നഗരത്തിൽ കോവിഡ് രോഗികൾക്കുള്ള മരുന്ന് മോഷണം കൂടുന്നു

ബെംഗളൂരു: നഗരത്തിൽ കോവിഡ് രോഗികൾക്ക് കുത്തിവെക്കുന്ന റെംഡെസിവിർ മരുന്ന് മോഷ്ടിച്ച് കരിഞ്ചന്തയിൽ വിൽപ്പന നടത്തിയ ഡോക്റ്റർമാർ നഴ്‌സ് എന്നിവർ പിടിയിലയതിന് പിന്നാലെ ഇപ്പോൾ റെയിൽവേ ആശുപത്രിയിൽനിന്ന് റെംഡെസിവിർ മരുന്ന്മോഷ്ടിച്ച നാല് റെയിൽവേ ജീവനക്കാരും പിടിയിൽ.

പിടിയിലായവരിൽ ഒരാൾ കരാർ ജീവനക്കാരനും മറ്റു മൂന്നുപേർ സ്ഥിരം ജീവനക്കാരുമാണ്. ആശുപത്രിയിൽനിന്ന് കോവിഡ് രോഗികൾക്ക് കുത്തിവെക്കാൻ നൽകുന്ന മരുന്ന് മോഷ്ടിച്ചശേഷം പുറത്തുള്ളവർക്ക് കൂടിയവിലയ്ക്ക് വിൽക്കുകയായിരുന്നു.

  മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു

നാലുപേരെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.

കഴിഞ്ഞ ദിവസം സമാന രീതിയിൽ റെംഡെസിവിർ മരുന്ന് മോഷ്ടിച്ച ജയനഗർ ജനറൽ ആശുപത്രിയിലെ നഴ്‌സും പിടിയിലായിരുന്നു. കോവിഡ് വാർഡിലേക്ക് ഡോക്ടർമാർ നൽകുന്ന മരുന്ന് രോഗികൾക്ക് നൽകാതെ മോഷ്ടിച്ചാണ് നഴ്‌സ് പുറത്ത് വിൽപ്പന നടത്തിയതെന്നാണ് പോലീസ് കണ്ടെത്തിയത്.

നഴ്‌സിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചതോടെ 3.9 ലക്ഷം രൂപ രണ്ടുമാസത്തിനിടെ വീട്ടിലേക്ക് അയച്ചതായും പോലീസ് കണ്ടെത്തി.

  വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: കമ്മീഷനിംഗ് പൂർത്തിയായി; വിമാന ടിക്കറ്റിനേക്കാൾ വിലക്കുറവ്, കൂടെ ഭക്ഷണവും; വന്ദേ ഭാരത് സ്ലീപ്പർ നിരക്കുകൾ അറിയാം

സമാനരീതിയിൽ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെ രണ്ടു ഡോക്ടർമാരും റെംസെസിവിർ കരിഞ്ചന്തയിൽ വിൽപ്പന നടത്തിയതിന് പിടിയിലായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം
[masterslider id="10"]

Related posts