ചെന്നൈ: ലോക് സഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ വനംകൊള്ളക്കാരനായിരുന്ന വീരപ്പന്‍റെ മകളും. അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ വിദ്യാറാണിയാണ് തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്നും ജനവിധി തേടുക. വീരപ്പൻ – മുത്തുലക്ഷ്മി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് വിദ്യാറാണി. നാലുവർഷം മുൻപ് ബി.ജെ.പിയിൽ ചേർന്ന വിദ്യാറാണി, ദിവസങ്ങൾക്കു മുമ്പ് പാർട്ടി വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടനും സംവിധായകനുമായ സീമന്‍റെ നാം തമിഴർ കക്ഷിയുടെ സ്ഥാനാർഥിയായി മത്സരിക്കുന്നത്. കൃഷ്ണഗിരിയിലെ ആദിവാസി വിഭാഗങ്ങൾക്കിടയിൽ സജീവമായ സാമൂഹിക പ്രവർത്തകകൂടിയാണ് വിദ്യാറാണി. 2020ല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന വിദ്യാറാണി ഒ.ബി.സി മോര്‍ച്ച വൈസ് പ്രസിഡന്‍റായിരുന്നു. പുതുച്ചേരി ഉൾപ്പെടെ…
Read MoreCategory: CHENNAI NEWS
സാമ്പാറിനെ ചൊല്ലി തർക്കം: ഹോട്ടൽ ജീവനക്കാരനെ കൊന്നു; അച്ഛനും മകനും അറസ്റ്റിൽ
ചെന്നൈ: ഇഡ്ഡലിക്കൊപ്പം കൂടുതല്‍ സാമ്പാർ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തില്‍ അച്ഛനും മകനും ചേർന്ന് ഹോട്ടല്‍ ജീവനക്കാരനെ കൊലപ്പെടുത്തി. പമ്മല്‍ മെയിൻ റോഡിലെ ഹോട്ടലില്‍ സൂപ്പർവൈസറായ തഞ്ചാവൂർ സ്വദേശി അരുണ്‍ (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അനകാപുത്തൂർ ലക്ഷ്മി നഗറിലെ ശങ്കർ (55), മകൻ അരുണ്‍കുമാർ (30) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി പല്ലാവരം പമ്മല്‍ മെയിൻ റോഡിലെ അഡയാർ ആനന്ദഭവൻ ഹോട്ടലിലാണ് സംഭവം. ശങ്കറും മകനും ഇവിടെ ഇഡ്ഡലി വാങ്ങാൻ വന്നതായിരുന്നു. പാഴ്സലായി ഇഡ്ഡലി നല്‍കിയപ്പോള്‍ ഇവർ കൂടുതല്‍ സാമ്പാർ വേണമെന്ന്…
Read Moreപൗരത്വ ഭേദഗതി നിയമത്തിനെതിരെ വിജയ്
ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി നടനും തമിഴക വെട്രി കഴകം പ്രസിഡന്റുമായ വിജയ്. പൗരത്വ ഭേദഗതി നിയമം സാമൂഹിക ഐക്യം തകര്‍ക്കുമെന്നും തമിഴ്നാട്ടില്‍ ഈ നിയമം നടപ്പിലാക്കുന്നില്ലെന്ന് ഭരണകര്‍ത്താക്കള്‍ ഉറപ്പാക്കണമെന്നും വിജയ് പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ ഐക്യത്തെ തകര്‍ക്കുന്ന സിഎഎ പോലുള്ള ഒരു നിയമങ്ങളും നടപ്പാക്കപ്പെടരുതെന്നും തമിഴക വെട്രി കഴകത്തിന്റെ സമൂഹ മാധ്യമ അക്കൗണ്ടില്‍ പങ്കുവച്ച കുറിപ്പില്‍ വിജയ് അഭിപ്രായപ്പെട്ടു.
Read Moreഹെൽമെറ്റ് ധരിച്ച് യാത്ര ചെയ്തവർക്ക് വെളുത്തുള്ളി സമ്മാനമായി നൽകി ട്രാഫിക് പോലീസ്
ചെന്നൈ: റോഡ് നിയമങ്ങൾ പാലിക്കാനുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ഇരുചക്രവാഹനത്തിൽ ഹെൽമെറ്റ് ധരിച്ച് യാത്ര ചെയ്തവർക്ക് വെളുത്തുള്ളി സമ്മാനിച്ച് ട്രാഫിക് പോലീസ്. തഞ്ചാവൂരിലെ ട്രാഫിക് പോലീസാണ് ഹെൽമെറ്റ് ധരിച്ച് യാത്രചെയ്യുന്ന ഇരുചക്രവാഹന യാത്രക്കാർക്ക് വെളുത്തുള്ളി സമ്മാനമായി നൽകിയത്. സംസ്ഥാനത്ത് വെളുത്തുള്ളിവില കുതിച്ചുയരുന്ന പശ്ചാത്തലത്തിലായിരുന്നു വ്യത്യസ്തമായ സമ്മാനം പോലീസ് നൽകിയത്. ഒരോരുത്തർക്കും ഒരുകിലോ വെളുത്തുള്ളി വീതമാണ് നൽകിയത്. തമിഴ്‌നാട്ടിൽ ഇപ്പോൾ 500 രൂപയാണ് വെളുത്തുള്ളിയുടെ വില. വെളുത്തുള്ളി ഹൃദയത്തെ സംരക്ഷിക്കും ഹെൽമെറ്റ് പുതിയ തലമുറയെ സംരക്ഷിക്കും എന്ന സന്ദേശവുമായിട്ടായിരുന്നു സമ്മാനപദ്ധതി നടപ്പാക്കിയത്. ഒരു സന്നദ്ധസംഘടനയുമായി ചേർന്നായിരുന്നു പരിപാടി…
Read Moreചെന്നൈ- ബെംഗളൂരു എക്സ്പ്രസ്സ് വേ ഡിസംബറിൽ തുറക്കും
ബെംഗളൂരു: 2024 ഡിസംബര്‍ മാസത്തോടെ ചെന്നൈ-ബെംഗളൂരു എക്സ്പ്രസ്‌വേ തുറക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ലോക്‌സഭയില്‍ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കവെയാണ് മന്ത്രി വിവരം അറിയിച്ചത്. ഏറെ പ്രതീക്ഷയോടെ ഇരുനഗരങ്ങളും കാക്കുന്ന പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് ഗഡ്കരി സഭയില്‍ പറഞ്ഞു. സഭയ്ക്ക് ഇക്കാര്യത്തില്‍ ഞാന്‍ ആത്മവിശ്വാസം നല്‍കുകയാണ്. ഡിസംബര്‍ മാസം മുതല്‍ക്ക് ചെന്നൈ-ബെംഗളൂരു ദൂരം രണ്ട് മണിക്കൂറായി ചുരുങ്ങുമെന്ന് ഗഡ്കരി സഭയില്‍ പറഞ്ഞു. നാല് മുതല്‍ അഞ്ചുവരെ മണിക്കൂര്‍ സമയമെടുക്കും നിലവില്‍ ഈ നഗരങ്ങള്‍ക്കിടയിലെ യാത്രയ്ക്ക്. 258 കിലോമീറ്ററാണ് ഈ നാലുവരിപ്പാതയുടെ നീളം. ഏതാണ്ട്…
Read Moreപഞ്ഞിമിഠായിയില്‍ അർബുദത്തിന് കാരണമാകുന്ന റോഡാമൈൻ ബി ഉണ്ടെന്ന് കണ്ടെത്തി; ജാഗ്രത നിർദേശം
ചെന്നൈ: അർബുദത്തിന് കാരണമാകുന്ന റോഡാമൈൻ ബി എന്ന രാസപദാർഥം പഞ്ഞിമിഠായിയില്‍ കണ്ടെത്തി. പുതുച്ചേരി ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കെമിക്കല്‍ ഡൈയാണ് റോഡാമൈൻ ബി. നിറം കൂട്ടുന്നതിന് തീപ്പെട്ടിക്കമ്പുകളിലും പച്ചക്കറികളിലും മറ്റും ഇത് ഉപയോഗിക്കാറുണ്ട്. പരിശോധനയെ തുടർന്ന് പുതുച്ചേരിയില്‍ പഞ്ഞിമിഠായി വില്‍ക്കുന്നവരെ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്‌തു വരികയാണ്. ഇവരുടെ സംഘത്തിലുള്ളവർ മറ്റു സംസ്ഥാനങ്ങളിലും ഇതുപോലെ മായം ചേർത്ത് മിഠായി വില്‍ക്കുന്നുണ്ടെന്ന് സംശയിക്കുന്നു. സംഭവത്തില്‍ ജാഗ്രത പുലർത്താൻ ഇതരസംസ്ഥാനങ്ങളോടും പുതുച്ചേരി ഭക്ഷ്യസുരക്ഷാവകുപ്പ് മുന്നറിയിപ്പു നല്‍കി.
Read Moreനടൻ ശരത് കുമാർ എൻഡിഎ യിലേക്ക്; മത്സരിക്കാൻ സാധ്യത
ചെന്നൈ: നടൻ ശരത്കുമാർ എൻ.ഡി.എ. സഖ്യത്തിലേക്ക്. ഇതിൻ്റെ മുന്നോടിയായി ബി.ജെ.പി. നേതൃത്വവുമായുള്ള ആദ്യഘട്ടചർച്ചകള്‍ പൂർത്തിയാക്കി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കന്യാകുമാരി, തിരുനെല്‍വേലി മണ്ഡലങ്ങളാണ് ശരത്കുമാർ ആവശ്യപ്പെട്ടതെങ്കിലും ഒരു സീറ്റ് നല്‍കാമെന്നാണ് ബി.ജെ.പി.യുടെ നിർദേശം. ഇതില്‍ തിരുനെല്‍വേലിക്കാണ് ശരത്കുമാർ പ്രാധാന്യം നല്‍കുന്നത്. അവിടെ സീറ്റ് നല്‍കിയാല്‍ അദ്ദേഹംതന്നെ സ്ഥാനാർഥിയാവുമെന്നാണ് സൂചന. തിരുനെല്‍വേലി, കന്യാകുമാരി, തെങ്കാശി ജില്ലകള്‍ സമത്വ മക്കള്‍ കക്ഷിക്ക് സ്വാധീനമുള്ള മേഖലകളാണ്. 1996-ല്‍ ഡി.എം.കെ.യിലൂടെയാണ് ശരത്കുമാർ രാഷ്ട്രീയത്തിലെത്തുന്നത്. 1998 ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുനെല്‍വേലി മണ്ഡലത്തില്‍ ഡി.എം.കെ. ടിക്കറ്റില്‍ മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
Read Moreവിജയ് യുടെ പാർട്ടിയുടെ പേരിനെതിരെ പരാതി
ചെന്നൈ: നടൻ വിജയ് രൂപവത്കരിച്ച പാർട്ടിക്ക് തമിഴക വെട്രി കഴകം എന്ന പേര് നല്‍കരുതെന്ന് തമിഴക വാഴ്വുരിമൈ കക്ഷി നേതാവ് വേല്‍മുരുകൻ. കഴിഞ്ഞ ദിവസമാണ് നടൻ വിജയ് യുടെ പാർട്ടിയുടെ പേര് ഔദ്യോഗികമായി പുറത്ത് വിട്ടത്. ഇരു പാർട്ടികളുടെയും ഇംഗ്ലീഷിലുള്ള ചുരുക്കപ്പേര് ടി.വി.കെ എന്നാണെന്നും അത് ആശയക്കുഴപ്പമുണ്ടാക്കുമെന്നുമാണ് വേല്‍മുരുകൻ പരാതിയിൽ പറയുന്നത്. ജനാധിപത്യ വ്യവസ്ഥയില്‍ രാഷ്ട്രീയ കക്ഷിയുണ്ടാക്കാൻ ആർക്കും അധികാരമുണ്ടെന്ന് വിജയിന്റെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്തുകൊണ്ട് വേല്‍മുരുകൻ പറഞ്ഞു. 2012-ലാണ് തമിഴക വാഴ്വുരിമൈ കക്ഷി രൂപവത്കരിച്ചത്. ക്യാമറ ചിഹ്നത്തില്‍ പാർട്ടി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.…
Read Moreടിവികെ യിൽ ചേരാൻ മൊബൈൽ ആപ്പുമായി വിജയ്
ചെന്നൈ: നടൻ വിജയ് യുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് കുറച്ചു കാലങ്ങളായി സജീവ ചർച്ച തന്നെ ആരാധകർക്കിടയിൽ നടക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് തമിഴക വെട്രി കഴകം (ടിവികെ) രൂപീകരിച്ച് നടൻ രാഷ്ട്രീയത്തിലേക്കു ചുവടുവച്ചത്. ഈ പാർട്ടിയിലേക്ക് അംഗങ്ങളെ ചേർക്കാൻ മൊബൈൽ ആപ്ലിക്കേഷൻ ഉടൻ പുറത്തിറക്കുമെന്ന് നടൻ അറിയിച്ചു. അറിയിപ്പുകൾ, നിർദേശങ്ങൾ തുടങ്ങിയ എല്ലാ പാർട്ടിവിവരങ്ങളും ഇതിലൂടെ ലഭ്യമാക്കുമെന്നാണ് സൂചന. പാർട്ടിക്ക് തിരഞ്ഞെടുപ്പു കമ്മിഷന്റെ അംഗീകാരം ലഭിച്ചാൽ ഉടൻ പൊതുസമ്മേളനം വിളിക്കും. പാർട്ടിയുടെ ഭാരവാഹികളെ ഈ യോഗത്തിൽ തിരഞ്ഞെടുക്കും.
Read Moreരാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ സിനിമ ജീവിതം ഉപേക്ഷിക്കുമെന്ന് സൂചന നൽകി വിജയ്
രാഷ്ട്രീയ പ്രവേശനത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ സിനിമ ഉപേക്ഷിക്കുന്ന സൂചന നൽകി വിജയ്. കമ്മിറ്റ് ചെയ്ത ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അഭിനയത്തില്‍ നിന്ന് ഇടവേളയെടുമെന്ന് നടൻ വ്യക്തമാക്കി. അങ്ങനെയെങ്കില്‍ ദളപതി 69 ആയിരിക്കും താരത്തിന്റെ അവസാന ചിത്രം. ഇപ്പോള്‍ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്ന ദി ഗ്രേറ്റസ്റ്റ് ഓഫ് ദി ഓള്‍ ടൈമിന് ശേഷമാകും ദളപതി 69ന്റെ ചിത്രീകരണം ആരംഭിക്കുക. എന്നാല്‍ ഈ ചിത്രം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. തമിഴ്‌നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തെ മുന്നില്‍ കണ്ടാവും തന്റെ പാര്‍ട്ടി പ്രവര്‍ത്തിക്കുക. അതിനാല്‍ രാഷ്ട്രീയത്തെ എന്റെ പ്രൊഫഷനായിട്ടല്ല, ജനങ്ങളോടുള്ള…
Read More