180 പെൺകുട്ടികളെ പീഡിപ്പിച്ചു, 350 അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചു; ‘കാമഭ്രാന്തി’ന് കാരണം പ്രണയനൈരാശ്യമെന്ന് 19 കാരൻ ; ഞെട്ടൽ മാറാതെ ഒരു ന​ഗരം

പ്രായപൂർത്തിയാകാത്ത നൂറുകണക്കിന് പെൺകുട്ടികളെ വലയിലാക്കി പീഡിപ്പിച്ച സംഭവത്തിൽ മുഖ്യപ്രതി അയാൻ അഹമ്മദിന്റെ (19) ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്. പ്രണയനൈരാശ്യത്തെത്തുടർന്നുണ്ടായ മാനസികാസ്വാസ്ഥ്യമാണ് തന്നെ ഇത്തരമൊരു ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് ഇയാൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. കേസിൽ പ്രതിയുമായി വഴിവിട്ട ബന്ധം പുലർത്തിയ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. നാഗ്പുരിനടുത്ത് അമരാവതിയിലാണ് സംഭം. വലയിലാക്കിയത് 180 പേരെ; ദൃശ്യങ്ങൾ മൊബൈലിൽ ഏകദേശം 180 ഓളം പെൺകുട്ടികളെ അയാൻ അഹമ്മദ് പീഡനത്തിന് ഇരയാക്കിയതായാണ് പോലീസ് കണ്ടെത്തൽ. ഇവരുടെ 350 ലധികം അശ്ലീല വീഡിയോകൾ ഇയാൾ പകർത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ…

Read More

കാണാതായ യുവതിയുടെ അസ്ഥികൂടം തോട്ടത്തിൽ കണ്ടെത്തി

ബംഗളുരു : തുംകൂർ സ്വദേശിനിയായ യുവതിയെ കാണാതായ സംഭവത്തിൽ ഞെട്ടിക്കുന്ന അന്ത്യം. നെലമംഗല താലൂക്കിലെ ഹാലെ നിജഗൽ ഗ്രാമത്തിലുള്ള കക്കത്തോട്ടത്തിന് സമീപത്ത് നിന്ന് യുവതിയുടെ അസ്ഥികൂടം കണ്ടെത്തി. തുംകൂർ സ്വദേശിനിയായ യമുന (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ മുൻ സുഹൃത്ത് രാഘവേന്ദ്രയെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. തലയോട്ടിയും കൈകാലുകളിലെ ചില അസ്ഥികളുമാണ് തോട്ടത്തിൽ കണ്ടെത്തിയത്. അസ്ഥികൂടത്തിന് സമീപത്ത് നിന്ന് ലഭിച്ച ബാഗും തിരിച്ചറിയൽ കാർഡുമാണ് മൃതദേഹം യമുനയുടേതാണെന്ന് സ്ഥിരീകരിക്കാൻ സഹായിച്ചത്. പോലീസിൽ നിന്ന് വിവരമറിഞ്ഞെത്തിയ ബന്ധുക്കൾ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. അവിഹിത…

Read More

തർക്കം പരിഹരിക്കാൻ ഇടപെട്ടു;  യുവാവിനെ റോഡിലിട്ട് ചവിട്ടിക്കൊന്നു, പ്രതികൾ പിടിയിൽ

തിരുവനന്തപുരം: വിഷു ദിനത്തിൽ നാടിനെ നടുക്കി വിഴിഞ്ഞത്ത് യുവാവ് ക്രൂരമായി കൊല്ലപ്പെട്ടു. തിരുവല്ലം വണ്ടിത്തടം പാലപുരയിൽ വാടകയ്ക്ക് താമസിക്കുന്ന സുമൻ (38) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരങ്ങളടക്കം നാല് പേരെ വിഴിഞ്ഞം പോലീസ് കസ്റ്റഡിയിലെടുത്തു. വണ്ടിത്തടം സ്വദേശികളായ അച്ചു, അനന്തു, സൂര്യജിത്ത്, ലാലുകൃഷ്ണൻ എന്നിവരാണ് പിടിയിലായത്. ബാറിലുണ്ടായ നിസ്സാര തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബുധനാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. വിഷു ആഘോഷത്തിന് ശേഷം പ്രതികൾ ബാറിൽ മദ്യപിക്കുന്നതിനിടെ മറ്റൊരാളുമായി തർക്കത്തിലേർപ്പെട്ടിരുന്നു. ഇത് പരിഹരിക്കാൻ സുമൻ ഇടപെട്ടതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. സുമനെ ആദ്യം…

Read More

കോളേജിലേക്ക് പോകുകയായിരുന്ന 19കാരിയെ തലയറുത്തു കൊന്നു

ഹിമാചൽ പ്രദേശ് മാണ്ഡിയിൽ 19കാരിയെ തലയറുത്തു കൊലപ്പെടുത്തി. കോളേജിലേക്ക് പോകുന്ന വ‍ഴിയാണ് സർക്കാഘട്ട് നൈൻ സ്വദേശിയായ സിയ ഗുലേരിയ കൊല്ലപ്പെട്ടത്. ക‍ഴിഞ്ഞ തിങ്കളാ‍ഴ്ചയാണ് സംഭവം. സർക്കഖട്ടിൽവെച്ച് രാവിലെ ഒൻപത് മണിക്കാണ് സംഭവം. കൊലപ്പെടുത്താനുള്ള കാരണമെന്താണെന്ന് ഇപ്പോ‍ഴും അവ്യക്തമാണ്. ബൈക്കിലെത്തിയ രണ്ട് പേരാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികളെ കണ്ടെത്തുന്നതിനായി സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടൻ തന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ കൊലപാതകം പ്രദേശവാസികള്‍ക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.

Read More

ബെംഗളൂരുവിൽ അനന്തരവന്റെയും സംഘത്തിന്റെയും കുത്തേറ്റ വീട്ടമ്മ മരിച്ചു; പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ബെംഗളൂരു: അനന്തരവന്റെയും സംഘത്തിന്റെയും കുത്തേറ്റു ചികിത്സയിലായിരുന്ന 45 വയസ്സുകാരി മരിച്ചു. അഡുഗോഡി സ്വദേശി മഹേശ്വരിയാണ് ഞായറാഴ്ച പുലർച്ചെ അന്തരിച്ചത്. ഇതോടെ സംഭവത്തിൽ പ്രതികൾക്കെതിരെ വധശ്രമത്തിന് എടുത്ത കേസ് കൊലപാതകമായി പോലീസ് മാറ്റി. മഹേശ്വരിയുടെ മൂത്ത സഹോദരിയുടെ മകൾ ചാരലതയെ വിവാഹം കഴിച്ചത് കേസിലെ ഒന്നാം പ്രതിയായ മണികിരണാണ്. എന്നാൽ കുടുംബവഴക്കിനെത്തുടർന്ന് ചാരലത ഭർത്താവിനെ ഉപേക്ഷിച്ച് അമ്മൂമ്മയ്ക്കും മഹേശ്വരിക്കുമൊപ്പമാണ് താമസിച്ചിരുന്നത്. പലതവണ ചാരലതയെ തിരികെ വിളിക്കാൻ മണികിരൺ ശ്രമിച്ചെങ്കിലും അവൾ വഴങ്ങിയില്ല. ഇതേത്തുടർന്ന് മണികിരൺ തന്റെ അച്ഛൻ മണിവണ്ണൻ, സുഹൃത്തുക്കളായ മണിരാജ് (സ്റ്റീഫൻ), അഭിഷേക് എന്നിവരുമായി…

Read More

മദ്യലഹരിയിൽ ജീവനക്കാരെ അധിക്ഷേപിക്കുകയും പോലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത പബ്ബ് മാനേജർ പിടിയിൽ

ബെംഗളൂരു: മദ്യലഹരിയിൽ പബ്ബ് ജീവനക്കാരെ അധിക്ഷേപിക്കുകയും തടയാനെത്തിയ പോലീസുകാരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത പബ്ബ് മാനേജർ അറസ്റ്റിലായി. ജെ.പി. നഗർ ഏഴാം ഫേസ് സ്വദേശിയും ഇലക്ട്രോണിക് സിറ്റിയിലെ ഒരു പബ്ബിലെ സ്റ്റോർ മാനേജറുമായ സായ്കുമാർ റെഡ്ഡി (26) ആണ് പിടിയിലായത്. പ്രവർത്തന സമയം കഴിഞ്ഞതിന് ശേഷം മദ്യം നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. നീലഗിരി റോഡിലുള്ള എസ്.എൽ.ആർ ബാറിൽ പുലർച്ചെ 1.45-ഓടെയാണ് സംഭവം നടന്നത്. ബാർ അടച്ചതിന് ശേഷം അവിടെയെത്തിയ സായ്കുമാർ റെഡ്ഡി വാതിലിൽ തട്ടുകയും മദ്യം വേണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. സമയം കഴിഞ്ഞതിനാൽ…

Read More

ഇൻഫോസിസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് 6 കോടി തട്ടിച്ചു; പ്രതിക്കായി തിരച്ചിൽ

ബെംഗളൂരു: ഐടി ഭീമനായ ഇൻഫോസിസിന്റെ സി.എസ്.ആർ (CSR) വിഭാഗം ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ച് ചാരിറ്റബിൾ ട്രസ്റ്റിൽ നിന്ന് ആറ് കോടി രൂപ തട്ടിയെടുത്ത കേസിൽ ഒരാൾക്കും കൂട്ടാളികൾക്കുമെതിരെ ദേവനഹള്ളി പോലീസ് കേസെടുത്തു. മൈസൂർ മെർക്കന്റൈൽ കമ്പനിയുടെ പരാതിയിൽ ഗഗൻ എൻ. ദീപ് എന്നയാൾക്കെതിരെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഇൻഫോസിസിന്റെ റീജിയണൽ ഹെഡ് ആണെന്ന് പരിചയപ്പെടുത്തിയാണ് പ്രതി പരാതിക്കാരെ സമീപിച്ചത്. ഇൻഫോസിസിലെ ഉന്നത ഉദ്യോഗസ്ഥരുടെ പേരും തസ്തികയും ദുരുപയോഗം ചെയ്ത് വിശ്വാസ്യത നേടിയെടുക്കുകയായിരുന്നു. തട്ടിപ്പിന്റെ രീതി ഇങ്ങനെ: ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെഗ്ഗുഞ്ജെ രാജീവ് ഷെട്ടി ചാരിറ്റബിൾ…

Read More

ബെംഗളൂരുവിൽ രണ്ട് കൊലപാതകം: യുവാവിനെ നടപ്പാതയിൽ മരിച്ച നിലയിൽ കണ്ടെത്തി; ജെ.സി നഗറിൽ സുഹൃത്തിനെ കുത്തിക്കൊന്നു

ബെംഗളൂരു: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ശനിയാഴ്ച നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു. വർത്തുരിലും ജെ.സി നഗറിലുമാണ് കൊലപാതകങ്ങൾ നടന്നത്. തൊഴിൽ തേടിയെത്തിയ യുവാവ് കൊല്ലപ്പെട്ടു വർത്തുർ ബാലഗെരെ മെയിൻ റോഡിലെ നടപ്പാതയിൽ ശനിയാഴ്ച പുലർച്ചെയാണ് 26 വയസ്സുകാരനെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. രാജസ്ഥാൻ സ്വദേശിയായ എം. ദല റാം ആണ് കൊല്ലപ്പെട്ടത്. നാല് ദിവസം മുൻപാണ് ഇയാൾ ജോലി അന്വേഷിച്ച് ബെംഗളൂരുവിൽ എത്തിയത്. വർത്തുരിൽ തന്റെ ബന്ധുവിനോടൊപ്പമാണ് ദല റാം താമസിച്ചിരുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.…

Read More

ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെതിരെ സാഹചര്യ തെളിവുകൾ തേടിപൊലീസ്, സിനിമാ സെറ്റിലുണ്ടായിരുന്നവരെ വിളിപ്പിച്ചു

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് പൊലീസ്. വിശദമായ ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നും തെളിവെടുപ്പ് നടത്തണമെന്നും പൊലീസ് പറഞ്ഞു. കേസില്‍ സാഹചര്യതെളിവുകള്‍ തേടുകയാണ് പൊലീസ്. സിനിമാ സെറ്റിലുണ്ടായിരുന്നവരെ വിളിപ്പിച്ചു തുടങ്ങി. ചിലര്‍ കേരളത്തിലില്ലെന്നാണ് വിവരം. ജയിലില്‍ കഴിയുന്ന രഞ്ജിത്തിനെ നാളെ കോടതിയില്‍ ഹാജരാക്കും സിനിമാ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. കൂടുതല്‍ പ്രാധാന്യമുള്ള റോള്‍ നല്‍കാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത്…

Read More

യുവതിയെ പിന്തുടര്‍ന്ന് പീഡിപ്പിക്കാൻ ശ്രമം; മൂന്ന് പേരെ വെടിവെച്ചിട്ട് മലയാളി, ഒരാൾ കൊല്ലപ്പെട്ടു

യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ച സംഘത്തിന് നേരെ മലയാളി വെടിവെച്ചു. മഹാരാഷ്ട്രയിലെ താനെയിൽ നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മലയാളിയായ ജയൻ ശിവാനന്ദൻ നായരെ പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ് ചികിത്സയിലായിരുന്ന അക്ബർ അബ്ദുൾ ഷെയ്ഖ് ആണ് മരിച്ചത്. കൈലാഷ് നഗറിലെ സ്‌കൂളിന് മുന്നിൽ വെച്ച് ഇന്നലെ രാവിലെ 11.30-ഓടെയാണ് സംഭവം നടന്നത്. അനു ഷെയ്ഖ് ഹില എന്ന യുവതിയെ അക്ബർ അബ്ദുൾ ഷെയ്ഖ്, അബ്ദുൾ ഹസൻ ഷെയ്ഖ്, സമീർ അഹമ്മദ് എന്നിവരടങ്ങിയ സംഘം പിന്തുടർന്ന്…

Read More