ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ ബന്ധു തലയ്ക്കടിയേറ്റ് മരിച്ചു

പത്തനംതിട്ട കോന്നിയില്‍ ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ ബന്ധു തലയ്ക്കടിയേറ്റ് മരിച്ചു. എലിയറയ്ക്കല്‍ സ്വദേശി വഹാബ് ആണ് മരിച്ചത്. 52 വയസായിരുന്നു. വഹാബിന്റെ ബന്ധുവായ പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റെയും വഴക്കിനിടെ ഇടപെട്ടപ്പോഴാണ് സംഭവം ഉണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വഹാബിന്റെ സഹോദരിയുടെ മകള്‍ ജാസ്മിയും ഭര്‍ത്താവുമായുണ്ടായ തര്‍ക്കവും വഴക്കും പരിഹരിക്കാനെത്തിയതായിരുന്നു വഹാബ്. വഴക്കിനിടയില്‍ ഇയാള്‍ക്ക് തലയ്ക്കടിയേല്‍ക്കുകയായിരുന്നു

Read More

നിയമത്തിന്റെ കൈകളിൽ നിന്ന് രക്ഷപെടാനായില്ല; ഒരു പതിറ്റാണ്ടിന് ശേഷം കുഞ്ഞാമിന കൊലക്കേസ് പ്രതികൾ കുടുങ്ങി

ഇരിക്കൂർ: കണ്ണൂർ ഇരിക്കൂർ കുഞ്ഞാമിന കൊലക്കേസിൽ പത്തു വർഷത്തിന് ശേഷം പ്രതികൾ പിടിയിൽ. മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് കേസിലെ പ്രതികൾ. ഡൽഹി സ്വദേശികളായ പർവീൻ ബാബു, സക്കീന ഫാത്തിമ എന്നിവരാണ് അറസ്റ്റിലായ സ്ത്രീകൾ. പതിനാല് സംസ്ഥാനങ്ങളിൽ പൊലീസ് പ്രതികൾക്കായി അന്വേഷണം നടത്തിയിരുന്നു. 2016 ഏപ്രിൽ 30നാണ് പട്ടാപ്പകൽ കവർച്ചയ്ക്കിടെ കുഞ്ഞാമിന കൊല്ലപ്പെട്ടത്. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

Read More

സ്ലീപ്പർ ബസിൽ കവർച്ച: സംഘം കടന്നത് 90 ലക്ഷത്തിന്റെ സ്വർണ്ണവും വജ്രവുമായി

ബെംഗളൂരു: സ്ലീപ്പർ കോച്ച് ബസിൽ നിന്ന് 90 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണ-വജ്രാഭരണങ്ങൾ കവർന്നു. മന്ത്രാലയയിൽ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസിലാണ് മോഷണം, വ്യാഴാഴ്ച ഉച്ചഭക്ഷണത്തിനായി കൊപ്പൽ പ്രാന്തപ്രദേശത്തെ ഹൈവേയോരത്തുള്ള ഹോട്ടലിന് മുന്നിൽ ബസ് നിർത്തിയപ്പോഴായിരുന്നു സിനിമയെ വെല്ലുന്ന രീതിയിലുള്ള കവർച്ച നടന്നത്. മംഗളൂരു സ്വദേശികളായ മുഹമ്മദ്, ഇർഷാദ് എന്നിവരുടെ പക്കൽ നിന്നാണ് ആഭരണങ്ങൾ അടങ്ങിയ ബാഗ് നഷ്ടപ്പെട്ടത്. യൂണിസെഫ് ഗോൾഡ് കമ്പനിയുടേതെന്ന് കരുതപ്പെടുന്ന ആഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. പ്രാഥമിക അന്വേഷണമനുസരിച്ച് നാലംഗ സംഘമാണ് കവർച്ചയ്ക്ക് പിന്നിൽ. പ്രതികളിൽ ഒരാൾ സിന്ദനൂരിൽ നിന്ന് ഇതേ ബസിൽ…

Read More

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന വിദ്യാര്‍ഥിയെ സഹപാഠി അടിച്ചുകൊന്നു

ബെംഗളൂരു: ബെള്ളാരിയില്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന വിദ്യാര്‍ഥിയെ സഹപാഠി ഇരുമ്പുവടി കൊണ്ട് അടിച്ചു കൊന്നു. ശനിയാഴ്ച രാത്രി ഗുരുകുല്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിന്റെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിയുടെ ആക്രമണത്തില്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ ഉള്‍പ്പെടെ 7 പേര്‍ക്ക് പരുക്കേറ്റു. ആന്ധ്ര സ്വദേശി ഹേമന്ത് ആണു മരിച്ചത്. ഭക്ഷണത്തിനു ശേഷം ഉറങ്ങാന്‍ കിടന്ന വിദ്യാര്‍ഥികളെ സഹപാഠി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് കടന്നുകളഞ്ഞു. പരുക്കേറ്റവരെ ബെള്ളാരി മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച് സെന്ററില്‍ (ബിഎംസിആര്‍സി) പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ കാരണം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. നിസ്സാര വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് സൂചന.…

Read More

സൈബർ തട്ടിപ്പിനിരയായാൽ പണം തിരിച്ചുപിടിക്കാൻ സഹായിക്കും ചെയ്യേണ്ടത് ഇങ്ങനെ; പോലീസ്

തിരുവനന്തപുരം: ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്‍ററിന്‍റെ പേരിൽ സൈബർ തട്ടിപ്പ് നടക്കുന്നതായി മുന്നറിയിപ്പ് നൽകി പൊലീസ്. സോഷ്യൽ മീഡിയ, ഇമെയിൽ, വാട്‌സ്ആപ്പ് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്‍റർ (I4C) എന്ന പേരിൽ വ്യാജ നോട്ടീസുകൾ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അയച്ച് ഭീഷണിപ്പെടുത്തി സൈബർ തട്ടിപ്പുകൾ നടക്കുന്നതായി പൊലീസ് അറിയിച്ചു. വ്യാജ നോട്ടീസുകൾ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അയച്ച് ഭീഷണിപ്പെടുത്തൽ, പണം അപഹരിക്കൽ ഉൾപ്പെടെയുള്ളവയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം.വ്യാജ നോട്ടീസുകളിൽ വ്യക്തികളുടെ ഐപി അഡ്രസ് ഉപയോഗിച്ച് വിദേശ കറൻസികൾ വിനിമയം നടത്തിയതായും…

Read More

സൗഹൃദം ഉപേക്ഷിച്ചതിലെ വൈരാഗ്യം; വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി യുവതിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

തുറവൂര്‍: യുവതിയുടെ അശ്ലീല ചിത്രവും വീഡിയോയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച യുവാവ് പിടിയില്‍. കാസര്‍കോട് ചെരുവാത്തൂര്‍ ഗ്രാമപഞ്ചായത്ത് കാടന്‍കോട് വീട്ടില്‍ കെ പി മനീഷിനെയാണ് (37)പൊലീസ് സംഘം പിടികൂടിയത്. യുവതിയുമായി സൗഹൃദത്തിലുണ്ടായിരുന്ന പ്രതി ശല്യം ചെയ്യാന്‍ തുടങ്ങിയതോടെ യുവതി സൗഹൃദം അവസാനിപ്പിച്ചു. തുടര്‍ന്നാണ് പ്രതി, ഭര്‍ത്താവിനെയും മകളെയും ബന്ധുക്കളെയും ഉള്‍പ്പെടുത്തി സാമൂഹിക മാധ്യമത്തില്‍ ഗ്രൂപ്പ് ഉണ്ടാക്കിയതും യുവതിയുടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തതും. പിന്നീട് യുവതിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും അതില്‍ യുവതിയുടെ പ്രദേശത്തുള്ളവരെ ചേര്‍ക്കുകയും അതില്‍ യുവതിയുടെ അശ്ലീല ഫോട്ടോയും…

Read More

രണ്ടാം ഭാര്യയ്ക്ക് സമ്മാനം വാങ്ങാൻ പണം വേണം; ഉറ്റസുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി യുവാവ് ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു: പിണങ്ങിക്കഴിയുന്ന രണ്ടാം ഭാര്യയെ പ്രീണിപ്പിക്കാൻ പുതിയ ടിവിയും സമ്മാനങ്ങളും വാങ്ങുന്നതിനായി ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തി പണം കവർന്ന യുവാവ് പിടിയിലായി. ചിക്കമംഗളൂരുവിലെ ബിരൂർ സ്വദേശി ഷാഫിയാണ് സുഹൃത്തായ പുട്ടരാജുവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്. ഫെബ്രുവരി 19നായിരുന്നു സംഭവം. ഒരു ധനകാര്യ സ്ഥാപനം നടത്തുന്ന സ്വർണ ലേലത്തിൽ പങ്കെടുക്കാമെന്നു ഷാഫി തന്റെ സുഹൃത്തായ പുട്ടരാജുവിനോട് പറഞ്ഞു. പിന്നാലെ 2.5 ലക്ഷം രൂപയുമായി പുട്ടരാജു രാവിലെ 11 മണിയോടെ വീട്ടിൽ നിന്നിറങ്ങി. തുടർന്ന് ഷാഫി പുട്ടരാജുവിനെ ബൈക്കിൽ ഹോന്നവള്ളിക്ക് സമീപത്തുള്ള വനമേഖലയിൽ എത്തിച്ചു. അവിടെവച്ച് പുട്ടരാജുവിനെ…

Read More

വാക്കുതർക്കത്തിനിടെ അധ്യാപകനെ ഇടിച്ച് 10ാം ക്ലാസുകാരൻ

ആന്ധ്ര പ്രദേശിലെ കൃഷ്ണ ജില്ലയിൽ സ്‌കൂൾ ക്യാമ്പസിനുള്ളിൽ നടന്ന തർക്കത്തിനിടയിൽ പത്താം ക്ലാസുകാരൻ അധ്യാപകനെ മർദ്ദിച്ചു. വീരവല്ലി സില്ല പരിഷത്ത് ഹൈസ്‌കൂളിലാണ് സംഭവം. ക്ലാസ് നടക്കുന്നതിനിടയിൽ ഉണ്ടായ ഒരു പ്രശ്‌നത്തിൽ ഇടപെട്ട് കുട്ടികളെ ശാസിക്കുകയായിരുന്നു അധ്യാപകൻ. ഇതിനിടയിൽ അധ്യാപകനും ഒരു വിദ്യാർത്ഥിയും തമ്മിൽ തർക്കമുണ്ടായി. തുടർന്നാണ് വിദ്യാർത്ഥി അധ്യാപകന്‍റെ നെഞ്ചത്തേക്ക് ഇടിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വീഡിയോയിൽ അധ്യാപകന് നേരെ കുട്ടി ദേഷ്യത്തോടെ സമീപിക്കുന്നതും മറ്റ് കുട്ടികൾ തടയുന്നതും കാണാം.

Read More

ടെക്കി ജീവനൊടുക്കി; ഭര്‍ത്താവ് അറസ്റ്റില്‍ സ്ത്രീധന പീഡനം എന്ന് ആരോപണം

ബെംഗളുരു: ടെക്കി യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. സോലദേവനഹള്ളിയില്‍ താമസിക്കുന്ന സുഷമ (35) ആണ് മരിച്ചത്. ഭര്‍ത്താവ് പുനീത് കുമാറിനെയാണ് പൊലീസ് പിടികൂടിയത്. സ്ത്രീധന പീഡനമാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് സുഷമയുടെ പിതാവ് നല്‍കിയ പരാതിയിലാണ് നടപടി. 5 വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. സത്രീധനം നല്‍കിയത് കുറവാണെന്ന് ആരോപിച്ച് പുനീതും അമ്മയും സുഷമയെ നിരന്തരം ഉപദ്രവിച്ചിരുന്നതായും പരാതിയില്‍ പറയു  

Read More

11.50 കോടിയുടെ ലഹരിമരുന്ന്; 2 മലയാളികള്‍ പിടിയില്‍

ബെംഗളുരു: ബാഗലൂരിലെ അപ്പാര്‍ട്‌മെന്റില്‍ നിന്നു 11.50 കോടിയുടെ ലഹരിമരുന്നുമായി 2 മലയാളികള്‍ അറസ്റ്റിലായി. അശ്വിന്‍ (27), മുബീന (25) എന്നിവരെയാണു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 5കിലോ ഹൈഡ്രോ കഞ്ചാ വ്, 8,335 എല്‍എസ്ഡി സംപ്, 534 ഗ്രാം ചരസ് എന്നിവ പിടിച്ചെടുത്തു. തായ്‌ലന്‍ഡില്‍ നിന്നു വിന്‍സന്റ് എന്നയാളാണു ലഹരി നല്‍കിയതെന്ന് ഇവര്‍മൊഴി നല്‍കി. 2 വര്‍ഷം മുന്‍പാ ണ് ഇരുവരും ബാഗലൂരിലെ ആഡംബര അപ്പാര്‍ട്‌മെന്റില്‍ താമസം തുടങ്ങിയത്.

Read More