ബെംഗളൂരു: മംഗളൂരുവിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പുത്തൂർ സൂറത്ത്കലിൽ യുവാവിനെ നാലംഗ അജ്ഞാത സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. സൂറത്ത്കൽ മംഗലപ്പെട്ട സ്വദേശി ഫാസിലാണ് മരിച്ചത്. ഇന്ന് രാത്രി 8.30 ഓടെ ഹ്യുണ്ടായി കാറിൽ എത്തിയ അജ്ഞാത സംഘം ഫാസിലിനെ ആക്രമിച്ചതായാണ് ദൃക്സാക്ഷികൾ പറയുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. പോലീസ് പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൂട്ടുകാരന്റെ കടയിൽ പോയി മടങ്ങുമ്പോഴാണ് അജ്ഞാത സംഘം യുവാവിനെ ആക്രമിച്ചത്.
Read MoreCategory: Breaking news
കർണാടകയിൽ വാഹനാപകടം, 5 പേർ മരിച്ചതായി റിപ്പോർട്ട്, നിരവധി പേർക്ക് പരിക്ക്
ബെംഗളൂരു: കർണാടകയിലെ കൊപ്പലിൽ കാർ അപകടത്തിൽ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട് . എട്ട് പേർക്ക് പരിക്ക്. യലബുർഗ താലൂക്കിലെ ഭാനാപൂരിനു സമീപം ഇന്നലെ രാത്രിയാണ് സംഭവം. കൊപ്പലിൽ ബന്ധുവിൻറെ പേരക്കുട്ടിയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് തിരിച്ചു വരുന്ന വഴിയാണ് അപകടം നടന്നത്. ബിന്നല ഗ്രാമത്തിലെ താമസക്കാരായ ദേവപ്പ കോപ്പാട് (62), ഗിരിജമ്മ (45), ശാന്തമ്മ (32), പാർവതമ്മ (32) ആണ് മരിച്ചത്. ഗദഗ് ജില്ലയിലെ ഹരലാപൂർ ഗ്രാമത്തിൽ നിന്നുള്ള കസ്തൂരി (22), ഹർഷവർധന (35), പല്ലവി (28), പുട്ടരാജ (7), ഭൂമിക (5) എന്നിവർക്കാണ്…
Read Moreബെംഗളൂരു ഡെപ്യൂട്ടി പോലീസ് കമ്മീഷണറായി ഒൻപതാം ക്ലാസുകാരനായ മലയാളി വിദ്യാർത്ഥി !
ബെംഗളൂരു: കോട്ടയം സ്വദേശിയായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് സൽമാൻ ബംഗളൂരു നഗരത്തിലെ പോലീസ് കമ്മീഷണറായി ചുമതലയേറ്റു. രക്ത സംബന്ധമായ അപൂർവ്വയിനം രോഗത്തിന് ചികിത്സയിലുള്ള ഈ മലയാളി വിദ്യാർത്ഥിക്ക് ബെംഗളൂരു കമ്മീഷണറാണ് ഒരു ദിവസത്തേക്ക് ചാർജ് കൈമാറിയത്. കോർമംഗല പോലീസ് സ്റ്റേഷനിൽ ആണ് ഒരു ദിവസത്തെ ചാർജ് മുഹമ്മദ് സൽമാന് നൽകിയത്. മേക്ക് ദി വിഷ് സംഘടനയാണ് സൽമാന്റെ ആഗ്രഹത്തിന് ഒപ്പം നിന്നത്. ഇതുപോലുള്ള അസുഖങ്ങൾ ഉള്ള കുട്ടികൾക്ക് ഒരു മോട്ടിവേഷൻ പോലെ ഈ സംഘടനാ സമ്മാനങ്ങൾ നൽകാറുണ്ട്. അങ്ങനെയാണ് സൽമാനും ഇവർക്ക് മുന്നിൽ…
Read Moreമലയാളി യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ 3 പേർ പിടിയിൽ
ബെംഗളൂരു: മലയാളി യുവാവിനെ കുത്തി കൊലപെടുത്തിയ കേസിൽ 3 പേർ പോലീസ് കസ്റ്റഡിയിൽ. പുട്ടരാജു, ഗോപി, ശ്രീനിവാസ് എന്നിവരാണ് പോലീസ് പിടിയിൽ ആയത്. കാഞ്ഞങ്ങാട് രാജപുരം സ്വദേശി സനു തോംസനെയാണ് ദിവസങ്ങൾക്കു മുൻപ് ജിഗനിയിൽ നിന്നും ബൈക്കിൽ എത്തിയ 3 അംഗം സംഘം കുത്തി കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ് പ്രതികളെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് പറഞ്ഞു . ക്വട്ടേഷൻ സംഘം ആളുമാറി കൊലപ്പെടുത്തി എന്നാണ് ആദ്യം കരുതിയിരുന്നെങ്കിലും മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് നിലവിൽ…
Read Moreകത്തികരിഞ്ഞ നിലയിൽ കാറിനുള്ളിൽ മൃതദേഹം കണ്ടെത്തി
ബെംഗളൂരു: കർണാടകയിലെ ബൈൻദൂരിലെ ഹെനുബെരുവിന് സമീപം കത്തിനശിച്ച നിലയിൽ കാറും പിൻസീറ്റിൽ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ ഒരു മൃതദേഹം പോലീസ് കണ്ടെത്തി. മൃതദേഹം പുരുഷന്റേതാണോ സ്ത്രീയുടേതാണോ എന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഡ്രൈവറുടെ സീറ്റിന് പിന്നിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തിൽ ഇനിയും ഒരു നിഗമനത്തിൽ എത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സാമ്പിളുകൾ ശേഖരിക്കാൻ വിദഗ്ധർ സ്ഥലത്ത് എത്തിയിട്ടുണ്ട് . ഈ ദിവസങ്ങളിൽ ഇതേ റൂട്ടിൽ ആരൊക്കെ യാത്ര ചെയ്തിട്ടുണ്ടാകും എന്നറിയാൻ ബൈന്ദൂർ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
Read Moreശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
കൊളംബോ: സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഗോടബയ രാജപക്‌സ രാജ്യം വിട്ടതിനു പിന്നാലെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പടിഞ്ഞാറൻ നഗരങ്ങളിൽ കർഫ്യൂവും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് ഇക്കാര്യം പുറത്ത് വിട്ടത്. പ്രസിഡന്റ് രാജ്യം വിട്ടതോടെ രോഷാകുലരായ ജനം രാജിയാവശ്യപ്പെട്ട് ശ്രീലങ്കൻ തെരുവുകളിലേക്കിറങ്ങുകയായിരുന്നു. പ്രത്യേക സൈനിക വിമാനത്തിലാണ് ഗോതബയയും കുടുംബവും മാലദ്വീപിലേക്ക് കടന്നത്. ഇന്ന് രാജി പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ ഗോതബയ അറിയിച്ചിരുന്നത്. പ്രസിഡന്റ് രാജി വെക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് സമരക്കാർ പറഞ്ഞു . ഇക്കാര്യം ആവശ്യപ്പെട്ട് പാർലമെന്റിലേക്ക് മാർച്ച്…
Read Moreഅണ്ണാ ഡിഎംകെ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു
ചെന്നൈ : അണ്ണാ ഡിഎംകെ ആസ്ഥാനത്തുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് കുത്തേറ്റു. ഒപിഎസ് വിഭാഗവും ഇപിഎസ് വിഭാഗവും ചേരിതിരഞ്ഞായിരുന്നു അക്രമണമാണ് ഉണ്ടായത് . ജനറല്‍ കൗണ്‍സില്‍ യോഗം നടത്താന്‍ കോടതി അനുമതി ലഭിച്ചതിന് പിന്നാലെയാണ് സംഘര്‍ഷം. രാവിലെ 9.15ന് ആരംഭിക്കാനിരുന്ന യോഗത്തിന് ഒന്‍പത് മണിക്കാണ് കോടതി അനുമതി നല്‍കിയത്. ഇതോടെ അണ്ണാ ഡിഎംകെ ആസ്ഥാനത്ത് ഇരുവിഭാഗം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടു. സംഘര്‍ഷം മുറുകിയതോടെ പോലീസ് സുരക്ഷ കൂടുതല്‍ ശക്തമാക്കി. എടപ്പാടി പളനിസ്വാമി വിളിച്ചുചേര്‍ത്ത പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗം തടഞ്ഞുവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒ. പനീര്‍സെല്‍വം നല്കിയ…
Read Moreകർണാടകയിലും കാസർക്കോടും നേരിയ ഭൂചലനം റിപ്പോർട്ട് ചെയ്തു
ബെംഗളൂരു: ഇന്ന് രാവിലെ ദിവസങ്ങൾക്ക് മുമ്പ് ഉണ്ടായത് പോലെ സമാനമായ രീതിയിൽ ഭൂചലനം അനുഭവപ്പെട്ടു. കർണാടക സുള്ള്യയിലും കാസർകോട് ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിലുമാണ് പ്രകമ്പനം അനുഭവപ്പെട്ടത്. വലിയ ശബ്ദത്തോടെ ചെറിയ തോതിലുള്ള പ്രകമ്പനമാണ് അനുഭവപ്പെട്ടത്. തൊട്ടുമുൻപത്തെ ദിവസവും പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടിരുന്നതായി അധികൃതർ പറയുന്നു. ഇടിമുഴക്കത്തോടെയുള്ള ശബ്ദം ഉണ്ടായതാണ് നാട്ടുകാർ പറയുന്നത്. വീടുകളിൽ പാത്രങ്ങൾക്കും വസ്തുക്കൾക്കും ചലനമുണ്ടായതായി നാട്ടുകാർ പറയുന്നു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Read Moreഷിൻസോ ആബെയ്ക്ക് വിട, മരണം സ്ഥിരീകരിച്ച് ജപ്പാൻ സർക്കാർ
ടോക്യോ : വെടിയേറ്റ് ഗുരുതരാവസ്ഥയിൽ പ്രധാനമന്ത്രിയായിരുന്ന മുൻ ജാപ്പനീസ് ഷിൻസോ ആബെ അന്തരിച്ചു. അൽപസമയം മുൻപാണ് ജാപ്പനീസ് മാധ്യമങ്ങൾ മരണ വാർത്ത പുറത്തു വിട്ടത്. ജപ്പാൻ സർക്കാരും മരണവാർത്ത സ്ഥിരീകരിച്ചു. വെടിയേറ്റ ഉടനെ തന്നെ അബോധാവസ്ഥയിലായ ഷിൻ ആയ്ക്ക് ഹൃദയാഘാതം ഉണ്ടായതായും മരുന്നുകളോട് ശരീരം പ്രതികരിക്കുന്നില്ലെന്നും നേരത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുദ്ധാനന്തര ജപ്പാൻ കണ്ട ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ നേതാവായിരുന്ന ഷിൻസോ ആബെ ആഗോളതലത്തിൽ നിർണ്ണായക സ്വാധീനമുള്ള വ്യക്തിത്വമായിരുന്നു. ഇന്ത്യയുമായും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും സവിശേഷ സൗഹൃദം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു.
Read Moreനടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു
ചെന്നൈ: തെന്നിന്ത്യൻ താരം മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ശ്വാസകോശത്തിലെ അണുബാധയാണ് മരണകാരണം. കുറച്ചുവര്‍ഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടര്‍ന്ന് വിദ്യാസാഗര്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് കോവിഡ് പിടിപെട്ടത്. കോവിഡ് മുക്തനായെങ്കിലും പിന്നീട് വിദ്യാസാഗറിന്റെ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നു. അണുബാധ രൂക്ഷമായതിനെത്തുടര്‍ന്ന് ശ്വാസകോശം മാറ്റിവെയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാന്‍ വൈകി. വെന്‍റിലേറ്റര്‍ സഹായത്തിലായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. വൈകിട്ടോടെ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. 2009 ലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ബെംഗളൂരുവില്‍ സോഫ്റ്റ്‌വേര്‍ രംഗത്തെ വ്യവസായിയായിരുന്നു വിദ്യാസാഗര്‍,…
Read More