ചെന്നൈ: ദീപാവലി ആഘോഷത്തിനിടെ പടക്കം ശരീരത്തില്‍ തെറിച്ചുവീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ റാണിപേട്ടില്‍ നിമിഷയാണ് മരിച്ചത്. കുടുംബത്തിനൊപ്പം ദീപാവലി ആഘോഷിക്കുന്നതിനിടെയായിരുന്നു അപകടം. പെണ്‍കുട്ടിയുടെ കുടുംബം ദീപാവലി ആഘോഷത്തിനായി റാണിപേട്ടിലെ ജന്മനാട്ടില്‍ എത്തിയതായിരുന്നു. 28കാരനായ രമേശും കുടുംബവും ദീപാവലി ആഘോഷിക്കുന്നതിനിടെ അബദ്ധത്തില്‍ നിമിഷയുടെ മേല്‍ പടക്കം വീഴുകയും പൊട്ടുകയുമായിരുന്നു. അമ്മാവനായ വിഘ്‌നേഷ് കുട്ടിയെ കയ്യിൽ എടുത്ത് പടക്കം പൊട്ടിക്കുകയായിരുന്നു. അപകടത്തില്‍ പെണ്‍കുട്ടിയുടെ നെഞ്ചിലും കൈകളിലും സാരമായി പൊള്ളലേറ്റു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read MoreCategory: CHENNAI NEWS
ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി; ഭാര്യയും കാമുകനും അറസ്റ്റിൽ
ചെന്നൈ: ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കിയ ഭാര്യയും കാമുകനും അറസ്റ്റിൽ. തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് സംഭവം നടന്നത്. 26 കാരിയായ വിനോദിനിയാണ് 23 കാരനായ കാമുകൻ ഭാരതിയുടെ സഹായത്തോടെ ഭർത്താവ് പ്രഭുവിനെ കൊലപ്പെടുത്തിയത്. നവംബർ നാലിന് സുഖമില്ലാതെ കിടപ്പായ പ്രഭുവിന് വിനോദിനി ഉറക്കഗുളിക മരുന്നായി നൽകി. പിന്നീട് ഭാരതിയും വിനോദിനിയും ചേർന്ന് പ്രഭുവിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. പിന്നീട് ഭാരതി തന്റെ സുഹൃത്തുക്കളായ റൂബൻ ബാബു, ദിവാകർ, ശർവാൻ എന്നിവരെ വിളിച്ചുവരുത്തി മൃതദേഹം ട്രിച്ചി-മധുര ഹൈവേക്ക് സമീപം കത്തിക്കാൻ പദ്ധതിയിട്ടു. പക്ഷേ മഴ കാരണം പദ്ധതി…
Read Moreക്ഷേത്രത്തിന് നേരെ ബോംബെറിഞ്ഞത് പ്രാർത്ഥന ഫലിക്കാത്തതിന്റെ പേരിൽ ; വിചിത്ര മൊഴിയുമായി പ്രതി
ചെന്നൈ: പാരിസ് കോർണറിലുള്ള ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബേറ് ഉണ്ടായി. ബോംബെറിഞ്ഞ മുരളീകൃഷ്ണ എന്നയാളാണ് പോലീസ് പിടിയിലായത്. ക്ഷേത്രത്തിൽ സ്ഥിരമായി ദർശനത്തിന് എത്താറുള്ള ആളാണ് മുരളീകൃഷ്ണ. പ്രാർത്ഥന ഫലിക്കാത്തതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പോലീസിനോട് പ്രതി പറഞ്ഞു . ശനിയാഴ്ച രാവിലെയാണ് സംഭവം. ക്ഷേത്രത്തിന് സമീപം ചായക്കട നടത്തുന്ന ആളാണ് മുരളികൃഷ്ണ. ചായക്കടയ്ക്ക് ഉള്ളിൽ നിന്നും മുരളി പെട്രോൾ ബോംബ് നിർമ്മിക്കുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. തുടർന്ന് ഇയാൾ ക്ഷേത്രത്തിന്റെ അകത്തേക്ക് കടക്കുകയും ക്ഷേത്രത്തിന് നേരെ ബോംബ് എറിയുകയുമായിരുന്നു. ഉടൻ തന്നെ പൂജാരി ക്ഷേത്രത്തിന് പുറത്തേക്ക്…
Read Moreനടി ഗൗതമിയുടെ പരാതിയിൽ ആറ് പേർക്കെതിരെ കേസ്
ചെന്നൈ: 25 കോടി മൂല്യമുള്ള തൻറെ സ്വത്തുവകകൾ വ്യാജരേഖ ഉപയോഗിച്ച് തട്ടിയെടുക്കപ്പെട്ടെന്ന നടി ഗൗതമിയുടെ പരാതിയിൽ ആറുപേർക്കെതിരെ കേസ്. ശ്രീപെരുംപുതൂരിൽ തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിലുള്ള ഭൂമിയാണ് തട്ടിയെടുക്കപ്പെട്ടതെന്നും താനും ഇപ്പോൾ വധഭീഷണി നേരിടുന്നുണ്ടെന്നും ഗൗതമി നേരത്തെ പരാതി നൽകിയിരുന്നു. ചെന്നൈ പോലീസ് കമ്മിഷണർക്ക് ആണ് പരാതി നൽകിയിരുന്നു. വ്യാഴാഴ്ചയാണ് പോലീസ് കേസിൽ എഫ്ഐആർ ഫയൽ ചെയ്തത്. അതിന് പിന്നാലെ ഗൗതമിയെ വിളിച്ചുവരുത്തി പോലീസ് വിശദമായ മൊഴി എടുത്തു. കാഞ്ചീപുരം ജില്ലാ പോലീസാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. തൻറെ ആരോഗ്യസ്ഥിതിയും മകളുടെ പഠന ചെലവുകളും മുന്നിൽ…
Read Moreബസുകൾ കൂട്ടിയിടിച്ച് അപകടം; 5 മരണം, നിരവധി പേർക്ക് പരിക്ക്
ചെന്നൈ: തമിഴ്‌നാട്ടിലെ വാണിയമ്പാടിയിൽ തമിഴ്‌നാട് സർക്കാർ ബസും സ്വകാര്യബസും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. ചെട്ടിയപ്പനൂരിൽ ശനിയാഴ്ച പുലർച്ചെയാണ് സംഭവം. സ്റ്റേറ്റ് എക്‌സ്‌പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസുമായാണ് കൂട്ടിയിടിച്ചത്. വളവ് തിരിഞ്ഞ് വരുന്ന സമയത്ത് സർക്കാർ ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ബസ് ഡ്രൈവറും വനിതാ യാത്രക്കാരിയും അടക്കമാണ് മരിച്ചത്. കൂട്ടിയിടിയിൽ 57 പേർക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ പരിക്കേറ്റവരെ വാണിയമ്പാടിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreതാരപുത്രന്റെ വിവാഹ നിശ്ചയം കഴിഞ്ഞു ; ഫോട്ടോയും വീഡിയോയും കാണാം
നടൻ കാളിദാസ് ജയറാം വിവാഹിതനാകുന്നു. കാമുകിയും മോഡലുമായ തരിണി കലിംഗരായരാണ് വധു. 2021 ലെ മിസ് യൂണിവേഴ്‌സ് റണ്ണർ ആപ്പായിരുന്നു തരിണി. ഒടുവിൽ കാളിദാസ് വൈകാതെ വിവാഹിതനായേക്കുമെന്ന വിവരമാണ് പുറത്ത് വരുന്നത്. താരത്തിന്റെ വിവാഹനിശ്ചയം നടന്നതിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് ഇത് കൂടുതൽ വ്യക്തമാവുന്നത്. കാളിദാസും കാമുകി തരിണി കലിംഗരായറും തമ്മിലുള്ള വിവാഹനിശ്ചയമാണ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ വച്ചാണ് നിശ്ചയം നടന്നത്. കാളിദാസും തരിണിയും വേദിയിലൂടെ നടന്ന് വരുന്നതും ശേഷം ഇരുവരുടെയും മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് ചടങ്ങുകൾ നടക്കുന്നതും വീഡിയോയിൽ…
Read Moreമുടി മുറിച്ചതയും മദ്യത്തിന് പണം നൽകാൻ ആവശ്യപ്പെട്ടതായും പരാതി; 7 വിദ്യാർത്ഥികൾ അറസ്റ്റിൽ
ചെന്നൈ: റാഗിംഗ് ചെയ്‌തെന്ന പരാതിയിൽ ഏഴ് വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിലെ കോളേജിലെ വിദ്യാർത്ഥികളാണ് അറസ്റ്റിലായത്. ജൂനിയർ വിദ്യാർത്ഥികളുടെ മുടി മുറിച്ചതായും മദ്യത്തിന് പണം വിസമ്മതിച്ചപ്പോൾ മർദിച്ചതായും പരാതി. ഒന്നാം വർഷ വിദ്യാർത്ഥികളോട് ചില സീനിയർ വിദ്യാർത്ഥികൾ മദ്യം കഴിക്കാൻ പണം ആവശ്യപ്പെട്ടു. അവർ നിഷേധിച്ചതിനെ തുടർന്ന് മുടി മുറിക്കാനും മുതിർന്നവരെ അഭിവാദ്യം ചെയ്യാനും അവർ നിർബന്ധിതരായി. വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കോളേജിലെത്തി അന്വേഷണം നടത്തി. ഇതിന് പിന്നാലെയാണ് ഏഴ് സീനിയർ വിദ്യാർത്ഥികളായ മാധവൻ, മണി, വെങ്കിടേശൻ, ധരണീധരൻ,…
Read Moreദീപാവലി തിരക്ക് ; രണ്ട് സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ
ചെന്നൈ: ദീപാവലി തിരക്ക് പരിഗണിച്ച് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് സതേൺ റെയിൽവെ. ട്രെയിൻ നമ്പർ 06062 നാഗർകോവിൽ -മംഗലാപുരം ഫെസ്റ്റിവൽ സ്പെഷ്യൽ നവംബർ 11, 18, 25 തീയതികളിൽ സർവീസ് നടത്തും. 2.45 ന് നാഗർകോവിലിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം പുലർച്ചെ 5. 15 ന് മംഗളൂരുവിൽ എത്തും. ട്രെയിൻ നമ്പർ 06063 മംഗലാപുരം – താമ്പരം ഫെസ്റ്റിവൽ സ്പെഷ്യൽ , നവംബർ 12, 19, 26 തീയതികളിൽ സർവീസ് നടത്തും. രാവിലെ 10 മണിക്ക് മംഗളൂരുവിൽ നിന്നും പുറപ്പെടുന്ന…
Read More100 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ
ചെന്നൈ : ആന്ധ്രാപ്രദേശിൽ നിന്ന് 100 കിലോ കഞ്ചാവുമായി രണ്ടുപേരെ പിടികൂടി. ഈറോഡ് സ്വദേശി സദാശിവം (30), തിരുച്ചിറപ്പളളി സ്വദേശി പാണ്ഡീശ്വരൻ (25) ആണ് പിടിയിലായത്. വെല്ലൂർ ജില്ലയിൽ കാട്പാടിക്കടുത്ത ക്രിസ്ത്യൻപേട്ട് ചെക്ക്‌പോസ്റ്റിനുസമീപം നടത്തിയ വാഹനപരിശോധനയിലാണ് പ്രത്യേക പോലീസ് സംഘം സംശയാസ്പദമായ നിലയത്തിൽ ട്രക്ക് കണ്ടെത്തിയത്. വണ്ടി തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ കഞ്ചാവ് പിടിച്ചെടുത്തു. ലോറിയും പിടിച്ചെടുത്തു.വിശദമായ അന്വേഷണം നടത്തുകയാണ്.
Read Moreരജനികാന്തിനായി തമിഴ്‌നാട്ടിൽ ക്ഷേത്രം: ഒരുക്കിയിരിക്കുന്നത് 250 കിലോ ഭാരമുള്ള പ്രതിഷ്ഠ; എന്നാൽ ഇതാണോ രജനികാന്ത് എന്ന് ആരാധകർ
തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ളതും എല്ലാ കാലഘട്ടത്തിലെ ജനങ്ങളും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് രജനികാന്ത്. ഇപ്പോൾ രജനികാന്തിന് തമിഴ്‌നാട്ടില്‍ ആരാധകര്‍ പണിത ക്ഷേത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മധുരയിലെ അദ്ദേഹത്തിന്‍റെ വസതിക്ക് സമീപമാണ് ക്ഷേത്രം പണി പുരോഗമിക്കുന്നത്. രജനികാന്തിന്റെ ഒരു പ്രതിമയും ക്ഷേത്രത്തിന് വേണ്ടി പണിതിട്ടുണ്ട്. എന്നാല്‍ ഈ പ്രതിമയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും മറ്റും ചർച്ചയായിരിക്കുന്നത്. 250 കിലോഗ്രാം ഭാരമുള്ള ഈ പ്രതിമയ്ക്ക് രജനിയുടെ രൂപമുണ്ടോ എന്ന സംശയമാണ് ഇപ്പോൾ പലരും പ്രകടിപ്പിക്കുന്നത്.
Read More