റേഷനരി മറിച്ച് വിൽക്കൽ; കയ്യോടെ പിടികൂടി വിജിലൻസ്

ബെം​ഗളുരു; സർക്കാർ നൽകുന്ന റേഷനരി മറിച്ചു വിൽക്കുന്ന സംഘത്തിലെ ഒരാൾ പിടിയിലായി. ദീപക് കുമാർ (33) ആണ് വിജിലൻസിന്റെ പിടിയിലായത്. വിജിലൻസ് ഉദ്യോ​ഗസ്ഥർ നടത്തിയ പരിശോധനയിൽ ഇത്തരത്തിൽ മറിച്ച് വിൽക്കാൻ വച്ചിരുന്ന 319 ചാക്ക് അരി, 328 ചാക്ക് റാ​ഗി, 10 ചാക്ക് ​ഗോതമ്പ്, എന്നിവ ജരഹനഹള്ളിയിലെ ​ഗോഡൗണിൽ നിന്ന് പിടിച്ചെടുത്തു. സംഭവത്തെ തുടർന്ന് റേഷൻ വ്യാപാരികൾ ഉൾപ്പെടെ ആറുപേർ ഒളിവിൽ പോയി. മണ്ഡ്യ, തൂമക്കുരു എന്നിവിടങ്ങളിലും വിജിലൻസ് പരിശോധന നടത്തി. അർഹരായവർക്ക് പോലും ഭക്ഷ്യ വസ്തുക്കൾ കൃത്യമായി കിട്ടിയിരുന്നില്ല എന്ന പരാതി വ്യാപകമായിരുന്നു.…

Read More