ബെംഗളൂരുവിൽ രണ്ട് കൊലപാതകം: യുവാവിനെ നടപ്പാതയിൽ മരിച്ച നിലയിൽ കണ്ടെത്തി; ജെ.സി നഗറിൽ സുഹൃത്തിനെ കുത്തിക്കൊന്നു

ബെംഗളൂരു: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ശനിയാഴ്ച നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു. വർത്തുരിലും ജെ.സി നഗറിലുമാണ് കൊലപാതകങ്ങൾ നടന്നത്.

തൊഴിൽ തേടിയെത്തിയ യുവാവ് കൊല്ലപ്പെട്ടു

വർത്തുർ ബാലഗെരെ മെയിൻ റോഡിലെ നടപ്പാതയിൽ ശനിയാഴ്ച പുലർച്ചെയാണ് 26 വയസ്സുകാരനെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. രാജസ്ഥാൻ സ്വദേശിയായ എം. ദല റാം ആണ് കൊല്ലപ്പെട്ടത്.

നാല് ദിവസം മുൻപാണ് ഇയാൾ ജോലി അന്വേഷിച്ച് ബെംഗളൂരുവിൽ എത്തിയത്. വർത്തുരിൽ തന്റെ ബന്ധുവിനോടൊപ്പമാണ് ദല റാം താമസിച്ചിരുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

  ന​ഗരത്തിലെ ലോഡ്ജുകളിൽ മാത്രമല്ല, വീടുകളിലും വേശ്യാവൃത്തി: 8 സ്ത്രീകളെ രക്ഷപ്പെടുത്തി

സുഹൃത്തിനെ കുത്തിക്കൊന്നു: രണ്ട് പേർ പിടിയിൽ

ജെ.സി നഗറിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് കുത്തേറ്റു മരിച്ചു. ആർ.ടി നഗർ സ്വദേശിയായ വിജയ് (25) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വിജയിന്റെ സുഹൃത്തുക്കളായ ഉദയ് കിരൺ, വിനോദ് കുമാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

  നിധി തേടി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം തകർത്തു; രണ്ടുപേർക്കെതിരെ കേസ്

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ശനിയാഴ്ച രാവിലെ 11 മണിയോടെ ഒരു ബാറിന് സമീപം വെച്ചാണ് സംഭവം നടന്നത്. ഉദയ് കിരണിന്റെ കാമുകിയെ വിജയ് അധിക്ഷേപിച്ചതാണ് തർക്കത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. ഇതിൽ പ്രകോപിതരായ പ്രതികൾ വിജയിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജാതി അധിക്ഷേപ കേസ്: ബി.ജെ.പി എം.എൽ.എ മുനിരത്‌നയെ കോടതി വെറുതെ വിട്ടു
[masterslider id="10"]

Related posts