ഡിജിറ്റല്‍ പണമിടപാടുകള്‍ കൂടുതല്‍ വ്യാപകമാക്കാന്‍ ആകര്‍ഷകമായ ഇളവുകളും പുതിയ പദ്ധതികളും പ്രഖ്യാപിച്ചു.

ന്യൂഡല്‍ഹി: രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകള്‍ കൂടുതല്‍ വ്യാപകമാക്കാന്‍ ആകര്‍ഷകമായ ഇളവുകളും പുതിയ പദ്ധതികളും പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, മൊബൈല്‍ ആപ്ലിക്കേഷനുകള്‍, ഇ- വാലറ്റുകള്‍ എന്നിവ വഴിയുള്ള പണമിടപാടുകള്‍ക്കാണ് കേന്ദ്രധനമന്ത്രാലയം ഇളവുകള്‍ പ്രഖ്യാപിച്ചത്.

പെട്രോള്‍- ഡീസല്‍ വാങ്ങുമ്പോള്‍ പണമിടപാട് ഡിജിറ്റല്‍ രൂപത്തിലാക്കിയാല്‍ 0.75 ശതമാനം ഇന്‍സെന്റീവായി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രതിദിനം നടക്കുന്ന 1,800 കോടി രൂപയുടെ ഇന്ധന വില്‍പ്പനയില്‍ 20 ശതമാനമായിരുന്ന ഡിജിറ്റല്‍ പണമിടപാട് നവംബറില്‍ 40 ശതമാനമായി ഉയര്‍ന്നു.

ഡിജിറ്റല്‍ ഇടപാടുകള്‍ 30 ശതമാനം കൂടി വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ. ഇന്ധന വില്‍പ്പന വഴി രണ്ടുലക്ഷം കോടി രൂപയുടെ പണമിടപാടുകള്‍ വരുംവര്‍ഷങ്ങളില്‍ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റാനാണ് ലക്ഷ്യം.

  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ

പതിനായിരത്തില്‍ കുറവ് ജനസംഖ്യയുള്ള ഒരു ലക്ഷം ഗ്രാമങ്ങളില്‍ രണ്ട് പോയിന്റ് ഓഫ് സെയില്‍(പിഒഎസ്) മെഷീനുകള്‍ വീതം നല്‍കും. പ്രാഥമിക സഹകരണ സംഘങ്ങള്‍, പാല്‍ സൊസൈറ്റികള്‍, കൃഷികേന്ദ്രങ്ങള്‍ എന്നിവ വഴിയാണ് പിഒഎസ് മെഷീനുകളുടെ ഇടപാടുകള്‍ നടത്തുക.

രാജ്യത്തെ ജനസംഖ്യയുടെ 75 കോടി പേര്‍ക്ക് നേരിട്ട് പ്രയോജനം ചെയ്യുന്നതാണ് നടപടി.
ഗ്രാമീണ മേഖലാ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍ എന്നിവ വഴി 4.32 കോടി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് റുപേ കിസാന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനുള്ള ചുമതല നബാര്‍ഡിനെ ഏല്‍പ്പിച്ചിട്ടുണ്ട്. കര്‍ഷകരുടെ പണമിടപാടുകള്‍ പിഒഎസ് മെഷീനുകള്‍, മൈക്രോ എടിഎമ്മുകള്‍, സാധാരണ എടിഎമ്മുകള്‍ എന്നിവ വഴിയാക്കാന്‍ ഇതു സഹായിക്കും.

  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

എല്ലാ റെയില്‍വേ ടിക്കറ്റുകള്‍ക്കും 10 ലക്ഷം രൂപയുടെ സൗജന്യ അപകട ഇന്‍ഷുറന്‍സ് സംരക്ഷണം നല്‍കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ഇത് ഒരു രൂപ മുടക്കി വാങ്ങാന്‍ സംവിധാനമുണ്ടായിരുന്നു. പ്രതിദിനം 14 ലക്ഷം യാത്രക്കാരുടെ 58 ശതമാനം ടിക്കറ്റുകള്‍ ഓണ്‍ലൈനിലൂടെയാണ് വാങ്ങുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും നേരെ വധഭീഷണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts