33 കുട്ടികളെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കി; ഉത്തർപ്രദേശിൽ ദമ്പതികൾക്ക് വധശിക്ഷ വിധിച്ച് കോടതി

ലക്‌നൗ: ഉത്തർപ്രദേശിൽ നിരവധി കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ദമ്പതികൾക്ക് വധശിക്ഷ വിധിച്ച് കോടതി. ഉത്തർപ്രദേശ് ബന്ദയിലെ പോക്സോ കോടതിയാണ് ദമ്പതികൾക്ക് വധശിക്ഷ വിധിച്ചത്. അപൂർവങ്ങളിൽ അപൂർവം എന്നാണ് കോടതി കേസിനെ വിശേഷിപ്പിച്ചത്.

രാംഭവൻ, ഭാര്യ ദുർഗവതി എന്നിവർക്കാണ് പോക്സോ കോടതിയിലെ പ്രത്യേക ജഡ്ജി വധശിക്ഷ വിധിച്ചത്. പോക്സോ ആക്റ്റിലെ നിരവധി വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തപ്പെട്ടത്.

  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു

33 കുട്ടികളെയാണ് ഇരുവരും ചേർന്ന് ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. മൂന്ന് വയസ് മാത്രമുള്ള കുട്ടിയെവരെ ഇരുവരും ഉപദ്രവിച്ചിരുന്നു. കേസിന്റെ ഗൗരവം പരിഗണിച്ചാണ് കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts