തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2795, എറണാകുളം 2707, കോഴിക്കോട് 2705, മലപ്പുറം 2611, പാലക്കാട് 1528, കൊല്ലം 1478, ആലപ്പുഴ 1135, കോട്ടയം 1115, കണ്ണൂര്‍ 1034, തിരുവനന്തപുരം 835, പത്തനംതിട്ട 797, വയനാട് 524, ഇടുക്കി 520, കാസര്‍ഗോഡ് 440 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,385 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.94 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…
Read MoreAuthor: WEB DESK
കേന്ദ്രമന്ത്രിയെ ആകാശത്തേക്ക് വെടിയുതിർത്ത് സ്വീകരിച്ച നാല് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ
ബെംഗളൂരു: ബി.ജെ.പി.യുടെ ജനാശീർവാദ യാത്രയിൽ പങ്കെടുക്കാൻ കർണാടകയിലെ യാദ്ഗിറിൽ എത്തിയ കേന്ദ്രമന്ത്രി ഭഗവന്ത് ഖൂബയെ തോക്കുപയോഗിച്ചു ആകാശത്തേക്ക് വെടിയുതിർത്ത് സ്വീകരിച്ച നാല് ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ് ചെയ്തു. ബി.ജെ.പി. പ്രവർത്തകരായ ശരണപ്പ, ലിംഗപ്പ, ദേവപ്പ, നഞ്ചപ്പ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എന്നാൽ ഇവർ ഉപയോഗിച്ച തോക്കുകൾ ലൈസൻസുള്ളവയാണെന്ന് പോലീസ് വ്യെക്തമാക്കി. ബിജെപി നടത്തിയ ഈ യാത്രയിൽ നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഒട്ടേറെപ്പേർ പങ്കെടുത്തിരുന്നു. പലവിധ വാദ്യോപകരണങ്ങൾ മുഴക്കിയും പടക്കങ്ങൾ പൊട്ടിച്ചുമാണ് കേന്ദ്രമന്ത്രിക്ക് സ്വീകരണം നൽകിയത്.
Read Moreസമാന്തര ടെലിഫോൺ എക്സ്ചേഞ്ച്; മലയാളികൾ അറസ്റ്റിൽ
ബെംഗളൂരു: നഗരത്തിലെ ഇലക്േട്രാണിക് സിറ്റിക്കു സമീപം സമാന്തര ടെലിഫോൺ എക്സ്‌ചേഞ്ച് നടത്തിയ മലയാളികളായ 4 പേർക്കെതിരെ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി.) കേസ് രജിസ്റ്റർ ചെയ്തു. രഹസ്യ വിവരത്തെ തുടർന്ന് ബുധനാഴ്ച ഇവർ താമസിച്ചിരുന്ന ഫ്ളാറ്റിൽ നടത്തിയ പരിശോധനയിലാണ് സമാന്തര ടെലിേഫാൺ എക്സ്ചേഞ്ച് പോലീസ് കണ്ടെത്തിയത്. 4 മലയാളികളുൾപ്പെടെ അഞ്ചുപേരാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മലപ്പുറം ജില്ലയിൽ നിന്നുള്ള മുഹമ്മദ് അബ്ദുറഹ്മാൻ, നിയാസ് കുട്ടശ്ശേരി, കെ.എ. ശങ്കർ, അതോടൊപ്പം തൃശ്ശൂർ സ്വദേശി സുധീർ എന്നിവരുടെ പേരിലാണ് കേസെടുത്തത്. ബെംഗളൂരു…
Read Moreഇക്കുറി ഓണം ഷെഫ് പിള്ളയുടെ കൂടെ ആയാലോ
നാട്ടാരെ!! നിങ്ങളറിഞ്ഞോ?? നമ്മുടെ കേരളത്തിന്റെ അഭിമാനമായ ഷെഫ് സുരേഷ് പിള്ളയുടെ പുതിയ റെസ്റ്റൊറന്റ് ബാംഗ്ലൂരിൽ ഓണാസദ്യയോടെ തുടങ്ങുകയാണ്. അപ്പൊ ഇക്കൊല്ലത്തെ ഓണസദ്യ ചെഫിന്റെ കൈ കൊണ്ടു ഉണ്ടാക്കിയത് തന്നെ കഴിച്ചാലോ… ഒന്നും നോക്കണ്ട. വേഗം ഷെഫ് പിള്ള റെസ്റ്റൊറൻറ്റിലേക്ക് വണ്ടി വിട്ടോ. ഷെഫ് ഉണ്ടാക്കുന്ന നല്ല നാടൻ കൊല്ലം സദ്യയാണ് ഇക്കുറി സ്പെഷ്യൽ ആയുള്ളത്. ബംഗളുരുവിൽ ആദ്യമായി തുടങ്ങുന്ന ഔട്ട്ലെറ്റ് ആയതിനാൽ തത്കാലം ടേക്ക് എവേ സൗകര്യം മാത്രമേ ഉണ്ടാകൂ. പായ്സവും ബോളിയുമുൾപ്പടെ 27 കൂട്ടം വിഭവങ്ങൾ ഉണ്ടാകും. എന്ന പിന്നെ ഒന്നും നോക്കണ്ട…
Read Moreഐ.പി.സി കർണാടക സ്റ്റേറ്റിന് പുതിയ നേതൃത്വം
ബെംഗളൂരു : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) കർണാടക സംസ്ഥാന പ്രസിഡൻ്റായി പാസ്റ്റർ കെ എസ് ജോസഫ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പാസ്റ്റർ ജോസ് മാത്യൂ (വൈസ് പ്രസിഡൻ്റ്), ഡോ. പാസ്റ്റർ വർഗീസ് ഫിലിപ്പ് (സെക്രട്ടറി), ബ്രദർ ജോയ് പാപ്പച്ചൻ ( ജോയിൻ്റ് സെക്രട്ടറി), ബ്രദർ പി.ഒ. ശാമുവേൽ (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. എക്സിക്യുട്ടിവ് അംഗങ്ങൾ ഉൾപ്പടെ 30 പേരെ കൗൺസിൽ അംഗങ്ങളായും തിരഞ്ഞെടുത്തു. ഹൊറമാവ് അഗര ഐ.പി.സി ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ ആഗസ്റ്റ് 17-ന് നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ ഇലക്ഷൻ കമ്മീഷണർ പാസ്റ്റർ റ്റി…
Read Moreകർണാടകയിൽ ഇന്ന് 1432 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1432 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1538 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.80%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1538 ആകെ ഡിസ്ചാര്‍ജ് : 2876377 ഇന്നത്തെ കേസുകള്‍ : 1432 ആകെ ആക്റ്റീവ് കേസുകള്‍ : 21133 ഇന്ന് കോവിഡ് മരണം : 27 ആകെ കോവിഡ് മരണം : 37088 ആകെ പോസിറ്റീവ് കേസുകള്‍ : 2934624 ഇന്നത്തെ പരിശോധനകൾ…
Read Moreഅഫ്ഗാൻ വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകും; ആഭ്യന്തരമന്ത്രി
ബെംഗളൂരു: സംസ്ഥാനത്ത് വിദ്യാഭാസ സംബന്ധമായി എത്തിയിട്ടുള്ള മുഴുവൻ അഫ്ഗാൻ വിദ്യാർഥികൾക്കും ആവശ്യമായ എല്ലാ സഹായങ്ങളും ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര ഉറപ്പു നൽകി. അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതോടെനഗരത്തിൽ പഠിക്കുന്ന അഫ്ഗാനി വിദ്യാർഥികൾ ആശങ്കയിലായതിനാലാണ് മന്ത്രി ഈ ഉറപ്പ് നൽകിയത്. അഫ്ഗാനിസ്താനിൽ നിലവിൽ നടക്കുന്ന രാഷ്ട്രീയമാറ്റങ്ങളുടെ കാണത്താൽ കർണാടകത്തിൽ കഴിയുന്ന അഫ്ഗാനി വിദ്യാർഥികൾക്ക് സർക്കാർ എല്ലാ വിധ സഹായങ്ങളും നൽകും. വിസാ കാലാവധി നീട്ടുന്നതുൾപ്പടെയുള്ള പ്രശ്നങ്ങൾ കേന്ദ്രസർക്കാരുമായി സംസാരിച്ച് പരിഹരിക്കുംമെന്നും അദ്ദേഹം കൂട്ടി ചേർത്തു. കർണാടകയിൽ വിദ്യാർഥികളുൾപ്പെടെ ഏകദേശം 300 ഓളം അഫ്ഗാനി സ്വദേശികൾ താമസിക്കുന്നുണ്ട്…
Read Moreകേരളത്തിൽ ഇന്ന് 21,116 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 19,296 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 21,116 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2873, മലപ്പുറം 2824, എറണാകുളം 2527, കോഴിക്കോട് 2401, പാലക്കാട് 1948, കൊല്ലം 1418, കണ്ണൂര്‍ 1370, ആലപ്പുഴ 1319, തിരുവനന്തപുരം 955, കോട്ടയം 925, പത്തനംതിട്ട 818, വയനാട് 729, കാസര്‍ഗോഡ് 509, ഇടുക്കി 500 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,768 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.15 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…
Read Moreഉദ്യാന നഗരിയിൽ മലയാളികളുടെ പ്രിയ ഷെഫ് സുരേഷ് പിള്ളെ തയ്യാറാക്കിയ ഓണസദ്യ ആസ്വദിക്കാൻ കിടിലൻ അവസരം. അതും സൗജന്യമായി.
ബെംഗളൂരു: 5 വർഷമായി ബെംഗളൂരു മലയാളികളുടെ രസക്കൂട്ടുകൾ വ്യക്തമായി പകർന്നു നൽകുന്ന ബെംഗളൂരു വാർത്തയും ആഗോള മലയാളികളുടെ രുചിക്കൂട്ടുകൾ കൃത്യമായി അറിയുന്ന “ഷെഫ് സുരേഷ് പിള്ളെ”യും ചേർന്നു നടത്തുന്ന ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുക്കുക. വിജയികളാകുന്ന 2 ജോഡി പേർക്ക് വൈറ്റ് ഫീൽഡിൽ ഫിനിക്സ് മാളിനടുത്തുള്ള”ഷെഫ് പിള്ളെ”റസ്റ്റോറൻ്റിൽ നിന്ന് രുചികരമായ മലയാളത്തനതു രുചിയോടെയുള്ള ” കൊയിലോൺ സദ്യ”…. #bengaluruvartha_chefpillai_photocontest മൽസരത്തിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. കേരളത്തനിമയുള്ള വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് നിങ്ങളുടെ ഒറ്റക്കോ കുടുംബത്തിനൊപ്പമോ സുഹൃത്തുക്കൾക്ക് ഒപ്പമോ ഉളള ഒരു ഫോട്ടോ മുകളിൽ കൊടുത്തിട്ടുള്ള…
Read Moreപൂന്തോട്ടത്തിൽ കഞ്ചാവുചെടികൾ നട്ടു പിടിപ്പിച്ചു; പ്രതി ഒളിവിൽ
ബെംഗളൂരു: ദേവനഹള്ളിയിലെ ഒരു പൂന്തോട്ടത്തിൽ പൂക്കൾക്കൊപ്പം നട്ടുപിടിപ്പിച്ച കഞ്ചാവുചെടികൾ ബെംഗളൂരു റൂറൽ പോലീസ് കണ്ടെത്തി നശിപ്പിച്ചു. ദേവനഹള്ളിക്ക് സമീപം അന്നിഘട്ടയിലെ ഒരു സ്വകാര്യ വ്യെക്തിയുടെ കൃഷി സ്ഥലത്തെ പൂന്തോട്ടത്തിൽ ആണ് കഞ്ചാവുചെടികൾ പോലീസ് കണ്ടെത്തിയത്. പോലീസ് എത്തുമെന്ന വിവരം അറിഞ്ഞു സ്ഥലമുടമ അവിടെ നിന്നും കടന്നു കളഞ്ഞു. ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് പരിശോധന നടത്തിയത്. സംഭവസ്ഥലത്തുനിന്നും പോലീസ് കണ്ടെത്തിയ കഞ്ചാവ് ചെടികളെല്ലാം പൂർണ വളർച്ചയെത്തിയതാണെന്ന് പോലീസ് പറഞ്ഞു. ചെടികൾക്ക് 60 കിലോയോളം തൂക്കമുണ്ട് ഈ ചെടികളിൽ നിന്ന്…
Read More