ബെംഗളൂരു: വിശ്വസിച്ചേൽപ്പിച്ച ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സുഹൃത്ത് സൈബർ തട്ടിപ്പുകാർക്ക് മറിച്ചുവിറ്റതോടെ 19-കാരനായ കോളേജ് വിദ്യാർത്ഥി കുടുങ്ങിയത് കോടികളുടെ കേസിൽ. വെറും രണ്ട് ദിവസത്തിനുള്ളിൽ യുവാവിന്റെ അക്കൗണ്ടിലെത്തിയത് ഏഴ് കോടി രൂപയാണ്. ബെംഗളൂരുവിലാണ് സംഭവം നടന്നത്. തന്റെ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ആയെന്നും പണത്തിന് അത്യാവശ്യമുണ്ടെന്നും പറഞ്ഞ് സുഹൃത്തായ ആയുഷ് സമീപിച്ചപ്പോഴാണ് യുവാവ് സഹായിക്കാൻ തീരുമാനിച്ചത്. സുഹൃത്തിനെ വിശ്വസിച്ച് യുവാവ് തന്റെ ബാങ്ക് പാസ്‌ബുക്ക് വിവരങ്ങൾ എടിഎം കാർഡ്, നെറ്റ് ബാങ്കിങ് ലോഗിൻ വിവരങ്ങൾ, അക്കൗണ്ടുമായി ബന്ധിപ്പിച്ച സിം കാർഡ് എന്നിവ കൈമാറി. വിവരങ്ങൾ…
Read MoreCategory: CRIME
33 കുട്ടികളെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കി; ഉത്തർപ്രദേശിൽ ദമ്പതികൾക്ക് വധശിക്ഷ വിധിച്ച് കോടതി
ലക്‌നൗ: ഉത്തർപ്രദേശിൽ നിരവധി കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ദമ്പതികൾക്ക് വധശിക്ഷ വിധിച്ച് കോടതി. ഉത്തർപ്രദേശ് ബന്ദയിലെ പോക്സോ കോടതിയാണ് ദമ്പതികൾക്ക് വധശിക്ഷ വിധിച്ചത്. അപൂർവങ്ങളിൽ അപൂർവം എന്നാണ് കോടതി കേസിനെ വിശേഷിപ്പിച്ചത്. രാംഭവൻ, ഭാര്യ ദുർഗവതി എന്നിവർക്കാണ് പോക്സോ കോടതിയിലെ പ്രത്യേക ജഡ്ജി വധശിക്ഷ വിധിച്ചത്. പോക്സോ ആക്റ്റിലെ നിരവധി വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തപ്പെട്ടത്. 33 കുട്ടികളെയാണ് ഇരുവരും ചേർന്ന് ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. മൂന്ന് വയസ് മാത്രമുള്ള കുട്ടിയെവരെ ഇരുവരും ഉപദ്രവിച്ചിരുന്നു. കേസിന്റെ ഗൗരവം പരിഗണിച്ചാണ് കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്.
Read Moreമകനുമായുള്ള അടുപ്പം ഇഷ്ടപ്പെട്ടില്ല; യുവതിയെ മണ്ണെണ്ണഒഴുച്ച് തീ കൊളുത്തി കൊന്ന അമ്മായിഅമ്മയ്ക്കും ഭര്‍തൃസഹോദരനും ജീവപര്യന്തം
തിരുവനന്തപുരം: യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്ന സംഭവത്തിൽ അമ്മയ്ക്കും മകനും ജീവപര്യന്തവും 50000 രൂപ പിഴയും ശിക്ഷ. പാങ്ങോട് അപ്പൂപ്പൻപാറ സ്വദേശിയായ സിന്ധു കൊല്ലപ്പെട്ട കേസിലാണ് ഒന്നും രണ്ടും പ്രതികളായ ഭർത്താവിന്‍റെ സഹോദരൻ സാഗർ, ഭർത്താവിന്‍റെ അമ്മ റാഹിലാ ബീവി എന്നിവരെ നെടുമങ്ങാട് എസ്‍സി-എസ്ടി കോടതി ശിക്ഷിച്ചത്. 2016 ഡിസംബർ ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം. പാങ്ങോട് പഴവിള അപ്പൂപ്പൻപാറ സ്വദേശിയായ സിന്ധുവിനെ ഭർത്താവ് സാജനും സഹോദരനും അമ്മയും ചേർന്ന് പാങ്ങോട് ചന്തക്കുന്നിലെ വീട്ടിൽ വിളിച്ചുവരുത്തി 11 വയസുള്ള മകളുടെ മുന്നിൽ വച്ച്…
Read Moreബെംഗളൂരു ടെക്കിയുടെ മരണം: കൊലപാതകത്തിന് ശേഷവും ക്രൂരത; പുറത്തുവരുന്നത് ക്രൂരമായ പീഡനവിവരങ്ങള്‍
ബെംഗളൂരു: രാമമൂര്‍ത്തി നഗറില്‍ ജനുവരി 16-ന് മംഗളൂരു സ്വദേശിനിയായ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ഷര്‍മ്മിള മരിച്ച സംഭവത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ 18-കാരന്‍ കേണല്‍ കുറൈയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ലൈംഗികാതിക്രമ ശ്രമത്തിനിടെയുണ്ടായ കൊലപാതകമാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. ആസൂത്രിതമായ അതിക്രമം നേരത്തെയും ഷര്‍മ്മിളയുടെ വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചിട്ടുള്ള പ്രതി, കൃത്യം നടന്ന ദിവസം യുവതിയെ പിന്നില്‍ നിന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു. ഷര്‍മ്മിള പ്രതിരോധിക്കാന്‍ ശ്രമിച്ചതോടെ ഇവരുടെ തല സോഫയിലിടിച്ച് പരിക്കേറ്റു. രക്തം വാര്‍ന്ന് നിലവിളിച്ചിട്ടും പ്രതി ഇവരെ വിടാന്‍ തയ്യാറായില്ലെന്ന് പോലീസ്…
Read Moreടിവി കണ്ടിരിക്കാതെ പഠിക്കാൻ പറഞ്ഞു; ആന്റിയെ കൊന്ന്, മൃതദേഹം സോഫക്കടിയിൽ ഒളിപ്പിച്ച് 15കാരൻ
മഹാരാഷ്ട്രയിലെ വസായിൽ ആന്റിയെ ക്രൂരമായി കൊലപ്പെടുത്തി പ്രായപൂർത്തിയാകാത്ത അനന്തരവൻ. പാൽഘാറിലെ ബോയ്സർ പട്ടണത്തിൽ താമസിക്കുന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 15കാരനായ വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുള വടികൊണ്ട് തലക്കടിച്ചായിരുന്നു കൊലപാതകം. പിന്നീട് മൃതദേഹം സോഫക്കടിയിൽ ഒളിപ്പിച്ചു. അമ്മയെ ഫോണിൽ ലഭിക്കാത്തതിൽ സംശയം തോന്നിയ മകള്‍ അന്വേഷിക്കാനായി വീട്ടിലേക്ക് സഹോദരനെ പറഞ്ഞയച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. സംഭവത്തിൽ മറ്റൊരു വിദ്യാർത്ഥിയും പൊലീസ് കസ്റ്റഡിയിലാണ്. മൃതദേഹം മറവുചെയ്യാൻ സഹായിച്ചതിനാണ് അറസ്റ്റ്. ഇരുവരും ചേർന്ന് കൊല്ലപ്പെട്ട സ്ര്തീയുടെ രണ്ട് മൊബൈൽ ഫോണുകളും പൊട്ടിച്ചതായി പൊലീസ് പറഞ്ഞു. അമ്മയെ അന്വേഷിച്ച്…
Read Moreരാസലഹരിയുമായി രണ്ട് യുവാക്കളെ പിടികൂടി എക്‌സൈസ്
ബത്തേരി: മുത്തങ്ങ പൊന്‍കുഴി അതിര്‍ത്തിയില്‍ രാസലഹരിയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്ലീപ്പര്‍ ബസിലെ യാത്രക്കാരായ രണ്ട് യുവാക്കളില്‍ നിന്ന് 41.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കോഴിക്കോട് ഫറൂഖ് സ്വദേശി ചെമ്പ്രയില്‍ വീട്ടില്‍ മുഹമ്മദ് ആഷിഖ്, മലപ്പുറം വണ്ടൂര്‍ സ്വദേശി വാണിയമ്പലം ഭാഗത്ത് പള്ളത്ത് വീട്ടില്‍ അഭിന്‍ സൂര്യ എന്നിവരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 11ന് സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ സുനിലിന്റെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പരിശോധന നടത്തുന്നതിനിടെയാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
Read Moreബെംഗളൂരുവിൽ വൻ ലഹരിവേട്ട: 21.50 കോടിയുടെ മയക്കുമരുന്ന് പിടികൂടി; മൂന്ന് വിദേശികളടക്കം 15 പേർ പിടിയിൽ
ബെംഗളൂരു: നഗരത്തിൽ ലഹരി മാഫിയക്കെതിരെ ശക്തമായ നടപടിയുമായി സിറ്റി ക്രൈം ബ്രാഞ്ച് (CCB). വിവിധയിടങ്ങളിൽ നടത്തിയ റെയ്ഡുകളിൽ 21.50 കോടി രൂപ വിപണി മൂല്യമുള്ള നിരോധിത മയക്കുമരുന്നുകൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വിദേശ പൗരന്മാരടക്കം 15 ലഹരി കച്ചവടക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. സിസിബി നാർക്കോട്ടിക് വിഭാഗവും സിറ്റി പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. അമൃതഹള്ളി, ഹെബ്ബഗോഡി, ജെ.ബി നഗർ, ശേഷാദ്രിപുരം, മഹാലക്ഷ്മി ലേഔട്ട്, ഗോവിന്ദപുര എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ വിവിധ ദിവസങ്ങളിലായാണ് റെയ്ഡുകൾ നടന്നത്. പിടിച്ചെടുത്ത ലഹരിവസ്തുക്കൾ: പിടിച്ചെടുത്ത മയക്കുമരുന്നുകളുടെ…
Read Moreമഹാശിവരാത്രി: ബെംഗളൂരുവിൽ നിന്ന് ധർമ്മസ്ഥലത്തേക്ക് ഭക്തരുടെ മഹാപാദയാത്ര; കാവിപ്പടയായി ദേശീയപാത 75
ബെംഗളൂരു: മഹാശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരുവിൽ നിന്ന് ധർമ്മസ്ഥലത്തേക്ക് ആയിരക്കണക്കിന് ഭക്തർ നടത്തുന്ന പാദയാത്ര തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഹാസൻ ജില്ലയിലെ ഹിരിസാവെ ഹോബ്ലിയിലൂടെ ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഫെബ്രുവരി 15-നാണ് ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തർ സംഘങ്ങളായി യാത്ര ആരംഭിച്ചത്. കാവി വസ്ത്രങ്ങൾ ധരിച്ചും ശബരിമല അയ്യപ്പ ഭക്തരുടേതിന് സമാനമായ മാല ധരിച്ചും വ്രതശുദ്ധിയോടെയാണ് ഭക്തർ ധർമ്മസ്ഥല മഞ്ജുനാഥ സ്വാമിയെ ദർശിക്കാൻ പോകുന്നത്. ദിവസവും 20 മുതൽ 40 കിലോമീറ്റർ വരെയാണ് ഇവർ കാൽനടയായി സഞ്ചരിക്കുന്നത്. ബെംഗളൂരുവിൽ നിന്നുള്ളവർക്ക്…
Read More“എനിക്ക് നിന്നെ അനുഭവിച്ചറിയണം”; ബെംഗളൂരുവിലെ ഇന്ദിരാനഗറിൽ യുവതിക്ക് നേരെ നടുറോഡിൽ ലൈംഗികാതിക്രമം, അധിക്ഷേപിച്ച് യുവാക്കൾ
ബെംഗളൂരു: നഗരത്തിലെ തിരക്കേറിയ ഇന്ദിരാനഗറിൽ യുവതിക്ക് നേരെ പരസ്യമായി ലൈംഗികാതിക്രമവും അധിക്ഷേപവും നടന്നതായി പരാതി. 36 വയസ്സുകാരിയായ സ്വകാര്യ കമ്പനി ജീവനക്കാരിയാണ് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ച് പോലീസിനെ സമീപിച്ചത്. സംഭവത്തിൽ കണ്ടാലറിയാവുന്ന ഒരു സംഘം പുരുഷന്മാർക്കെതിരെ ഇന്ദിരാനഗർ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ഇന്ദിരാനഗറിലെ ‘ചിക്ക്പേട്ട് ദൊണ്ണെ ബിരിയാണി’ ഹോട്ടലിൽ സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു യുവതി. ഈ സമയത്ത് കാറിലെത്തിയ ഒരു സംഘം യാതൊരു പ്രകോപനവുമില്ലാതെ യുവതിക്ക് നേരെ അശ്ലീല കമന്റുകൾ പറയുകയായിരുന്നു. അമിതമായി അപമാനിക്കപ്പെട്ട യുവതി…
Read Moreയുവതിയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളി; വിവാഹിതനായ കാമുകൻ ഒളിവിൽ, വീട്ടുകാർ പിടിയിൽ
നിഷാത്പുരയിലെ ആളൊഴിഞ്ഞ വസ്തുവിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് യുവതിയുടെ ജീർണിച്ച മൃതദേഹം കണ്ടെടുത്തു. മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ല സ്വദേശിയായ അഷ്റഫി എന്ന സിയയാണ് (33) കൊല്ലപ്പെട്ടത്. കാമുകനായ സമീർ കുടുംബാംഗങ്ങളുടെ സഹായത്തോടെ സിയയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. തെളിവുകൾ നശിപ്പിക്കുന്നതിനായി മൃതദേഹം ഇരുമ്പ് പെട്ടിയിലാക്കി വീടിന് സമീപമുള്ള സെപ്റ്റിക് ടാങ്കിൽ തള്ളി. ഏകദേശം ഒരു വർഷം മുൻപാണ് സിയയും സമീറും ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയമായി മാറി. സമീറിനോടൊപ്പം ജീവിക്കാനായി സിയ മൂന്നു മാസം മുൻപ് വീട് ഉപേക്ഷിച്ച് ഭോപ്പാലിലെത്തി.…
Read More