ബെംഗളൂരുവിൽ പാർക്കിംഗിനെച്ചൊല്ലിയുള്ള തർക്കം അക്രമത്തിൽ കലാശിച്ചു; ദമ്പതികൾക്ക് ബാറ്റും സ്റ്റെമ്പും കൊണ്ട് ക്രൂര മർദനം

ബെംഗളൂരു: നഗരത്തിലെ ബ്യാഡരഹള്ളിക്ക് സമീപമുള്ള ഹെരോഹള്ളിയിൽ പാർക്കിംഗിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായതിനെത്തുടർന്ന് ലോജിസ്റ്റിക്സ് സ്ഥാപനത്തിലെ ജീവനക്കാരനും ഭാര്യയ്ക്കും നേരെ ക്രൂരമായ ആക്രമണം. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ബുധനാഴ്ച സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. തുമകൂരു സ്വദേശികളായ സന്തോഷ് (33), ഭാര്യ ശുഭ (30) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഹെരോഹള്ളിയിലെ ഒരു വീടിന്റെ താഴത്തെ നിലയിൽ വാടകയ്ക്ക് താമസിക്കുകയാണ് ഇവർ. സന്തോഷ് തന്റെ കാർ സ്ഥിരമായി വീടിന് താഴെയുള്ള സ്ഥലത്താണ് പാർക്ക് ചെയ്യാറുള്ളത്. എന്നാൽ തിങ്കളാഴ്ച അയൽവാസിയായ രത്‌നമ്മയുടെ മകൻ തന്റെ ബൈക്ക് ഇതേ…

Read More

ന​ഗരത്തിലെ കോഫി ഷോപ്പിന് മുന്നിൽ മയക്കുമരുന്ന് ഉപയോഗം: ചോദ്യം ചെയ്ത ജീവനക്കാരെ ആക്രമിച്ച് യുവാക്കൾ

ബെംഗളൂരു: കൊത്തനൂരിലെ ഭാരതി സിറ്റിയിലുള്ള ഒരു കോഫി ഷോപ്പിന് സമീപം മയക്കുമരുന്ന് ഉപയോഗത്തെച്ചൊല്ലി ഹോട്ടൽ ജീവനക്കാരും ഒരു കൂട്ടം യുവാക്കളും തമ്മിൽ വൻ സംഘർഷം. ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തിൽ കൊത്തനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹെന്നൂർ മേഖലയിൽ നിന്നെത്തിയ ചില യുവാക്കൾ ഹോട്ടലിന് സമീപം സിറിഞ്ചുകൾ ഉപയോഗിച്ച് മയക്കുമരുന്ന് കുത്തിവയ്ക്കുന്നത് സിസിടിവി ദൃശ്യങ്ങളിലൂടെ ഹോട്ടൽ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇത് ചോദ്യം ചെയ്ത ജീവനക്കാർ, യുവാക്കളോടും അവരുടെ ബന്ധുക്കളോടും ഇനി ഹോട്ടലിലേക്ക് വരരുതെന്ന് കർശനമായി നിർദ്ദേശിച്ചു. ഇതിൽ പ്രകോപിതരായ…

Read More

ഭാര്യയ്ക്ക് വൈകൃതമായ ലൈംഗിക ആവശ്യങ്ങൾ; മാനസികമായി പീഡിപ്പിക്കുന്നു: ന​ഗരത്തിൽ പരാതിയുമായി യുവാവ്

ബെംഗളൂരു: ഭാര്യ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്നും സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിക്കുന്നുവെന്നും ആരോപിച്ച് 37-കാരനായ ഭർത്താവ് പോലീസിൽ പരാതി നൽകി. അപൂർവ്വമായ ഈ കേസിൽ ബെംഗളൂരുവിലെ അമൃതഹള്ളി പോലീസ് സ്റ്റേഷനിലാണ് പരാതി രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാർച്ച് 17-ന് നൽകിയ പരാതിയിൽ, ജക്കൂർ സ്വദേശിയായ യുവാവ് തന്റെ ഭാര്യയുടെ “വൈകൃതമായ ലൈംഗിക ആവശ്യങ്ങൾ” കാരണം താൻ നിരന്തരമായ മാനസിക-ലൈംഗിക പീഡനങ്ങൾക്ക് ഇരയാകുകയാണെന്ന് ആരോപിച്ചു. ഭാര്യ തനിക്ക് അശ്ലീല വീഡിയോകൾ അയക്കാറുണ്ടെന്നും തന്റെ സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ നിരന്തരം സമ്മർദ്ദം ചെലുത്താറുണ്ടെന്നും യുവാവ് ആരോപിക്കുന്നു. ഈ ആവശ്യങ്ങൾ…

Read More

ബെം​ഗളൂരുവിലെ ബാങ്ക് ഉദ്യോഗസ്ഥയുടെ കൊലപാതകം: സംശയക്കാരനായ ഭർത്താവ് മുഖ്യപ്രതി; കുറ്റപത്രം സമർപ്പിച്ചു

ബെം​ഗളൂരു : കഴിഞ്ഞ ഡിസംബറിൽ ബംഗളൂരുവിൽ 39 വയസ്സുകാരിയായ ബാങ്ക് ഉദ്യോഗസ്ഥ കൊല്ലപ്പെട്ട കേസിൽ ഭർത്താവിനെ മുഖ്യപ്രതിയാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഭർത്താവിന്റെ അമിതമായ സംശയവും കൈവശം വെക്കാനുള്ള വാശിയുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് 495 പേജുള്ള കുറ്റപത്രത്തിൽ മഗാഡി റോഡ് പോലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞയാഴ്ച 24-ാമത് എസിഎംഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ഏഴ് പ്രതികളാണുള്ളത്. ദൃക്സാക്ഷികൾ ഉൾപ്പെടെ 68 സാക്ഷികളെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വൈറ്റ്ഫീൽഡിലെ മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ചെയ്തിരുന്ന സെൽവ ബാലമുരുകൻ (40) ആണ് മുഖ്യപ്രതി. ഡിസംബർ 23-ന് രാജാജിനഗറിൽ…

Read More

ബെംഗളൂരുവിൽ യുവതിക്ക് നേരെ ബൈക്ക് ടാക്സി ഡ്രൈവറുടെ അതിക്രമം; റാപ്പിഡോ ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു: ന​ഗരത്തിൽ ബൈക്ക് ടാക്സി യാത്രയ്ക്കിടെ യുവതിയെ ലൈംഗികമായി അധിക്ഷേപിച്ച റാപ്പിഡോ ഡ്രൈവർ അറസ്റ്റിലായി. ബിടിഎം ലേഔട്ടിൽ നിന്ന് ഇന്ദിരാനഗറിലേക്ക് യാത്ര ചെയ്ത 25 വയസ്സുകാരിയായ യുവതിയുടെ പരാതിയിലാണ് ഡിജെ ഹള്ളി സ്വദേശിയായ മുഹമ്മദ് ഖാജ (21) അറസ്റ്റിലായത്. മാർച്ച് 26-ന് രാത്രി എട്ടു മണിയോടെയാണ് സംഭവം നടന്നത്. ഇന്ദിരാനഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ പ്രകാരം പ്രതിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉള്ളത്. യാത്രയ്ക്കിടെ ഡ്രൈവർ യുവതിയോട് മോശമായി പെരുമാറുകയും അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയും ചെയ്തു. യുവതി എതിർപ്പ് പ്രകടിപ്പിച്ചിട്ടും ഇയാൾ…

Read More

ബെംഗളൂരുവിൽ ഓട്ടോയിടിച്ച് വീണ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മാലിന്യക്കൂമ്പാരത്തിൽ തള്ളി; ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിലെ മാലിന്യക്കൂമ്പാരത്തിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. കെംഗേരിക്ക് സമീപം സ്ത്രീയെ ഓട്ടോറിക്ഷയിടിച്ച് വീഴ്ത്തിയ ശേഷം മൃതദേഹം വഴിയിൽ ഉപേക്ഷിച്ച ഡ്രൈവർ ബസവേഗൗഡയെ (50) പോലീസ് അറസ്റ്റ് ചെയ്തു. മന്ദ്യ സ്വദേശിനിയായ കെമ്പമ്മ (50) ആണ് കൊല്ലപ്പെട്ടത്. അപകടത്തിന് പിന്നാലെ ക്രൂരത കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ 12.30-ഓടെ കെംഗേരിക്ക് സമീപമാണ് അപകടം നടന്നത്. ട്രെയിൻ മാർഗ്ഗം മന്ദ്യയിലെ സ്വന്തം നാട്ടിൽ നിന്നും ബെംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു കെമ്പമ്മ. റെയിൽവേ സ്റ്റേഷനിൽ നിന്നിറങ്ങി നടന്നുപോകുന്നതിനിടെ ബസവേഗൗഡ ഓടിച്ച ഓട്ടോറിക്ഷ ഇവരെ ഇടിച്ചുതെറിപ്പിച്ചു.…

Read More

മദ്യപിച്ച് ബെംഗളൂരു റോഡിൽ അഭ്യാസപ്രകടനം: യുവാക്കളെ പൊക്കി പോലീസ്

ബെംഗളൂരു: നഗരത്തിലെ ബി.ടി.എം (BTM) ലേഔട്ടിൽ ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തി മദ്യപിച്ചുകൊണ്ട് ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ യുവാക്കൾക്കെതിരെ ബംഗളൂരു പോലീസ് ക്രിമിനൽ കേസ് എടുത്തു. സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ മൈക്കോ ലേഔട്ട് ട്രാഫിക് പോലീസാണ് നടപടി സ്വീകരിച്ചത്. ‘കൊലപാതകത്തിനുള്ള ലൈസൻസോ?’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഹെൽമറ്റ് ധരിക്കാതെ ഒരു ബൈക്കിൽ മൂന്ന് പേർ യാത്ര ചെയ്യുന്നതിനിടയിൽ, പിന്നിലിരുന്ന യുവാവ് പരസ്യമായി മദ്യപിക്കുകയും ജനങ്ങളെ പരിഹസിക്കുന്ന രീതിയിൽ ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തിരുന്നു. “ലൈസൻസ് ടു കില്ല്?”  എന്ന തലക്കെട്ടോടെ എക്സിൽ (X) പ്രചരിച്ച…

Read More

ആത്മീയതയുടെ മറവിൽ മയക്കുമരുന്ന് നൽകി പീഡനം; 58 സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തി, ജ്യോതിഷി പിടിയിൽ

പീഡനക്കേസില്‍ ജ്യോതിഷി അറസ്റ്റില്‍. ആത്മീയതയുടെയും ജ്യോതിഷത്തിന്റെയും മറവില്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച ജ്യോതിഷി അശോക് ഖരാട്ട്(67) ആണ് അറസ്റ്റിലായത്. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. മയക്കുമരുന്ന് നല്‍കിയും ഹിപ്‌നോട്ടിസം ചെയ്തും പീഡിപ്പിച്ചെന്നും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് 35 കാരി പരാതി നല്‍കിയതോടെയാണ് ഇയാള്‍ നടത്തിയ പീഡന പരപമ്പര പുറത്തുവന്നത്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരക്രിയകള്‍ ചെയ്യാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും തുടർന്ന് ഓഫീസിലേക്ക് വിളിച്ചുവരുത്തിയുമായിരുന്നു പീഡനം.

Read More

ലംബോർഗിനി ഉപയോഗിച്ച് അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്കെതിരെ അന്വേഷണം; വാഹനം കസ്റ്റഡിയിൽ

ബെംഗളൂരു: നഗരമധ്യത്തിലെ തിരക്കേറിയ അനിൽ കുംബ്ലെ സർക്കിളിൽ ലംബോർഗിനി കാർ ഉപയോഗിച്ച് അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയ സംഭവത്തിൽ പോലീസ് നടപടി കർശനമാക്കി. അന്തരിച്ച മുൻ അധോലോക നായകനും സാമൂഹിക പ്രവർത്തകനുമായിരുന്ന മുത്തപ്പ റായിയുടെ മകൻ റിക്കി റായിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കാറെന്ന് സംശയിക്കുന്നതിനെത്തുടർന്ന് അദ്ദേഹത്തെ പോലീസ് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് നഗരഹൃദയത്തിൽ വെള്ള നിറത്തിലുള്ള ലംബോർഗിനി കാർ ഉപയോഗിച്ച് പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന തരത്തിൽ ‘ഡ്രിഫ്റ്റിംഗ്’ നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും പൊതുജനങ്ങളിൽ നിന്ന് പരാതി ഉയരുകയും ചെയ്തിരുന്നു.…

Read More

സഹായം തരാൻ അറബി വരും, പക്ഷേ പെണ്ണുങ്ങളുടെ കൂടെ വരുന്നത് അസൈനാർ! ‘അറബി അസൈനാർ’ ഒടുവിൽ വലയിൽ

കോഴിക്കോട്: അറബിയിൽ നിന്ന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും പണവും സ്വർണ്ണവും തട്ടിയെടുക്കുകയും ചെയ്യുന്ന ‘അറബി അസൈനാർ’ എന്ന അസൈനാർ (66) പിടിയിലായി. കോഴിക്കോട് പന്നിയങ്കര സ്വദേശിയായ യുവതിയുടെ പരാതിയിൽ ഫറോക്ക് ക്രൈം സ്ക്വാഡും പന്നിയങ്കര പോലീസും ചേർന്ന് കാസർകോട് നിന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ നവംബർ 25-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിലമ്പൂരിലുള്ള ഒരു അറബിയെ പരിചയപ്പെടുത്തിത്തരാമെന്നും അവിടെനിന്ന് സ്വർണ്ണവും പണവും വാങ്ങി നൽകാമെന്നും വിശ്വസിപ്പിച്ച് യുവതിയെ ലോഡ്ജിലെത്തിക്കുകയായിരുന്നു. ഇവിടെ വെച്ച് യുവതിയെ പീഡിപ്പിച്ച പ്രതി, അവരുടെ മൊബൈൽ…

Read More