം ആരംഭിച്ച ശേഷം പ്രചരിപ്പിച്ച വീഡിയോ മാത്രമല്ല സ്ത്രീകൾക്കെതിരെ അക്രമത്തിൽ ഏർപ്പെടുന്നതായും സമാന രീതിയിലുള്ള നിരവധി സംഭവങ്ങൾ നടന്നതായി ആഭ്യന്തര സെക്രട്ടറിയുടെ…
Read Moreകർണാടക ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിൽ നിപ വൈറസ് സാന്നിധ്യം
ന്യൂഡൽഹി: രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ.) പഠനം. കേരളം, തമിഴ്നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ബിഹാർ, പശ്ചിമ ബംഗാൾ, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയിലുമാണ് വൈറസ് സാന്നിധ്യമുള്ളത്. ഐ.സി.എം.ആറിനു കീഴിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻ.ഐ.വി.) ആണ് പഠനംനടത്തിയത്. 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും സർവേ പൂർത്തിയായതായി ലാബോററി ഗ്രൂപ്പ് നേതാവ് പ്രജ്ഞാ യാദവ് പറഞ്ഞു. തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഒഡിഷ,…
Read Moreവന്ദേഭാരത് ട്രെയിനിൽ ഭക്ഷണത്തിൽ നിന്നും പാറ്റയെ കണ്ടെത്തി
ഭോപ്പാൽ: വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ നിന്നും പാറ്റയെ കണ്ടെത്തി. ജൂലൈ 24ന് റാണി കമലാപതി-ഹസ്രത് നിസാമുദ്ധീൻ വന്ദേ ഭാരത് എക്സ്പ്രലായിരുന്നു സംഭവം. വന്ദേഭാരതിൽ റെയിൽവേ കാറ്ററിംഗ് സർവീസായ ഐ.ആർ.സി.ടി.സി നൽകിയ ഭക്ഷണത്തിലാണ് പാറ്റയെ കണ്ടെത്തിയത്. ഭക്ഷണത്തിൽ പാറ്റയുള്ളതിന്‍റെ ചിത്രങ്ങൾ യുവാവ് തന്‍റെ ട്വിറ്റർ പേജിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. ‘വന്ദേഭാരതിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ നിന്നും പാറ്റയെ കണ്ടെത്തി’ എന്ന തലക്കെട്ടോടെയായിരുന്നു യുവാവ് ചിത്രങ്ങൾ പങ്കുവെച്ചത്. ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ വിഷയത്തിൽ യുവാവിനോട് മാപ്പ് പറഞ്ഞ് ഐ.ആർ.സി.ടി.സി രംഗത്തെത്തിയിരുന്നു. “നിങ്ങൾക്ക് സംഭവിച്ച ദുരനുഭവത്തിൽ…
Read More