നാളെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനുശേഷം കോൺഗ്രസിൽനിന്ന് 22 എം.എൽ.എ.മാർ ബി.ജെ.പി.യിൽ ചേരുമെന്ന് യെദ്യൂരപ്പ!!

ബെംഗളൂരു: നാളെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനുശേഷം കോൺഗ്രസിൽനിന്ന് 22 എം.എൽ.എ.മാർ വരെ ബി.ജെ.പി.യിൽ ചേരുമെന്ന് യെദ്യൂരപ്പ!!

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് 23 സീറ്റുവരെ ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് 22 സീറ്റ് ലഭിക്കുമെന്ന് അവകാശപ്പെട്ടതാണ്. എക്സിറ്റ് പോൾ പ്രവചനവും ഇത് ശരിവെച്ചിരിക്കുകയാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പ പറഞ്ഞു.

  കോക്രോച്ച് ജനതാ പാർട്ടി' സ്ഥാപകൻ അഭിജിത് ദീപ്കെ ബോസ്റ്റണിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നു

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനുശേഷം കോൺഗ്രസിൽനിന്ന് 20 മുതൽ 22 വരെ എം.എൽ.എ.മാർ ബി.ജെ.പി.യിൽ ചേരുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. ജനതാദൾ -എസുമായുള്ള സഖ്യം ഗുണംചെയ്തിട്ടില്ലെന്ന് കോൺഗ്രസ് നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ചിരിക്കുകയാണ്. സഖ്യത്തിൽ എല്ലാവരും അതൃപ്തരാണെന്നതിന്റെ തെളിവാണിത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ കോൺഗ്രസിലെ അതൃപ്തരായ നേതാക്കൾ ബി.ജെ.പി.യിൽ ചേരും -അദ്ദേഹം പറഞ്ഞു.

കോൺഗ്രസിലെ വിമതനീക്കങ്ങൾക്ക് നേതൃത്വം നൽകുന്ന മുതിർന്ന നേതാവ് രമേശ് ജാർക്കിഹോളിയുമായി യെദ്യൂരപ്പ കൂടിക്കാഴ്ച നടത്തി. വിമതപക്ഷത്തുള്ള എം.എൽ.എ.മാരായ മഹേഷ് കുമത്തല്ലി, ഭീമ നായിക്ക്, ജെ.എൻ. ഗണേശ് എന്നിവരുമായി ഫോണിൽ സംസാരിച്ചതായും സൂചനയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യൂട്യൂബർ 'തൊപ്പി'യും ഗ്യാങ്ങും കുടുങ്ങുമോ? കാത്തിരിക്കുന്നത് എട്ടിന്റെ പണി? വിവാദത്തിൽ ഒടുവിൽ വൻ ട്വിസ്റ്റ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി ക്യാബ് ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച് മെഴ്‌സിഡസ് ബെൻസ് കാറിൽ എത്തിയ അഞ്ചംഗ സംഘം
[masterslider id="10"]

Related posts