ഗർഭധാരണം ഭാര്യയുടെ അവകാശമെന്ന് ഹൈക്കോടതി; കൊലക്കേസ് പ്രതിക്ക് 30 ദിവസത്തെ പരോൾ അനുവദിച്ചു

ബെംഗളൂരു : സന്താനങ്ങളുണ്ടാകാനുള്ള ദാമ്പത്യാവകാശം നിഷേധിക്കപ്പെടുന്നുവെന്നാരോപിച്ച് ഭാര്യ സമർപ്പിച്ച ഹർജിയിൽ കൊലക്കേസ് പ്രതിക്ക് 30 ദിവസത്തെ പരോൾ കർണാടക ഹൈക്കോടതി അനുവദിച്ചു.

പ്രതിയെ പരോളിൽ വിട്ടയക്കാൻ കോടതി ജയിൽ അധികൃതർക്ക് നിർദേശംനൽകി. കോലാർ സ്വദേശിനിയായ 31-കാരി നൽകിയ പരാതിയിലാണ് ജസ്റ്റിസ് എസ്.ആർ. കൃഷ്ണ‌‌കുമാർ പ്രതിക്ക് പരോൾ അനുവദിച്ചത്.

  മലയാളി കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: പ്രതി കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പോലീസിനെതിരെ കർശന നടപടി

കൊലക്കേസിൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ടയാളുമായി 2023 ഏപ്രിലിലായിരുന്നു യുവതിയുടെ വിവാഹം. 15 ദിവസം പരോൾ ലഭിച്ചതിനെത്തുടർന്നായിരുന്നു വിവാഹം നടത്തിയത്.

ഇരുവരും നേരത്തേ പ്രണയത്തിലായിരുന്നു. സന്താനങ്ങളുണ്ടാകാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നു കാണിച്ച് ഭർത്താവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവതി ഹർജിനൽകിയത്. ഭർത്താവിന്റെ അമ്മയ്ക്ക് വിവിധ അസുഖങ്ങളുള്ളകാര്യവും ഹർജിയിൽ ചൂണ്ടിക്കാട്ടി.

കേസിൽ വാദംകേട്ട കോടതി ജൂൺ അഞ്ചുമുതൽ ജൂലായ് നാലുവരെ പരോൾ അനുവദിക്കാൻ ജയിൽ അധികൃതർക്ക് നിർദേശംനൽകുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ധനവില വർദ്ധനവിന് പിന്നാലെ സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് കൂട്ടി; യാത്രാച്ചെലവ് കുത്തനെ ഉയരും
[masterslider id="10"]

Related posts