ബെംഗളുരു; ഒട്ടനവധി പേർക്ക് ആശ്രയമായ സൈക്കിൾ ഷെയറിംങ് പദ്ധതിയുടെ താളം തെറ്റുന്നു. അനവധി സൈക്കിളുകളാണ് മോഷണം പോകുന്നത്. പെഡൽ, ലുലു, ബൗൺസ് എന്നീ കമ്പനികളുടെയാണ് സൈക്കിളുകൾ നിരത്തിലുള്ളത്. ഡോക്കിംങ് സ്റ്റേഷനുകളിൽ നിന്ന് പോലും ഇവ കാണാതാകുകയാണ്. ആപ്പ് ഉപയോഗിച്ച് ക്യുആർകോഡ് സംവിധാനം വഴി ലോക്ക് തുറന്ന് ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് ഉപയോഗം ക്രമീകരിച്ചിരുന്നത്. എന്നാൽ കോവിഡ് പ്രതിസന്ധി വന്നതോടെ ഈ പദ്ധതിക്ക് ആവശ്യക്കാർ കുറഞ്ഞിരുന്നു. കൃത്യമായ സ്ഥലങ്ങളിലല്ലാതെ ഇവ ഉപേക്ഷിക്കുകയും പാർട്സുകൾ ഇളക്കിയെടുത്ത് കൊണ്ടുപോകുന്നതും പതിവായി തീർന്നു. ഡോക്കിംങ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിച്ചാൽ ഇത്തരം…
Read MoreAuthor: News Team
റേഷനരി മറിച്ച് വിൽക്കൽ; കയ്യോടെ പിടികൂടി വിജിലൻസ്
ബെംഗളുരു; സർക്കാർ നൽകുന്ന റേഷനരി മറിച്ചു വിൽക്കുന്ന സംഘത്തിലെ ഒരാൾ പിടിയിലായി. ദീപക് കുമാർ (33) ആണ് വിജിലൻസിന്റെ പിടിയിലായത്. വിജിലൻസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഇത്തരത്തിൽ മറിച്ച് വിൽക്കാൻ വച്ചിരുന്ന 319 ചാക്ക് അരി, 328 ചാക്ക് റാഗി, 10 ചാക്ക് ഗോതമ്പ്, എന്നിവ ജരഹനഹള്ളിയിലെ ഗോഡൗണിൽ നിന്ന് പിടിച്ചെടുത്തു. സംഭവത്തെ തുടർന്ന് റേഷൻ വ്യാപാരികൾ ഉൾപ്പെടെ ആറുപേർ ഒളിവിൽ പോയി. മണ്ഡ്യ, തൂമക്കുരു എന്നിവിടങ്ങളിലും വിജിലൻസ് പരിശോധന നടത്തി. അർഹരായവർക്ക് പോലും ഭക്ഷ്യ വസ്തുക്കൾ കൃത്യമായി കിട്ടിയിരുന്നില്ല എന്ന പരാതി വ്യാപകമായിരുന്നു.…
Read Moreകർഷകർക്കൊപ്പം മന്ത്രിമാരും; കന്നഡ സൂപ്പർ താരം ദർശനും പങ്കെടുക്കും
ബെംഗളുരു; മന്ത്രി കർഷകർക്കൊപ്പം താമസിക്കുന്ന പരിപാടിയിൽ ഇത്തവണ പങ്കെടുക്കുക കന്നഡ സിനിമയുടെ പ്രിയതാരം ദർശനാണ്. ഹാവേരിയിലെ ഹിരേക്കരൂരിൽ അടുത്തമാസം 14 ന് കൃഷി മന്ത്രി ബിസി പാട്ടീലിനൊപ്പമാണ് സൂപ്പർ താരം പങ്കെടുക്കുക. കൃഷി വകുപ്പിന്റെ ബ്രാൻഡ് അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട ആൾകൂടിയാണ് ദർശൻ. അഭിനയം കൂടാതെ കൃഷിയിലും സജീവമാണ് നടൻ ദർശൻ. കൂടാതെ സിനിമാ നടൻ കൂടിയായിരുന്ന ബിസി പാട്ടീലിനൊപ്പം സിനിമകളിൽ ദർശൻ അഭിനയിച്ചിട്ടുമുണ്ട്. വിവിധ ജില്ലകളിലെ കർഷകർക്കൊപ്പം അവരുടെ ഗ്രാമങ്ങളിൽ മാസത്തിൽ ഒരു ദിവസം താമസിക്കുന്ന ജനപ്രിയമായിരിയ്ക്കുന്ന ഈ പദ്ധതി 3 മാസം മുൻപാണ്…
Read Moreസ്ത്രീധന പീഡനം; യുവതി രണ്ടുമക്കളുമായി തീകൊളുത്തി ആത്മഹത്യ ചെയ്തു
ബെംഗളുരു; നിരന്തരമായ സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി രണ്ട് മക്കളെയുമായി തീ കൊളുത്തി ആത്മഹത്യ ചെയ്തു. കലബുറഗിയിലാണ് സംഭവം, പഞ്ചശീൽ നഗറിൽ വസന്ത് ശർമ്മയുടെ ഭാര്യ ദീക്ഷ (27) , സിഞ്ചന (2), ധനരാജ് (4) എന്നിവരാണ് തീകൊളുത്തി മരണപ്പെട്ടത്. ഭർത്താവും വീട്ടുകാരും നിരന്തരം സ്ത്രീധനത്തെ ചൊല്ലി വഴക്കിടാറുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു. കുട്ടികളെ ചേർത്ത് കയർ കെട്ടിയശേഷം തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. കെട്ടിയിട്ട ശേഷം കുഞ്ഞുങ്ങളുടെ മേൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയും യുവതിയും സ്വന്തം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ആറ് വർഷങ്ങൾക്ക് മുൻപായിരുന്നു…
Read Moreതടാകം കാണാനില്ല; അന്വേഷണവുമായി ലോകായുക്ത
ബെംഗളുരു; 5 ഏക്കറിലേറെ വിസ്തൃതിയുള്ള തടാകം കാണാതായി. ഞെട്ടിക്കുന്ന സംഭവത്തിൽ കേസെടുത്ത് ലോകായുക്ത അന്വേഷണം ഊർജിതമാക്കി കഴിഞ്ഞു. യെലഹങ്കയിലെ ജരകബണ്ട കാവൽ വനമേഖലയിലെ വലിയ തടാകമാണ് ഇപ്പോൾ സർക്കാർ രേഖകളിൽ പോലുമില്ലാതെ അപ്രത്യക്ഷമായിരിയ്ക്കുന്നത്. വനം വകുപ്പിന്റെ കീഴിലായിരുന്ന ഈ തടകം ഏതാനും നാൾ മുൻപ് റവന്യൂ വകുപ്പ് ഏറ്റെടുത്തിരുന്നു. സ്വകാര്യ വ്യക്തികൾക്ക് തടാകം വിഭജിച്ച് നൽകിയെന്നാണ് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നത്. തടാകത്തെ അതുപോലെ തന്നെ നിലനിർത്താനായി വീണ്ടെടുക്കാനും സംരക്ഷിക്കാനും അധികൃതർ ഉടനടി പരിഹാരം കാണണമെന്ന് ലോകായുക്ത ജഡ്ജി ബിബിഎംപി, കെഎസ്പിസിബി, ബി ഡബ്ല്യൂ എസ്എസ്…
Read Moreവയറുവേദന; യുവതിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് കിലോക്കണക്കിന് മുടി
മൈസൂരു; സ്ഥിരമായ വയറുവേദനയുമായി ഡോക്ടറെ കാണാനെത്തിയ യുവതിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് ഒന്നരകിലോയോളം വരുന്ന തലമുടി. കുടക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് വയറുവേദനയുമായി യുവതി ഡോക്ടർമാരെ കാണാനെത്തിയത്. സ്കാനിംങ് നടത്തിയ ഡോക്ടർമാർ മുഴ പോലുള്ള വസ്തു വയറിനുള്ളിൽ കണ്ടെത്തുകയായിരുന്നു. ഏറെ നേരം നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെയാണ് മുഴ പോലുള്ള വസ്തു പുറത്തെടുത്തത്. ഡോ. അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് 3 മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയയിലൂടെ മുടി പുറത്തെടുത്തത്. സ്വന്തം മുടി തിന്നുന്ന ശീലമുള്ളയാളാണ് യുവതിയെന്ന് ഡോക്ടർമാർ വെളിപ്പെടുത്തി. സ്വകാര്യത…
Read Moreരാജ്യത്തെ മൊബൈൽ ഫോൺ സാന്ദ്രത; ഏഴാം സ്ഥാനവുമായി കർണ്ണാടക
ബെംഗളുരു; മൊബൈൽ ഫോൺ സാന്ദ്രതയിൽ കർണ്ണാടകയ്ക്ക് ഏഴാം സ്ഥാനം, സംസ്ഥാനത്തെ മൊബൈൽ ഫോൺ സാന്ദ്രത എന്നത് 104.6 ശതമാനമാണ്. രാജ്യത്തെ മൊബൈൽ ഫോൺ സാന്ദ്രതയിലാണിത്. ഡൽഹിയാണ് ട്രായ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഒന്നാം സ്ഥാനത്തുള്ളത്. 279.5 ശതമാനമാണ് ഡൽഹിയിലെ മൊബൈൽ ഫോൺ സാന്ദ്രത. കൂടാതെ 88.51 ശതമാനമാണ് ദേശീയ ശരാശരി. കർണ്ണാടകയാണ് മൊബൈൽ സേവനദാതാക്കളെ മാറ്റുന്നതിനുള്ള പോർട്ടബിലിറ്റി അപേക്ഷയിൽ മുന്നിലുള്ളത്. ജൂലൈ 21 വരെ 49.60 ദശലക്ഷം പേരാണ് ഇത്തരത്തിൽ പോർട്ട് ചെയ്യാനുള്ള അപേക്ഷ നൽകിയിരിക്കുന്നത്.
Read Moreകോളേജുകളിൽ കന്നഡ പഠനം; നിർദേശം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി
ബെംഗളുരു; ആദ്യ നാലു സെമസ്റ്ററുകലിൽ കർണ്ണാടകയിലെ ബിരുദ കോഴ്സുകളിലെ നിർബന്ധിത കന്നഡ കന്നഡ ഭാഷാ പഠനത്തെക്കുറിച്ചുള്ള നിർദേശം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. പുനപരിശോധന നടത്താത്ത പക്ഷം നിർബന്ധിത കന്നഡ പഠനെമന്ന ഈ ഉത്തരവ് റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും അറിയിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് റിതുരാജ്, ജസ്റ്റിസ് സച്ചിൻ ശങ്കർ മഗ്ദൂം എന്നിവരടങ്ങിയ ബഞ്ച് സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള വിദ്യാർഥികൾക്ക് ഏതെങ്കിലും വിഷയം അടിച്ചേൽപിക്കാൻ സാധ്യമല്ലെന്നും വിലയിരുത്തി. പൊതുതാത്പര്യ ഹർജികൾ പരിശോധിക്കവെയാണ് കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കോഴ്സുകൾക്ക് ചേരുന്ന വിദ്യാർഥികൾ ആദ്യ നാല് സെമസ്റ്ററുകളിൽ നിർബന്ധമായും കന്നഡ…
Read Moreകോവിഡ് ചട്ട ലംഘനങ്ങൾ; പിഴയായി ലഭിച്ചത് കോടികൾ
ബെംഗളുരു; കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്തവരിൽ നിന്നും ബിബിഎംപി 6 മാസത്തിനിടെ പിടിച്ചെടുത്തത് കോടികൾ. പിഴയിനത്തിൽ 14 കോടിയാണ് ഇത്തരത്തിൽ ലഭിച്ചത്. മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയവരാണ് ഏറെയും ഇതിലുള്ളത്. കൂടാതെ കല്യാണങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കും കോവിഡ് മാനദണ്ഡങ്ങൾ തെറ്റിച്ചതിന് ആയിരക്കണക്കിന് ആളുകൾക്കാണ് പിടി വീണത്. ഈ വർഷം മെയ് മുതൽ ഈ മാസം 15 വരെ മാസ്ക് ധരിക്കാത്തതിന് 55.42 ലക്ഷം കേസുകളും, കൂടാതെ സാമൂഹിക അകലം പാലിക്കാത്തതിന് 32809 കേസുകളും രജിസ്റ്റർ ചെയ്തുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 13.35 കോടിയാണ് മാസ്ക് ധരിക്കാത്തവരിൽ നിന്ന്…
Read Moreഅയോധ്യയിലെ ശ്രീരാമക്ഷേത്ര നിർമ്മാണം; ഗ്രാനൈറ്റ് കർണ്ണാടകയിലെ ഗ്രാമത്തിൽ നിന്ന്
ബെംഗളുരു; പുണ്യഭൂമിയായ അയോധ്യയിലെ ശ്രീരാമക്ഷേത്ര നിർമ്മാണത്തിലേക്ക് കർണ്ണാടകയിലെ ഗ്രാമത്തിൽ നിന്ന് ഗ്രാനൈറ്റ് കല്ലുകൾ അയച്ചു. ബെംഗളുരു വിമാനത്താവളത്തിന് സമീപമുള്ള ദേവനഹള്ളിയിലെ സദഹള്ളിയിൽ നിന്നാണ് ഗ്രാനൈറ്റ് കല്ലുകൾ അയച്ചത്. 5 ട്രക്ക് ലോഡ് ഗ്രാനൈറ്റ് കല്ലുകളാണ് ഇത്തരത്തിൽ അയച്ചത്. വരുന്ന 6 മാസം കൊണ്ട് 2 അടി വീതിയും 4 അടി നീളവുമുള്ള 10000 ഗ്രാനൈറ്റ് കല്ലുകൾ അയോധ്യയിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. രാമ ജൻമഭൂമിയിൽ ഉയരുന്ന ക്ഷേത്രത്തിന്റെ അടിത്തറ പണിയാനാണ് ഇവ ഉപയോഗിയ്ക്കുന്നത്. ഉഡുപ്പി പേജാവർ മഠാധിപതി വിശ്വ പ്രസന്ന തീർഥ സ്വാമി, കേന്ദ്ര കൃഷി…
Read More