ബെംഗളൂരു∙ ആരാധകനെ കൊന്ന കേസിൽ പ്രതിയായ നടൻ ദർശൻ, കുറ്റകൃത്യത്തിനു ശേഷം അകന്നു കഴിയുന്ന ഭാര്യ വിജയലക്ഷ്മിയുടെ വീട്ടിൽ നടന്ന പൂജയിൽ പങ്കെടുത്തതായി പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിൽ ഭാര്യ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നടന്റെ ചെരിപ്പ് വിജയലക്ഷ്മിയുടെ വീട്ടിൽ നിന്നു പൊലീസ് കണ്ടെടുത്തിരുന്നു. പൂജയ്ക്കു ശേഷം മൈസൂരുവിലേക്കു പോയ ദർശനെ അവിടെനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നെന്നും 5 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ വിജയലക്ഷ്മി മൊഴി നൽകി. ദർശനുമായുള്ള നടി പവിത്ര ഗൗഡയുടെ ബന്ധത്തെ ചോദ്യം ചെയ്യുകയും…
Read MoreCategory: CRIME
രേണുകാസ്വാമി കൊലക്കേസ്; നടൻ ദർശൻ ഉൾപ്പെടെ 4 പ്രതികളുടെ പോലീസ് കസ്റ്റഡി കോടതി 22 വരെ നീട്ടി; നടി പവിത്ര ഗൗഡ ഉൾപ്പെടെ 13 പേർ ജയിലിൽ
ബെംഗളൂരു : രേണുകാസ്വാമി കൊലക്കേസിൽ കന്നഡനടൻ ദർശൻ ഉൾപ്പെടെ നാലുപ്രതികളുടെ പോലീസ് കസ്റ്റഡി രണ്ടുദിവസത്തേക്കുകൂടി നീട്ടി. ദർശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡ ഉൾപ്പെടെ മറ്റ് 13 പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡുചെയ്തു. ദർശനൊപ്പം അടുത്ത സുഹൃത്തും നടനുമായ പ്രദോഷ്, ധനരാജ്, വിനയ് എന്നിവരുടെ പോലീസ് കസ്റ്റഡിയാണ് നീട്ടിയത്. ജൂൺ ഒൻപതിനാണ് രേണുകാസ്വാമിയുടെ മൃതദേഹം ബെംഗളൂരു സുമനഹള്ളിയിലെ ഓവുചാലിൽ കണ്ടെത്തിയത്. 11-ന് ദർശനും പവിത്രയും ഉൾപ്പെടെ 13 പേരെ പോലീസ് അറസ്റ്റുചെയ്തു. ഇവരുടെ പോലീസ് കസ്റ്റഡിയുടെ കാലാവധി തീരുന്നതിനാലാണ് വ്യാഴാഴ്ച ബെംഗളൂരു 24-ാം അഡീഷണൽ…
Read Moreരേണുകാസ്വാമി കൊലക്കേസ്; കേസിൽ അറസ്റ്റിലായവർ 17 ആയി
ബെംഗളൂരു : നടൻ ദർശൻ ഉൾപ്പെട്ട രേണുകാസ്വാമി കൊലക്കേസിൽ കൊലയ്ക്കുമുമ്പ് ദർശനും സംഘവും ബെംഗളൂരുവിലെ ബാറിൽ പാർട്ടി നടത്തിയതായി പോലീസ്. പാർട്ടിക്കുശേഷമാണ് ദർശൻ കൊലനടത്തിയ പട്ടണഗെരെയിലെ ഷെഡ്ഡിലേക്കുപോയത്. പാർട്ടിയിൽ ദർശനൊപ്പം പങ്കെടുത്ത കന്നഡ ഹാസ്യനടൻ ചിക്കണ്ണയെ ചൊവ്വാഴ്ച പോലീസ് ചോദ്യംചെയ്തു. ദർശന്റെ അടുത്ത സുഹൃത്തായ ചിക്കണ്ണയെ കേസിൽ സാക്ഷിയാക്കാനാണ് പോലീസ് ഒരുങ്ങുന്നത്. ചിക്കണ്ണ കൊലപാതകസംഘത്തിനൊപ്പം പട്ടണഗെരെയിലേക്ക് പോകാതെ മടങ്ങുകയായിരുന്നു. കേസന്വേഷണവുമായി സഹകരിക്കുമെന്ന് ചിക്കണ്ണ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബെംഗളൂരുവിലെ ആർ.ആർ. നഗറിലെ ബാറിലാണ് പാർട്ടി നടത്തിയത്. ദർശനെയും മറ്റു പ്രതികളെയും ഈ ബാറിലെത്തിച്ച് തെളിവെടുപ്പുനടത്തി. അതിനിടെ,…
Read Moreഗര്‍ഭിണിയായ ഭാര്യയെ കാണാൻ ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി കോടാലിക്ക് വെട്ടിക്കൊന്നു
കട്ടപ്പന: ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി കോടാലിക്ക് വെട്ടിക്കൊന്നു. കട്ടപ്പന സുവർണഗിരിയിൽ ഇന്ന് വൈകിട്ടാണ് സംഭവം. കാഞ്ചിയാർ കക്കാട്ടുകട സ്വദേശി കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസീസ് (35) ആണ് മരിച്ചത്. ഗര്‍ഭിണിയായ ഭാര്യയെ കാണാനായാണ് സുബിന്‍ എത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് അയൽവാസി സുവർണഗിരി വെൺമാന്ത്ര ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പലപ്പോഴും അക്രമാസക്തനായി പെരുമാറുന്ന ബാബുവിനെതിരെ നിരവധി പരാതികൾ പോലീസിൽ ലഭിച്ചിട്ടുള്ളതാണ്. ഗുരുതരമായി പരുക്കേറ്റ സുബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഘർഷത്തിനിടയാക്കിയ കാരണം വ്യക്തമല്ല.
Read Moreകൊലക്കേസിൽ നടൻ ദർശനുൾപ്പെടെയുള്ള 13 പ്രതികളുടെ കസ്റ്റഡി നീട്ടി
ബെംഗളൂരു : രേണുകാസ്വാമി കൊലക്കേസിൽ കന്നഡ നടൻ ദർശൻ, നടി പവിത്രഗൗഡ എന്നിവരുൾപ്പെടെ 13 പ്രതികളുടെ പോലീസ് കസ്റ്റഡി 20 വരെ നീട്ടി. മൊത്തം 16 പ്രതികളുള്ളതിൽ മൂന്നുപേരെ ഹാജരാക്കിയിരുന്നില്ല. ശനിയാഴ്ച വൈകീട്ട് പോലീസ് ദർശനെയും പവിത്ര ഗൗഡയെയും മറ്റ് പ്രതികളെയും ബെംഗളൂരുവിലെ കോടതിയിൽ ഹാജരാക്കി. പോലീസിന്റെ അപേക്ഷ പ്രകാരം കസ്റ്റഡി നീട്ടി നൽകുകയായിരുന്നു. ഞായറാഴ്ച വരെയായിരുന്നു ദർശന്റെയും കൂട്ടുപ്രതികളുടെയും കസ്റ്റഡി കാലാവധി. ഞായറാഴ്ച കോടതി അവധിയായതിനാൽ ശനിയാഴ്ച ഹാജരാക്കുകയായിരുന്നു. കേസിൽ കൂടുതൽ ചോദ്യം ചെയ്യാനും തെളിവെടുപ്പു നടത്താനുമുണ്ടെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ…
Read Moreകേന്ദ്രമന്ത്രി സോമണ്ണയുടെ മകനുൾപ്പെടെ മൂന്നുപേർക്കെതിരേ ദമ്പതിമാരെ ഭീഷണിപ്പെടുത്തൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾക്ക് കേസ്
ബെംഗളൂരു : ദമ്പതിമാരെ ഭീഷണിപ്പെടുത്തിയ കേസിൽ കേന്ദ്രമന്ത്രി വി. സോമണ്ണയുടെ മകൻ ബി.എസ്. അരുൺ ഉൾപ്പെടെ മൂന്നുപേർക്കെതിരേ പോലീസ് കേസെടുത്തു. ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തുന്ന ദമ്പതിമാരായ മാധവരാജ്, തൃപ്തി എന്നിവരുടെ പരാതിയിലണ് കേസ്. 37-ാമത് അഡീഷണൽ ചീഫ് മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് കേസെടുത്തത്. സോമണ്ണയുടെ മകൻ അരുണും മാധവരാജും ചേർന്ന് ഇവന്റ് മാനേജ്മെന്റ് കമ്പനി തുടങ്ങിയെന്നും പിന്നീട് കമ്പനിയിലെ ക്രമക്കേടുകൾ ചോദ്യംചെയ്തപ്പോൾ മാധവരാജ് കമ്പനിവിടാൻ നിർബന്ധിക്കപ്പെട്ടെന്നും എഫ്.ഐ.ആറിൽ പറഞ്ഞു. ഭർത്താവിനും തനിക്കും ജീവന് ഭീഷണിയുണ്ടെന്നും ഭർത്താവിനെ അരുണിന്റെ ഗുണ്ടകൾ മുറിയിൽ പൂട്ടിയിട്ട്…
Read Moreകൊലപാതകക്കേസിൽ നടൻ ദർശന്റെ കുരുക്കുമുറുകുന്നു? കൂട്ടുപ്രതി കുറ്റസമ്മതം നടത്തിയതായി സൂചന
ബെംഗളൂരു : കന്നഡ നടൻ ദർശൻ ഉൾപ്പെട്ട കൊലക്കേസിലെ പ്രധാനപ്രതികളിലൊരാൾ പോലീസിനോട് കുറ്റസമ്മതം നടത്തിയതായി സൂചന. കൊലയിൽ നേരിട്ട് പങ്കാളിയല്ലാത്ത ഇയാൾ മാപ്പുസാക്ഷിയാകാൻ തയ്യാറായെന്നും പറയുന്നു. ഇതോടെ കേസിൽ ദർശനെതിരേ കുരുക്കുമുറുകി. കൊലനടന്ന പട്ടണഗെരെയിലെ ഷെഡ്ഡിൽ കൊലയാളികൾക്കൊപ്പമുണ്ടായിരുന്ന ദീപക് കുമാറാണ് കുറ്റസമ്മതം നടത്തിയതെന്നാണ് വിവരം. കൊലക്കുശേഷം ദർശന്റെ നിർദേശപ്രകാരം നാലുപ്രതികൾക്ക് അഞ്ചുലക്ഷം രൂപവീതം നൽകിയത് ഇയാളാണെന്നും പറയുന്നു. കേസിൽനിന്ന് ദർശനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു ഇത്. കൊലയാളികൾക്കൊപ്പം ദർശനും ഉണ്ടായിരുന്നെന്നും കൊല്ലപ്പെട്ട രേണുകാസ്വാമിയെ ദർശൻ ക്രൂരമായി മർദിച്ചെന്നും ഇയാൾ മൊഴിനൽകിയതായും സൂചനയുണ്ട്. കേസിലെ 13-ാം പ്രതിയാണിയാൾ.…
Read Moreആംബുലൻസ് സർവീസ് നടത്തുന്നതിനിടെ ഡ്രൈവർക്ക് മർദ്ദനം; മൂന്നുപേർ അറസ്റ്റിൽ
ബെംഗളൂരു : അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് ഡ്രൈവറെ മർദിച്ച കേസിൽ മൂന്നുപേരെ നെലമംഗല റൂറൽ പോലീസ് അറസ്റ്റുചെയ്തു. ഞായറാഴ്ച വൈകീട്ട് തുമകൂരുവിൽനിന്ന് വാണിവിലാസ് ആശുപത്രിയിലേക്ക് അടിയന്തിരചികിത്സയ്ക്കായി കുഞ്ഞിനെയും കൊണ്ടുപോവുകയായിരുന്ന ആംബുലൻസിന്റെ ഡ്രൈവറെയാണ് ഒരുസംഘം വഴിയിൽ തടഞ്ഞുനിർത്തി മർദിച്ചത്. സംഭവത്തിൽ നെലമംഗല സ്വദേശികളായ യുവരാജ് സിങ്, മഞ്ജുനാഥ്, ലതീഷ് എന്നിവരാണ് അറസ്റ്റിലായത്. റോഡിൽവെച്ചുണ്ടായ തർക്കമാണ് മർദനത്തിന് കാരണമെന്നാണ് വിവരം. ആംബുലൻസിനെ പിന്തുടർന്നെത്തി ടോൾ ഗേറ്റിനുസമീപം തടഞ്ഞശേഷം ഡ്രൈവർ ജോണിനെ മർദിക്കുകയായിരുന്നു. കുഞ്ഞിന് അടിയന്തിര ചികിത്സ ആവശ്യമുള്ളതിനാൽ പോകാൻ അനുവദിക്കണമെന്ന് മാതാപിതാക്കൾ…
Read Moreലിവ് ഇൻ ടുഗദർ പങ്കാളിയായ യുവതിക്കുനേരേ ആസിഡ് ആക്രമണം നടത്തി
ബെംഗളൂരു : ലിവ് ഇൻ ടുഗദർ ആയി താമസിച്ചുവന്ന യുവാവ് പങ്കാളിയായ യുവതിക്കു നേരേ ആസിഡ് ആക്രമണം നടത്തി. യുവതിയുടെ മുഖത്തും ഇടതുകണ്ണിനും സാരമായി പരിക്കേറ്റു. വിജയപുര ജില്ലയിലെ മുരണകെരി സ്വദേശി മൗനേഷ് പട്ടാർ (40) ആണ് ആക്രമണം നടത്തിയത്. ഇയാളെ വിജയപുര കലദഗി പോലീസ് അറസ്റ്റുചെയ്തു. മുരണകെരി സ്വദേശിയായ ലക്ഷ്മി ബാഡിഗർക്കാണ് (32) പരിക്കേറ്റത്. ഇവരെ വിജയപുര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലക്ഷ്മിക്കൊപ്പമുണ്ടായിരുന്ന എട്ടു വയസ്സുള്ള മകൾക്ക് നിസ്സാര പരിക്കേറ്റു. ബാഗൽകോട്ട് ജില്ലയിലെ ഗദ്ദനകേരിയിൽ വാടകവീട്ടിൽ ഒന്നിച്ചു താമസിക്കുകയായിരുന്നു ഇരുവരും. മൗനേഷും ലക്ഷ്മിയും…
Read Moreഭാര്യയെ കഴുത്തറത്തുകൊന്ന് മൃതദേഹം കഷണങ്ങളാക്കി; ഭർത്താവ് അറസ്റ്റിൽ
ബെംഗളൂരു : തുമകൂരുവിൽ ഭാര്യയെ കഴുത്തറത്തുകൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. ഹൊസ്‌പേട്ട് സ്വദേശിനി പുഷ്പയെ(32) ആണ് ഭർത്താവ് ശിവറാം കൊലപ്പെടുത്തിയത്. മൃതദേഹം അടുക്കളയിൽവെച്ച് കഷണങ്ങളാക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി പുഷ്പയുമായി വഴക്കിട്ടശേഷമാണ് ശിവറാം ക്രൂരകൃത്യം ചെയ്തത്. എട്ടുവയസ്സുള്ള കുട്ടിക്കൊപ്പം വാടകവീട്ടിലാണ് ദമ്പതിമാർ താമസിച്ചിരുന്നത്. തടിമില്ലിൽ ജോലിചെയ്തുവരികയായിരുന്നു ശിവറാം. ദമ്പതിമാർ പതിവായി വഴക്കിടുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Read More