ബെംഗളൂരുവിൽ പാർക്കിംഗിനെച്ചൊല്ലിയുള്ള തർക്കം അക്രമത്തിൽ കലാശിച്ചു; ദമ്പതികൾക്ക് ബാറ്റും സ്റ്റെമ്പും കൊണ്ട് ക്രൂര മർദനം

ബെംഗളൂരു: നഗരത്തിലെ ബ്യാഡരഹള്ളിക്ക് സമീപമുള്ള ഹെരോഹള്ളിയിൽ പാർക്കിംഗിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായതിനെത്തുടർന്ന് ലോജിസ്റ്റിക്സ് സ്ഥാപനത്തിലെ ജീവനക്കാരനും ഭാര്യയ്ക്കും നേരെ ക്രൂരമായ ആക്രമണം. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ബുധനാഴ്ച സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി.

തുമകൂരു സ്വദേശികളായ സന്തോഷ് (33), ഭാര്യ ശുഭ (30) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഹെരോഹള്ളിയിലെ ഒരു വീടിന്റെ താഴത്തെ നിലയിൽ വാടകയ്ക്ക് താമസിക്കുകയാണ് ഇവർ. സന്തോഷ് തന്റെ കാർ സ്ഥിരമായി വീടിന് താഴെയുള്ള സ്ഥലത്താണ് പാർക്ക് ചെയ്യാറുള്ളത്. എന്നാൽ തിങ്കളാഴ്ച അയൽവാസിയായ രത്‌നമ്മയുടെ മകൻ തന്റെ ബൈക്ക് ഇതേ സ്ഥലത്ത് പാർക്ക് ചെയ്തു.

  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ

വാഹനം മാറ്റാൻ സന്തോഷ് ആവശ്യപ്പെട്ടതോടെ തർക്കം ആരംഭിക്കുകയും അത് അക്രമത്തിൽ കലാശിക്കുകയുമായിരുന്നു. രത്‌നമ്മ, മകൻ, മകൾ, മരുമകൻ എന്നിവർ ചേർന്ന് ദമ്പതികളെ അസഭ്യം പറയുകയും ക്രിക്കറ്റ് ബാറ്റ്, സ്റ്റമ്പ്, ഇരുമ്പ് വടി എന്നിവ ഉപയോഗിച്ച് സന്തോഷിനെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.

ഭർത്താവിനെ രക്ഷിക്കാൻ ശ്രമിച്ച ശുഭയെയും പ്രതികൾ ആക്രമിച്ച് പരിക്കേൽപ്പിച്ചു. സന്തോഷിന്റെ കാർ അടിച്ച് തകർത്തതായും പരാതിയുണ്ട്. ഉടൻ തന്നെ ശുഭ പോലീസിനെ വിവരമറിയിച്ചു. വീടിന്റെ ഉടമ ജയനഗറിലാണ് താമസമെന്നും സംഭവത്തെക്കുറിച്ച് അദ്ദേഹത്തിന് അറിവില്ലെന്നും പോലീസ് വ്യക്തമാക്കി.

  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ

ഗുരുതരമായി പരിക്കേറ്റ സന്തോഷ് ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ രത്‌നമ്മയെയും കുടുംബത്തെയും കണ്ടെത്താൻ ബ്യാഡരഹള്ളി പോലീസ് അന്വേഷണം ആരംഭിച്ചു. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കേസിൽ നിർണ്ണായക തെളിവായി മാറിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എ.ഐ. ഉപകരണവുമായി കച്ചവടം; ബെംഗളൂരുവിലെ പച്ചക്കറി വ്യാപാരി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു
[masterslider id="10"]

Related posts