ചെന്നൈയിൽ നിന്ന് അയോധ്യയിലേക്ക് നേരിട്ടുള്ള വിമാനസർവീസ് ഇന്നു തുടങ്ങും

ചെന്നൈ: ചെന്നൈ – അയോധ്യ വിമാനസർവീസ് ഇന്നു തുടങ്ങി. സ്പൈസ് ജെറ്റിന്റെ 189 സീറ്റുകളുള്ള ബോയിങ് 737 വിമാനമാണ് സർവീസ് നടത്തുക. ചെന്നൈയിൽ നിന്ന് ദിവസവും ഉച്ചയ്ക്ക് 12.40-ന് പുറപ്പെട്ട് വൈകീട്ട് 3.15-ന് അയോധ്യയിലെത്തും. അയോധ്യയിൽനിന്ന് വൈകീട്ട് നാലിന് യാത്ര തിരിച്ച് 7.20-ന് ചെന്നൈയിലെത്തും. നിലവിൽ ചെന്നൈ-അയോധ്യ വിമാന നിരക്ക് 6499 രൂപയാണ്. ബുക്കിങ് നേരത്തേ തുടങ്ങിയിരുന്നു.

Read More

ചെന്നൈയിൽ നിന്ന് അയോധ്യയിലേക്ക് നേരിട്ടുള്ള വിമാനസർവീസ് ഇന്നു തുടങ്ങും

ചെന്നൈ: ചെന്നൈ – അയോധ്യ വിമാനസർവീസ് ഇന്നു തുടങ്ങി. സ്പൈസ് ജെറ്റിന്റെ 189 സീറ്റുകളുള്ള ബോയിങ് 737 വിമാനമാണ് സർവീസ് നടത്തുക. ചെന്നൈയിൽ നിന്ന് ദിവസവും ഉച്ചയ്ക്ക് 12.40-ന് പുറപ്പെട്ട് വൈകീട്ട് 3.15-ന് അയോധ്യയിലെത്തും. അയോധ്യയിൽനിന്ന് വൈകീട്ട് നാലിന് യാത്ര തിരിച്ച് 7.20-ന് ചെന്നൈയിലെത്തും. നിലവിൽ ചെന്നൈ-അയോധ്യ വിമാന നിരക്ക് 6499 രൂപയാണ്. ബുക്കിങ് നേരത്തേ തുടങ്ങിയിരുന്നു.

Read More

നടൻ വിജയ് യുടെ നേതൃത്വത്തിൽ പാർട്ടി പ്രഖ്യാപനം ഉടൻ; അധ്യക്ഷനും ഭാരവാഹികളും റെഡി 

ചെന്നൈ: നടന്‍ വിജയ് യുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇത് തന്നെയായിരുന്നു തമിഴകത്ത് ചർച്ച. പാര്‍ട്ടിയുടെ അധ്യക്ഷനായി വിജയിനെയും പ്രധാനഭാരവാഹികളെയും തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ടുകൾ ഉണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും വിജയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. രജിസ്‌ട്രേഷന് മുന്നോടിയായുള്ള യോഗത്തില്‍ ജനറല്‍ കൗണ്‍സിലിലെ 200 ഓളം അംഗങ്ങളാണ് പങ്കെടുത്തത്. കൗണ്‍സില്‍ യോഗത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി, ട്രഷറര്‍, എക്‌സിക്യൂട്ടീവ് കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. 2026ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കാനാണ് തീരുമാനമെന്ന് നിലവിൽ പുറത്ത് വരുന്ന…

Read More

നരേന്ദ്ര മോദിയെ പരിഹസിച്ച് നടൻ പ്രകാശ് രാജ് വീണ്ടും 

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി മികച്ച നടനാണെന്ന് പരിഹസിച്ച് നടൻ പ്രകാശ് രാജ്. മികച്ച നടൻമാർ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിൽ തെറ്റില്ലെന്നും പ്രകാശ് രാജ് പറഞ്ഞു. എന്നാൽ വരികൾക്കിടയിലൂടെ വായിക്കാനുള്ള കഴിവുണ്ടാകണമെന്നും നടൻ വ്യക്തമാക്കി. ഇന്ത്യൻ രാഷ്ട്രീയത്തിൽ വിജയം കൈവരിച്ച നടൻ മോദിയാണെന്ന് നേരത്തെയും അദ്ദേഹം പറഞ്ഞിരുന്നു. സ്വന്തമായി കോസ്റ്റ്യൂം ഡിപാർട്മെന്റും ഹെയർസ്റ്റൈൽ ഡിപാർട്മെന്റും മേക്കപ്പ് ഡിപാർട്മെന്റും എന്നിവ ഉള്ള വ്യക്തിയാണ് മോദിയെന്നും പ്രകാശ് രാജ് മുൻപ് പരിഹസിച്ചിരുന്നു. നടന്റെ പല പരാമർശങ്ങളും വലിയ രീതിയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങാറുണ്ട്.

Read More

ഇളയരാജയുടെ മകളും ഗായികയുമായ ഭവതാരിണി അന്തരിച്ചു

ചെന്നൈ: സംഗീതസംവിധായകൻ ഇളയരാജയുടെ മകളും ഗായികയുമായ ഭവതാരിണി (47) അന്തരിച്ചു. അസുഖബാധിതയായിരുന്ന ഭവതാരിണി ശ്രീലങ്കയിൽ ചികിത്സക്കിടെയാണ് മരിച്ചത്. മൃതദേഹം നാളെ ചെന്നൈയിലെത്തിക്കും. ഭാരതി എന്ന തമിഴ് സിനിമയിലെ മയിൽ പോല പൊണ്ണ് ഒണ്ണ് എന്ന തമിഴ് ഗാനത്തിന് ആ വർഷത്തെ മികച്ച ഗാനത്തിനുള്ള ദേശീയപുരസ്കാരം ലഭിച്ചിരുന്നു. പരസ്യ എക്സിക്യൂട്ടീവായ ആർ. ശബരിരാജാണ് ഭർത്താവ്. മലയാളത്തിലും പാട്ടുകൾ പാടിയിട്ടുണ്ട്. ‘കളിയൂഞ്ഞാൽ’ എന്ന ചിത്രത്തിലെ ‘കല്യാണപ്പല്ലക്കിൽ വേളിപ്പയ്യൻ’ എന്ന ഗാനം ഭവതാരിണി പാടിയതാണ്. മൈ ഡിയർ കുട്ടിച്ചാത്തൻ, പൊന്മുടിപ്പുഴയോരത്ത് തുടങ്ങിയ മലയാള ചിത്രങ്ങളിലും ഭവതാരിണി പാടിയിട്ടുണ്ട്.

Read More

25 കാരിയെ കെട്ടിയിട്ട് തീ കൊളുത്തിക്കൊന്നു; കാമുകൻ അറസ്റ്റിൽ

ചെന്നൈ: സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ആയ 25കാരിയെ ചങ്ങല കൊണ്ട് ബന്ധിച്ച ശേഷം കാമുകന്‍ തീകൊളുത്തി കൊന്നു. പ്രണയബന്ധം അവസാനിപ്പിച്ച് 25കാരി മറ്റു ചിലരുമായി സൗഹൃദം സ്ഥാപിക്കാന്‍ തുടങ്ങിയതാണ് കാമുകന്റെ പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ചെന്നൈയ്ക്കുള്ള സമീപമുള്ള തലമ്പൂരിലാണ് സംഭവം. ആര്‍ നന്ദിനിയാണ് മരിച്ചത്. സംഭവത്തില്‍ കൂടെ ജോലി ചെയ്തിരുന്ന വെട്രിമാരനെ അറസ്റ്റ് ചെയ്ത ശേഷം റിമാന്‍ഡ് ചെയ്തു. നാട്ടുകാരാണ് പാതി കത്തിക്കരിഞ്ഞ നിലയില്‍ യുവതിയെ കണ്ടെത്തിയത്. ശരീരം ചങ്ങല കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. ബ്ലേഡ് കൊണ്ട് കഴുത്തിലും കൈക്കാലുകളിലും ആഴത്തില്‍ മുറിവേപ്പിച്ച…

Read More

തമിഴ് ഹാസ്യ നടൻ ബോണ്ട മണി അന്തരിച്ചു

ചെന്നൈ: പ്രമുഖ ഹാസ്യ നടൻ ബോണ്ടാ മണി അന്തരിച്ചു. കഴിഞ്ഞ ഒരുവര്‍ഷത്തോളമായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം ചികിത്സയില്‍ ആയിരുന്നുവെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച രാത്രി പതിനൊന്നരയ്ക്ക് വീട്ടില്‍വച്ച്‌ ബോണ്ട മണി ബോധരഹിതനായി. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുക ആയിരുന്നു. ശ്രീലങ്കയിലെ മാന്നാര്‍ ജില്ല സ്വദേശിയാണ് ബോണ്ട മണി. 1991ല്‍ ഭാഗ്യരാജ് സംവിധാനം ചെയ്ത ‘പൗനു പൗനൂതന്‍’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്. സുന്ദര ട്രാവല്‍സ്, മരുത മല, വിന്നര്‍, വേലായുധം, സില്ല തുടങ്ങി…

Read More

ഭാര്യയും കാമുകനും ചേർന്ന് തന്റെ കുഞ്ഞിനെ വിറ്റതായി യുവാവിന്റെ പരാതി

ചെന്നൈ : ഭാര്യയും കാമുകനും ചേര്‍ന്ന്  മകനെ വിറ്റുവെന്ന പരാതിയുമായി ഭര്‍ത്താവ്. പെരമ്പല്ലൂര്‍ ജില്ലയിലെ അതിയൂരിലുള്ള ആര്‍. ശരവണനാണ് ഭാര്യ ദിവ്യയ്ക്കും കാമുകന്‍ ദിനേശിനും എതിരെ പരാതിയുമായി ജില്ലാ കളക്ടറെ സമീപിച്ചത്. ശരവണനും ദിവ്യയ്ക്കും നാല് കുട്ടികളാണുള്ളത്. ഇതില്‍ ഒരുമാസം പ്രായമുള്ള ആണ്‍കുട്ടിയെ 10,000 രൂപയ്ക്ക് വിറ്റുവെന്നാണ് ശരവണന്‍ ആരോപിക്കുന്നത്. കുട്ടിയുമായി കാമുകനൊപ്പം പോയ ദിവ്യ വി. കാളത്തൂര്‍ എന്ന സ്ഥലത്തുള്ള കുടുംബത്തിന് കുട്ടിയെ വിറ്റുവെന്നാണ് പരാതിയില്‍ പറയുന്നത്. ദിനേശിനൊപ്പം കുട്ടിയുമായി ദിവ്യ പോയതിന് ശേഷം മറ്റ് മൂന്ന് കുട്ടികള്‍ ശരവണന്റെ അമ്മയ്ക്ക് ഒപ്പമായിരുന്നു…

Read More

നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസിൽ മുഖ്യപ്രതികൾ പിടിയിൽ 

തൃശൂർ∙ നടി ഗൗതമിയുടെ സ്വത്തു തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതികൾ പിടിയിൽ. കുന്നംകുളത്തു നിന്നാണ് പ്രതികളെ പിടികൂടിയത് . പ്രതികളായ സി.അളഗപ്പൻ, ഭാര്യ നാച്ചിയമ്മാൾ, മറ്റു രണ്ടു കുടുംബാംഗങ്ങൾ എന്നിവരാണ് പിടിയിലായത്. കുന്നംകുളം ചൂണ്ടലിലെ വാടക വീട്ടിൽ ഇവർ ഒളിവിൽ കഴിയുകയായിരുന്നെന്നാണു വിവരം. ചെന്നൈ ക്രൈംബ്രാഞ്ചാണ് ഇവരെ പിടികൂടിയത്. മുഖ്യപ്രതി അളഗപ്പന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി തടഞ്ഞിരുന്നു. ഇവർക്കെതിരെ സെൻട്രൽ ക്രൈംബ്രാഞ്ച് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. 25 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ വ്യാജരേഖ ചമച്ച് തട്ടിയെടുത്തെന്നാണ് ഗൗതമിയുടെ പരാതി.…

Read More

ഭാര്യയുമായി വഴക്കിട്ട യുവാവ് 20 കാറുകള്‍ അടിച്ചുതകര്‍ത്തു

ചെന്നൈ: തമിഴ്‌നാട്ടില്‍ ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് യുവാവിന്റെ പരാക്രമം. സെക്കന്‍ഡ് ഹാന്‍ഡ് ഷോറൂമിലെ ഗ്യാരേജില്‍ നിര്‍ത്തിയിട്ടിരുന്ന 20 കാറുകള്‍ യുവാവ് അടിച്ചുതകര്‍ത്തു. സംഭവത്തില്‍ 35കാരനായ ഭൂബാലനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുമായുള്ള കുടുംബപ്രശ്‌നമാണ് യുവാവിന്റെ പരാക്രമത്തിന് കാരണമെന്ന് പോലീസ് പറയുന്നു. കൊളത്തൂരിലാണ് സംഭവം.ഷോറൂം ഉടമ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. തിങ്കളാഴ്ച രാവിലെ ഷോറൂമില്‍ എത്തിയപ്പോള്‍ കാറുകള്‍ ആരോ അടിച്ചുതകര്‍ത്ത നിലയില്‍ കണ്ടെത്തിയതായി കാണിച്ചാണ് ഷോറൂം ഉടമ പരാതി നല്‍കിയത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണം പ്രതിയിലേക്ക്…

Read More