കോവിഡ് ചട്ട ലംഘനങ്ങൾ; പിഴയായി ലഭിച്ചത് കോടികൾ

ബെം​ഗളുരു; കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്തവരിൽ നിന്നും ബിബിഎംപി 6 മാസത്തിനിടെ പിടിച്ചെടുത്തത് കോടികൾ.

പിഴയിനത്തിൽ 14 കോടിയാണ് ഇത്തരത്തിൽ ലഭിച്ചത്. മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയവരാണ് ഏറെയും ഇതിലുള്ളത്. കൂടാതെ കല്യാണങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കും കോവിഡ് മാനദണ്ഡങ്ങൾ തെറ്റിച്ചതിന് ആയിരക്കണക്കിന് ആളുകൾക്കാണ് പിടി വീണത്.

  മഴയിൽ മുങ്ങി ബെംഗളൂരു ഐടി ഇടനാഴി; ഔട്ടർ റിങ് റോഡിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്, ദുരിതത്തിലായി ജനജീവിതം

ഈ വർഷം മെയ് മുതൽ ഈ മാസം 15 വരെ മാസ്ക് ധരിക്കാത്തതിന് 55.42 ലക്ഷം കേസുകളും, കൂടാതെ സാമൂഹിക അകലം പാലിക്കാത്തതിന് 32809 കേസുകളും രജിസ്റ്റർ ചെയ്തുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

13.35 കോടിയാണ് മാസ്ക് ധരിക്കാത്തവരിൽ നിന്ന് മാത്രം ലഭിയ്ച്ചത്. കോവിഡ് കേസുകൾ കുറഞ്ഞെങ്കിലും നിയന്ത്രണങ്ങളും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: മുഴുവൻ ബസുകളിലാക്കിയാൽ പ്രതിമാസ നഷ്ടം 112 കോടി, റിപ്പോർട്ട് സമർപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts